Image

കൂടുതല്‍ ഐക്യത്തോടെ ഐ.എന്‍.ഒ.സി മുന്നോട്ട്

ജോയിച്ചന്‍ പുതുക്കുളം Published on 03 March, 2020
 കൂടുതല്‍ ഐക്യത്തോടെ ഐ.എന്‍.ഒ.സി മുന്നോട്ട്
ന്യൂയോര്‍ക്ക്: ഐ.എന്‍.ഒ.സി കേരളയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതോടൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന പ്രസ്ഥാനം എ .ഐ.സി.സിയുടെ അംഗീകാരത്തോടെ പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ചതാണ്.

2017-ല്‍ രാഹുല്‍ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശന പരിപാടി സംഘടിപ്പിച്ചത് ഐ.എന്‍.ഒ.സി (ഐ) യു.എസ്.എ ചാപ്റ്ററാണ്. കേരള ചാപ്റ്റര്‍ നേതാക്കള്‍ പരിപാടിയില്‍ നേതൃത്വം വഹിച്ചതും എടുത്തുപറയേണ്ടിയിരിക്കുന്നു.

ഡോ. കരണ്‍ സിംഗ് എം.പി ചെയര്‍മാനായി പ്രവര്‍ത്തിച്ചപ്പോള്‍ മികച്ച ചാപ്റ്ററിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയ കേരള ചാപ്റ്റര്‍ ഇന്ന് അമേരിക്കയില്‍ ഏറ്റവും അധികം ചാപ്റ്ററുകളുള്ള ദേശീയ സംഘടനയാണ്.

ഐ.എന്‍.ഒ.സിയെക്കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധവും സത്യത്തിനു നിരക്കാത്തതുമാണ്. ശക്തമായ കോണ്‍ഗ്രസ് പാരമ്പര്യമുള്ള അമേരിക്കയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിസന്ധികളെ തരണം ചെയ്ത് മുമ്പോട്ടുപോകും.

എല്ലാ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ പത്ത് സംസ്ഥാന കമ്മിറ്റികളെ കൂടാതെ രണ്ട് യൂണീറ്റുകള്‍ ഉള്‍പ്പടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി, ദേശീയ കമ്മിറ്റി അംഗങ്ങളും ചാപ്റ്റര്‍ പ്രസിഡന്റുമാരും അടങ്ങുന്ന ദേശീയ കമ്മിറ്റി ഏകാഭിപ്രായത്തോടെ ഐ.എന്‍.ഒ.സിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുനയിക്കുന്നു.

കേരളത്തിനു പുറമെ തെലുങ്കാന ഉള്‍പ്പടെ നിരവധി ചാപ്റ്ററുകള്‍ ഐ.എന്‍.ഒ.സിയുമായി തുടര്‍ന്നു പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.

2019 മെയ് മാസത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം അമേരിക്കയില്‍ ജനാധിപത്യ രീതിയില്‍ സംഘടന തെരഞ്ഞെടുപ്പ് നടത്തി പുന:സംഘടിപ്പിക്കുമെന്ന് യോജിച്ച് തീരുമാനമെടുത്തതില്‍  നിന്ന് സാം പിട്രോഡ പിന്നോട്ടുപോയി.

കെ.പി.സി.സിയുടെ അനുമതിയോടെ വി.ടി. ബല്‍റാം 2020-ല്‍ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ ഐ.എന്‍.ഒ.സി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തതുള്‍പ്പടെ, ഐ.എന്‍.ഒ.സി ദേശീയ കണ്‍വന്‍ഷന്‍ അടക്കം ധാരാളം പരിപാടികള്‍ സംഘടിപ്പിച്ചു.

ശക്തമായ സംഘടനാ സംവിധാനമുള്ള ഐ.എന്‍.ഒ.സി കൂടുതല്‍ ചാപ്റ്ററുകള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.

ഐക്യത്തിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും, കോണ്‍ഗ്രസ് പ്രസ്ഥാനമാണ് വലുതെന്നും വ്യക്തികള്‍ക്കല്ല സംഘടനയ്ക്കാണ് പ്രാധാന്യമെന്നും ദേശീയ പ്രസിഡന്റ് ജോബി ജോര്‍ജ്, ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് മാമ്മന്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍, സെക്രട്ടറി ഡോ. അനുപം രാധാകൃഷ്ണന്‍, ട്രഷറര്‍ സജി ഏബ്രഹാം. ജോയിന്റ് ട്രഷറര്‍ വാവച്ചന്‍ മത്തായി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോട് രാധാകൃഷ്ണന്‍ എന്നിവര്‍ വ്യക്തമാക്കി.

 കൂടുതല്‍ ഐക്യത്തോടെ ഐ.എന്‍.ഒ.സി മുന്നോട്ട് കൂടുതല്‍ ഐക്യത്തോടെ ഐ.എന്‍.ഒ.സി മുന്നോട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക