Image

പ്രകാശ് രാജുമൊത്ത് ചീട്ട് കളിച്ചു, ഒടുുവില്‍ സംഭവിച്ചത്: ഹരിശ്രീ അശോകന്‍ പറയുന്നു

Published on 01 March, 2020
 പ്രകാശ് രാജുമൊത്ത് ചീട്ട് കളിച്ചു, ഒടുുവില്‍ സംഭവിച്ചത്: ഹരിശ്രീ അശോകന്‍ പറയുന്നു
ദിലീപിനെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു പാണ്ടിപ്പട. ദിലീപ് ഹരിശ്രീ-അശോകന്‍-കൊച്ചിന്‍ ഹനീഫ-സലിം കുമാര്‍ കൂട്ടുകെട്ട് ആവര്‍ത്തിച്ച ചിത്രം വന്‍ വിജയമായിരുന്നു. ദിലീപിനൊപ്പം തന്നെ പ്രാധാന്യത്തില്‍ ചിത്രത്തിലെ വില്ലനായി എത്തിയത് തമിഴകത്തിന്റെ സൂപ്പര്‍ താരം പ്രകാശ് രാജ് ആയിരുന്നു. ഇപ്പോള്‍ പാണ്ടിപ്പടയുടെ സെറ്റിലെ ഇടവേളയില്‍ പ്രകാശ് രാജുമായി ചീട്ടു കളിച്ച രസകരമായ ഒരു സംഭവം ഓര്‍ത്തെടുക്കുകയാണ് ഹരിശ്രീ അശോകന്‍.

 'പാണ്ടിപ്പട'യുടെ ലൊക്കേഷനില്‍ പ്രകാശ് രാജ് എന്നെയും ഇന്ദ്രന്‍സിനെയുമൊക്കെ ചീട്ടു കളിക്കാന്‍ വിളിക്കും. അദ്ദേഹം തെന്നിന്ത്യയിലെ വലിയ നടനായത് കൊണ്ട് ഒപ്പം ചെന്നിരുന്നു ചീട്ടു കളിക്കുന്നത് വലിയ മടിയുള്ള കാര്യമായിരുന്നു. അതുകൊണ്ട് ഞാനും ഇന്ദ്രന്‍സും അദ്ദേഹത്തില്‍ നിന്ന് മുങ്ങി നടക്കും. എന്നാലും ഞങ്ങളെ കണ്ടു കഴിഞ്ഞാല്‍ പിന്നെ ചീട്ടു കളിക്കാതെ വിടില്ല. പൈസയ്ക്കാണ് കളി.

ഒരു ദിവസം അങ്ങനെ ചീട്ടു കളിച്ച് അദ്ദേഹത്തിന്റെ എണ്ണായിരം രൂപ ഞാന്‍ എന്റെ പോക്കറ്റിലാക്കി. അടുത്ത ദിവസം അദ്ദേഹം സെറ്റിലെത്തിയപ്പോള്‍ ഓരോരുത്തരും അദ്ദേഹത്തോട് ചോദിക്കാന്‍ തുടങ്ങി 'ഇന്നലെ അശോകനുമായി ചീട്ടു കളിച്ച് സാറിന്റെ പൈസ പോയോ?' . മറുപടി പറഞ്ഞു പറഞ്ഞു പ്രകാശ് രാജ് സാര്‍ കുഴഞ്ഞു. ഒടുവില്‍ മൈക്ക് എടുത്ത് ഞാനുമായി ചീട്ടു കളിച്ച് പൈസ പോയ വിവരം ഉച്ചത്തില്‍ പ്രഖ്യാപിച്ച ശേഷമാണ് അദ്ദേഹം ഷൂട്ടിനു റെഡിയായത് '' -  ഹരിശ്രീ അശോകന്‍ പറയുന്നു.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക