Image

ഹെയര്‍ കളറിംഗ് ചെയ്ത ദേവിയോ; നയന്‍താരയുടെ പുതിയ ചിത്രത്തിന്റെ പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍

Published on 01 March, 2020
ഹെയര്‍ കളറിംഗ് ചെയ്ത ദേവിയോ; നയന്‍താരയുടെ പുതിയ ചിത്രത്തിന്റെ പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍
നയന്‍താര കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രം മുക്കൂത്തി അമ്മന്‍ ചിത്രത്തിലെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കൈയ്യില്‍ ത്രിശൂലവുമായി മൂക്കൂത്തി എമ്മന്‍ എന്ന ദേവിയുടെ ഗെറ്റപ്പിലാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ആര്‍ജെ ബാലാജി തന്നെയാണ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 

എന്നാല്‍ താരത്തിന്റെ ലുക്കിനെ സോഷ്യല്‍ മീഡിയ ട്രോളുകയാണ്. ഹെയര്‍ കളറിംഗ് ചെയ്ത അമ്മനോ? എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുയരുന്ന ചോദ്യം. മോഡേണ്‍ അമ്മന്‍, ഫാന്‍സി ഡ്രസ്സ് കോംപറ്റിഷന്‍ പോലെയുണ്ട് എന്നൊക്കെയാണ് മറ്റ് കമന്റുകള്‍.

കൂടാതെ നടി രമ്യ കൃഷ്ണന്‍ സിനിമകളില്‍ അവതരിപ്പിച്ച ദേവി വേഷവുമായി താരതമ്യം ചെയ്യുന്നുമുണ്ട്. അതേസമയം നയന്‍താരയെ പ്രശംസിച്ചും നിരവധി കമന്റുകള്‍ വരുന്നുണ്ട്. ഒരു ട്വിസ്റ്റോടെ എത്തുന്ന ഭക്തി കഥയാകും മൂക്കുത്തി അമ്മന്‍ പറയുക എന്നാണ് റിപ്പോര്‍ട്ടുകള്‍.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക