Image

പ്രവാസി പ്രശ്‌നങ്ങളില്‍ തുണയായി പ്രവാസി കോണ്‍ക്ലേവ്; ചര്‍ച്ച നയിച്ച് ആന്റണി പ്രിന്‍സ്

Published on 01 March, 2020
പ്രവാസി പ്രശ്‌നങ്ങളില്‍ തുണയായി പ്രവാസി കോണ്‍ക്ലേവ്; ചര്‍ച്ച നയിച്ച് ആന്റണി പ്രിന്‍സ്

ന്യു യോര്‍ക്ക്: ഒ.സി.ഐ. കാര്‍ഡ് വിഷയത്തിലും കേരളത്തിലെ സ്വത്ത് സംബന്ധിച്ചും പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രവാസി കോണ്‍ക്ലേവ് ട്രസ്റ്റ് പ്രസിഡന്റും പ്രമുഖ വ്യവസായിയുമായ ആന്റണി പ്രിന്‍സ്, ട്രസ്റ്റ് ചെയര്‍ അലക്‌സ് വിളനിലം എന്നിവരുമായി നടത്തിയ കോണ്‍ഫറന്‍സ് കോളില്‍ സജീവ ചര്‍ച്ചയായി.

അന്‍പത് വര്‍ഷമായിജപ്പാന്‍, കാനഡ, ചൈന, ബഹാമാസ് എന്നിവിടങ്ങളിലായി പ്രവാസ ജീവിതം നയിക്കുന്ന തനിക്കു പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാവുന്നതാണെന്നു തകര്‍ച്ചയില്‍ നിന്ന് കൊച്ചി ഷിപ്പ് യാര്‍ഡടക്കം വിവിധ രാജ്യങ്ങളിലെ കപ്പല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ ലാഭകരമാക്കിയ ആന്റണി പ്രിന്‍സ് പറഞ്ഞു. ഒ.സി.ഐ. കാര്‍ഡുമായി ചെന്ന തന്നെ പഴയ പാസ്‌പോര്‍ട്ടില്ലെന്നു പറഞ്ഞു തടഞ്ഞ അനുഭവവും ഉണ്ടായി. എങ്കിലും അത് പ്രശ്‌നമാകാതെ പുറത്ത് ഇറങ്ങാനായി.

ഇരുപത് വയസിനു മുന്‍പും 50 വയസിനു മുന്‍പും ഒ.സി.ഐ. കാര്‍ഡ് എടുത്തവര്‍ക്ക് അത് പുതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഇളവ് ജൂണില്‍ അവസാനിക്കുന്ന കാര്യം, ആന്റണി പ്രിന്‍സുംകോണ്‍ഫറന്‍സ് കോള്‍ സംഘടിപ്പിച്ച ഫോമാ നേതാവ് അനിയന്‍ ജോര്‍ജും ഓര്‍മ്മിപ്പിച്ചു. വിദേശ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെടൂത്താതെ ഗ്രീന്‍ കാര്‍ഡ് പോലെ ഒ.സി.ഐ. കാര്‍ഡും ഉപയോഗിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നു അലക്‌സ് വിളനിലം പറഞ്ഞു. അതൊരു സ്റ്റാന്‍ഡ് എലോണ്‍ രേഖ ആവണം.

രാഷ്ട്രീയക്കാരെയല്ല താഴെത്തട്ട് മുതലുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണു തന്റെ പ്രവര്‍ത്തനമെന്നു ആന്റണി പ്രിന്‍സ് പറഞ്ഞു. ഏതൊരു നിയമവും അതിന്റെ ലക്ഷ്യത്തിനു വിരുദ്ധമായി ഉദ്യോഗസ്ഥര്‍ സങ്കീര്‍ണമാക്കുന്ന അവസ്ഥ ഇന്ത്യയിലുണ്ട്

പ്രവാസികള്‍ ഒന്നിച്ചു നില്‌ക്കേണ്ടത് ആവശ്യമാണെന്നു കണ്ടാണു പ്രവാസി കോണ്‍ക്ലേവിനു രൂപം കൊടുത്തത്. ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങി വിവിധ സംഘടനകള്‍ ചേര്‍ന്നതാണു കോണ്‍ക്ലേവ്. 15 അംഗ ഭരണ സമിതിയില്‍ പോള്‍ കറുകപ്പള്ളി, അനിയന്‍ ജോര്‍ജ്, ഡോ. മാണി സ്‌കറിയ, ആനി ജോണ്‍ തുടങ്ങിയവരുണ്ട്.

കോണ്‍ക്ലേവിന്റെ ഓഫീസ് കൊച്ചിയില്‍ തുറന്നു. പ്രവാസികള്‍ക്കാവശ്യമായ എല്ലാ സഹായവും ഇവിടെ ലഭ്യമാക്കുകയാണു ലക്ഷ്യം. ഇതൊരു പ്രവാസി ഭവന്‍ തന്നെ ആണെന്നു വിളനിലം പറഞ്ഞു.
വിലാസം: 2, El-Tower, Justice KJ Joseph Lane, Ernakulam, Kochi 682 016

Landline : 0484 4054362

Mobile : 773 6071 878

www.pravasiconclave.org


പങ്കെടുത്തവര്‍ വിവിധ പ്രശ്‌നങ്ങള്‍ എടുത്തുകാട്ടി. ഫൊക്കാന നേതാവ് പോള്‍ കറുകപ്പള്ളി, ഫോമാ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, ജോ. ട്രഷറർ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, ഫോമാ ജോ. സെക്രട്ടറി സാജു ജോസഫ്,  തോമസ് ടി ഉമ്മന്‍, ടി. ഉണ്ണിക്രുഷ്ണന്‍, പോള്‍ കെ ജോണ്‍ (റോഷന്‍), ജോസ് മണക്കാട്ട്, ജോസ് സെബാസ്റ്റ്യന്‍, ഹരി നമ്പൂതിരി, ഡോ. ജഗതി, എസ്.കെ. ചെറിയാന്‍, സജന്‍ മൂലെപ്ലാക്കല്‍, , വേള്‍ഡ് മലയാളി അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍, പി.സി. മാത്യു, കാഞ്ച് സെക്രട്ടറി ബൈജു വര്‍ഗീസ്, വിനോദ് കൊണ്ടൂര്‍, ജോര്‍ജ് മേലത്ത്, ബിജു തോണിക്കടവില്‍  തുടങ്ങി വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക