Image

`മനസ്സറിയാതെ` ഒറ്റപ്പെടലിന്റെ കഥയുമായി അനിലാല്‍ ശ്രീനിവാസന്‍

Published on 18 May, 2012
`മനസ്സറിയാതെ` ഒറ്റപ്പെടലിന്റെ കഥയുമായി അനിലാല്‍ ശ്രീനിവാസന്‍
പ്രവാസിയുടെ ജീവിതസയാഹ്നതിലെ പ്രതിസന്ധിയുടെ മറ്റൊരു തലംആവിഷ്‌കരിക്കുന്ന കഥയാണ്‌ `മനസ്സറിയാതെ`. ഒറ്റപ്പെടലിന്റെ അവസ്ഥയും ജീവിതസായാഹ്നത്തിലെ സൌഹൃദത്തിന്റെ ആവശ്യകതയുടെ തിരിച്ചറിവും വിഷയമാവുന്നു.

ഇവിടെ കുഞ്ഞുങ്ങളോടുള്ള സ്‌നേഹവും അതിലെ സ്വാര്‍ത്ഥതയും വിശകലനംചെയ്യുന്നതോടൊപ്പം ജീവിത പ്രതീക്ഷകള്‍ ഒരിക്കലും മറ്റൊരാളെ ആശ്രയിച്ചാവരുത്‌ എന്ന ശക്തമായ ചിന്തയും കഥാതന്തുവിലെ പ്രധാന വിഷയമായി അവതരിപ്പിക്കപ്പെടുന്നു. പൂര്‍ണമായും പുതുമുഖങ്ങള്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു ചിക്കാഗോയില്‍ ചിത്രീകരിച്ച മിനി സിനിമയാണ്‌ ` മനസ്സറിയാതെ. `നാനി` എന്ന ചെറുകഥയാണ്‌ ഈ സിനിമക്ക്‌ അവലംബം. ഈ ചിത്രത്തിന്റെ ചായാഗ്രഹണം സരോജ്‌ പാടിയും എഡിറ്റിംഗ്‌ സോബിന്‍ കെ. സോമനുമാണ്‌. ഗാനരചന നന്ദ രാജാ, കവിത മാധവിക്കുട്ടി ഖത്തര്‍, സംഗീതം രാജേഷ്‌ അപ്പുക്കുട്ടന്‍. ജിനോ മഠത്തില്‍, സജി എറപുറം , സ്റ്റാന്‍ലി കളരിക്കമുറി, വന്ദന മാളിയേക്കല്‍, മീനു എലിസബത്ത്‌ എന്നിവരോടൊപ്പം അര്‍ച്ചന നന്ദികാട്ട്‌ , ആണ്ട്രിയ നന്ദികാട്ട്‌ എന്നീ കുരുന്നു പ്രതിഭകളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഗ്രേസി വാച്ചാച്ചിറ,
ലിസ്സി പോള്‍സണ്‍ എന്നിവര്‍ അഥിതി വേഷങ്ങളില്‍ എത്തുന്നു.


http://www.youtube.com/watch?v=e5B-XQZKamY

Trailer -
http://www.youtube.com/watch?v=KqGpbYRzMfE
`മനസ്സറിയാതെ` ഒറ്റപ്പെടലിന്റെ കഥയുമായി അനിലാല്‍ ശ്രീനിവാസന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക