Image

ഇന്ന് ബൈഡന്റെ ദിനമോ?; 14 സ്റ്റേറ്റുകളില്‍ പ്രൈമറി; വോട്ട് ചെയ്യാന്‍ മറക്കരുത് (ഏബ്രഹാം തോമസ്)

Published on 03 March, 2020
ഇന്ന് ബൈഡന്റെ ദിനമോ?; 14 സ്റ്റേറ്റുകളില്‍ പ്രൈമറി; വോട്ട് ചെയ്യാന്‍ മറക്കരുത് (ഏബ്രഹാം തോമസ്)
ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ഡമോക്രാറ്റിക് പ്രൈമറിയില്‍ മുന്‍ ന്യൂയോര്‍ക്ക് മേയര്‍ മൈക്കേല്‍ ബ്ലൂംബെര്‍ഗിന് വോട്ടു ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് തുടരെ ഫോണ്‍ കാളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.

അതിനിടയിലാണ് മറ്റ് രണ്ട് സ്ഥാനാര്‍ഥികള്‍ മിനിസോട്ട സെനറ്റര്‍ ഏമി ക്ലോബുച്ചറും മുന്‍ സൗത്ത് ബെന്‍ഡ് മേയര്‍ പീറ്റ് ബട്ടീജും പിന്മാറുന്ന വിവരം അറിഞ്ഞത്.

കഴിഞ്ഞ രണ്ട് ഡിബേറ്റ് വേദികളില്‍ നേരിട്ട് ഏറ്റുമുട്ടിയ ഇരുവരും വലിയ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. ക്ലോബുച്ചറുടെ ന്യൂഹാംഷെയര്‍ പ്രൈമറിയിലെ മൂന്നാം സ്ഥാനവും സംവാദങ്ങളിലെ ഗതികളും അവരില്‍ ധാരാളം വാഗ്ദാനങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കി. കാര്യനിര്‍വഹണപരവും ഐക്യത്തിനും വേണ്ടിയുള്ള അവരുടെ നിലപാടും അവരെ വേറിട്ട് നിര്‍ത്തി.

പിന്‍വാങ്ങിയെങ്കിലുംബാലറ്റില്‍ ഇരുവരുടെയും പേരുണ്ടാവും

സൗത്ത് കരലിനയില്‍ പിന്നോക്കം പോയതോടെ ലറ്റിനോകളുടെയും കറുത്ത വര്‍ഗക്കാരുടെയും ഇടയില്‍ േവലിയ സ്വാധീനമില്ല എന്ന നിഗമനത്തില്‍ എത്താന്‍ ക്ലോബുച്ചറെപ്രേരിപ്പിച്ചിട്ടുണ്ടാവണം.

ന്യൂഹാംഷെയറിലെ പ്രകടനം ഫണ്ട് റെയ്‌സിംഗില്‍ പുത്തന്‍ ഉണര്‍വ് നല്‍കി. 12 മില്യന്‍ ഡോളര്‍ അവരുടെ പ്രചരണ വിഭാഗം ശേഖരിച്ചു. എന്നാല്‍ ഇത് ഇപ്പോള്‍ ഏതാണ്ട് തീരാറാകുന്ന അവസ്ഥയിലാണ്. സൗത്ത് കാരലൈനയിലെ പ്രകടനത്തിനുശേഷം ഫണ്ട് ദാതാക്കള്‍ പഴയതുപോലെ തല്പരര്‍ അല്ല.

സ്വവര്‍ഗാനുരാഗിയാണെന്ന് പരസ്യമായി സമ്മതിച്ച് പ്രചരണം ആരംഭിച്ച ബൂട്ടജ്ജിനു് 4% വരുന്ന എല്‍ജിബിടി ക്യുവിന്റെ ഭൂരിഭാഗം വോട്ടുകളും ഉറപ്പായിരുന്നു. അയോവയിലെ പ്രകടനം സ്ഥാനാര്‍ത്ഥിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയെങ്കിലും ഈ ഉത്തേജനം നിലനിര്‍ത്തുവാന്‍ കഴിഞ്ഞില്ല. 38 കാരനായ മുന്‍ മേയര്‍ക്ക് പുതുപ്രതീക്ഷകള്‍ വാഷിംഗ്ടണ്‍ ഡിസിയിലേയ്ക്ക് കൊണ്ടുവരാന്‍ കഴിയുമായിരുന്നു. ഡിബേറ്റുകളില്‍ മുന്നോട്ടു വച്ച ആശയങ്ങള്‍ പ്രതീക്ഷയ്ക്കു വക നല്‍കി. എന്നാല്‍ ഇവ എങ്ങനെ നടപ്പിലാക്കുമെന്ന് വിശദീകരിക്കുവാന്‍ കഴിഞ്ഞില്ല.

തന്നെക്കാള്‍ 40 വയസ് പ്രായകൂടുതലുള്ള മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന് പുതിയ ആശയങ്ങള്‍ എങ്ങനെ നടപ്പിലാക്കാന്‍ കഴിയും എന്ന് ഡിബേറ്റില്‍ ബൂട്ടജ്ജ് ചോദിച്ചിരുന്നു. വിധി വൈപരീത്യമെന്ന് പറയട്ടെ അതേ സ്ഥാനാര്‍ത്ഥിയെയാണ് ഇപ്പോള്‍ ബൂട്ടജ്ജ് പിന്തുണയ്ക്കുന്നത്. എന്നാല്‍ ബൈഡനെ പിന്തുണയ്ക്കുന്ന ക്ലോബുച്ചര്‍ ബൈഡനെതിരെ നിശിതവിമര്‍ശനം നടത്തിയിരുന്നില്ല. എതിരാളികളെ ആക്രമ ബുദ്ധ്യാ നേരിടാന്‍ ഇവര്‍ തയാറായില്ല. പ്രസിഡന്റ് ബരാക്ക് ഒബാമയുടെ കാലത്ത് പാസ്സാക്കിയ ചില നിയമങ്ങള്‍ താന്‍ മുന്‍കൈ എടുത്തവയായിരുന്നു എന്ന് ഇവര്‍ വെളിപ്പെടുത്തി.

ഇപ്പോള്‍ ഡമോക്രാറ്റിക് പ്രസിഡന്റ് ടിക്കറ്റിനായി രംഗത്തുള്ളത് പ്രധാനമായും നാല് പേരാണ് ബൈഡന്‍, സെനറ്റര്‍മാരായ ബേര്‍ണി സാന്‍ഡേഴ്‌സ്, എലിസബെത്ത് വാറന്‍, വ്യവസായ പ്രമുഖന്‍ ബ്ലൂം ബെര്‍ഗ് എന്നിവര്‍. വാറനും ബ്ലൂം ബെര്‍ഗിനും വലിയ പ്രതീക്ഷകള്‍ ചൊവ്വാഴ്ച നടക്കുന്ന പ്രൈമറികളിലുണ്ട്. എന്നാല്‍ സൂപ്പര്‍ ട്യൂസ്‌ഡേയ്ക്കുശേഷം മത്സരം ബൈഡനിലേയ്ക്കും സാന്‍ഡേഴ്‌സിലേയ്ക്കും ഒതുങ്ങും എന്ന് ചില നിരീക്ഷകര്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസ് വുമണ്‍ ടുള്‍സി ഗബാര്‍ഡും രംഗത്തുണ്ട്
Join WhatsApp News
Corona pastor 2020-03-03 09:04:34
Jonathan Shuttlesworth, a pro-Donald Trump radio host/pastor, told his audience that God will be punishing the states who voted against Trump by infecting them with the coronavirus.
Yes; Vote for Biden 2020-03-03 09:06:53
Joe Biden is the only Nationally Winnable Candidate. He is ready to be the President of USA from day 1. Please Vote for Joe.
VOTE FOR BIDEN 2020-03-03 09:55:14
ഇ തിരഞ്ഞെടുപ്പിലും റഷ്യ ഇടപെട്ടു എന്ന് വ്യക്തം. ഇപ്പോൾ അവരുടെ തന്ത്രം ബെർണിയെ ഡെമോക്രാറ്റിക് നോമിനി ആക്കുക എന്നത് ആണ്. ബെർണിയുടെ വോട്ടിംഗ് ചരിത്രം നോക്കിയാൽ - ഇയാൾ ഇപ്പോഴും റിപ്പപ്ലികെൻസിനെ പോലെ റഷ്യക്ക് അനുകൂലമായ നിലപാടുകൾ ആണ് എടുത്തിട്ടുള്ളത്. NRA - സൂപ്പർ പാക്ക് എന്ന റിപ്പപ്ലിക്കൻ ഫണ്ട് ഇവയിൽ നിന്നും മില്യൻ കണക്കിന് ബെർണി 2016 മുതൽ വാങ്ങി. 2012 ൽ ഒബാമക്ക് എതിർ ആയി ഇയാൾ മത്സരിക്കാൻ ഒരുങ്ങി. ഡെമോക്രാറ്റ് അല്ലാത്ത ഇയാൾ ഡെമോക്രാറ്റുകളുടെ വോട്ട് ചിതറിക്കാൻ വന്ന ധൂമ കേതു ആണ്. ഇയാളെ പുറത്തു എറിയാൻ അവർക്കും ഭയം ആണ്, ഇയാൾ സ്വതന്ത്രൻ ആയി മത്സരിച്ചാൽ അത് വോട്ട് സ്പ്ളിറ്റ് ചെയ്യും. ഇത് രാഷ്ട്രീയ വിർത്തങളിൽ എല്ലാവർക്കും അറിയാം എങ്കിലും പ്രത്യകിച്ചും ഒന്നും ചെയ്യുവാൻ സാധിക്കില്ല. പൊതു തിരഞ്ഞെടുപ്പിൽ ഇയാൾ ജയിക്കില്ല. ട്രംപിനെ തോൽപ്പിക്കേണ്ടത് നമ്മുടെ ഭാവി തലമുറക്കും, ഇ രാജ്യത്തിനും, ലോകത്തിനു തന്നെയും അത്യവശ്യം ആണ്. അതിനാൽ ജോ ബയിടനു വോട്ട് ചെയ്യുക.
JACOB 2020-03-03 13:51:37
Comrade Bernie will bring Communism to America. Democrats are happy. They think everyone will be equal. Just pathetic!
Boby Varghese 2020-03-03 13:52:34
Hey Biden, how many millions your son made from Ukraine ? Other than pumping gas in his car, he did not have any experience in oil and natural gas. He got a job with $83,000 per month? How about your brother? How many millions he made when Obama/Biden govt gave a contract to build 100,000 houses in Iraq? More Bidens are involved in corruption. Trump wants to drain that swamp in Washington. Biden means corruption. Pure and unadulterated corruption.
3rd world trasher 2020-03-03 15:07:33
rump slashed funding to the CDC branch responsible for fighting pandemics. He also dismantled most of the pandemic-prevention programs that were set up by President Obama. Karma in the form of a 0.1 micron bug is coming for you Spanky. fake stock guy is back trashing Biden. He smells so bad people were holding their nose in church when he came
19 states Suing trump 2020-03-03 17:35:06
SACRAMENTO – (PRESS RELEASE / CALIF. AG) — California Attorney General Xavier Becerra today led a coalition of 19 attorneys general in filing a lawsuit challenging the Trump Administration’s illegal diversion of $3.8 billion in taxpayer dollars for the construction of an unauthorized wall along the US-Mexico border. For the second consecutive fiscal year, the Trump Administration has circumvented the will of Congress by illegally redirecting billions of taxpayer dollars, this time snatching fiscal year 2020 funding expressly assigned to state National Guard units throughout the country for the procurement of essential equipment. In today’s lawsuit, the coalition argues that the court should rule that the Department of Defense’s (DOD) diversion of already allocated funds for the unauthorized construction of a wall is an unconstitutional violation of Congress’s appropriation power.
Tornado kills 22 2020-03-03 18:02:02
Trump Sends ‘Warm Wishes’ To Victims After Tornado Kills 22 In Tennessee. Democrats are making Tornado to make trmp look bad. Stock market down so the fake broker little b & blind friend are going to TN to stop the Tornado.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക