Image

വേറിട്ട ശബ്ദങ്ങള്‍ ഒഴിവാക്കാം, ഒരേ മനസ്സോടെ ക്രിസ്തീയ മാര്‍ഗ്ഗത്തില്‍ മുന്നോട്ട് പോകാം : മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത

Published on 03 March, 2020
വേറിട്ട ശബ്ദങ്ങള്‍ ഒഴിവാക്കാം, ഒരേ മനസ്സോടെ ക്രിസ്തീയ മാര്‍ഗ്ഗത്തില്‍ മുന്നോട്ട് പോകാം : മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത
കൊച്ചി: കോടതി വിധികളെ പരിശുദ്ധ സഭ എപ്പോഴും മാനിക്കുന്നുവെന്നും എന്നാല്‍ വിധികള്‍ മൂലം ജനാധിപത്യ രാജ്യത്ത് ജനാധിപത്യത്തിനെതിരായി വലിയ ജനസമൂഹത്തിന് നീതിയും ന്യായവും സത്യവും നിഷേധിക്കപ്പെടുമ്പോള്‍ കോടതികള്‍ക്കും ഭരണകൂടത്തിനും പുനര്‍ചിന്തനം ആവശ്യമാണെന്ന് യാക്കോബായ സുറിയാനി സഭാ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത പറഞ്ഞു. പള്ളി കൈയേറ്റത്തിനും പോലീസ് അതിക്രമങ്ങള്‍ക്കുമെതിരെ പരിശുദ്ധ സഭ എറണാകുളം മറൈന്‍ െ്രെഡവ് ഹെലിപാട് ഗ്രൗണ്ടില്‍ മാര്‍ച്ച് 6 വരെ നടത്തുന്ന പ്രാര്‍ത്ഥന സത്യാഗ്രഹ സമരത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മെത്രാപ്പോലീത്ത.

നിയമത്തിന്റെ ഉള്ളില്‍ നിന്നു കൊണ്ട് നീതിയും ന്യായവും സംരക്ഷിക്കപ്പെടണം. പരിശുദ്ധ സഭയ്‌ക്കെതിരെ വിധി പുറപ്പെടുവിച്ച സുപ്രിം കോടതി പോലും വ്യത്യസ്തമായി ചിന്തിക്കുമ്പോള്‍ കീഴ് കോടതികളില്‍ നിന്ന് വലിയ നീതി നിഷേധമുണ്ടാകുന്നു. ഇവിടെ വലിയ ജനസമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ പുനര്‍ചിന്തനം ആവശ്യമാണ്.

സിവില്‍ കേസ് വിധിയുടെ മറവില്‍ പൗരാണിക െ്രെകസ്തവ സമൂഹത്തെ ജനാധിപത്യ രാജ്യത്തു നിന്നു തന്നെ തുടച്ചു നീക്കാനുള്ള ഗൂഢ നീക്കമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതു പൊതു സമൂഹം തിരിച്ചറിയണം. നീതി ബോധമുള്ള നീതി നിഷേധിക്കപ്പെട്ട വിശ്വാസി സമൂഹത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന മനുഷ്യരഹിതമായ വിധികളില്‍ അവര്‍ക്കുള്ള അവകാശങ്ങളെ കുറിച്ച് ചിന്തിക്കാന്‍ പൊതു സമൂഹം തയ്യാറാകണം. കോടതി വിധിയുടെ മറവില്‍ പള്ളികളുടെ സ്ഥാപനോദ്ദേശം മനസ്സിലാക്കാതെ പൂര്‍വ്വികരുടെ പള്ളികളില്‍ നിന്ന് പരമ്പരാഗതമായുള്ള വിശ്വസങ്ങളില്‍ നിന്ന് വലിയ ജനസമൂഹത്തെ ബലമായി ഇറക്കി വിടുന്നത് രജിസ്‌ട്രേഷന്‍ പോലുമില്ലാത്ത 1934 ന്റെ ഭരണഘടനയുടെ പേരിലാണ്. ഇതിന്റെ നിജസ്ഥിതി കണ്ടെത്താന്‍ കോടതിക്കു കഴിഞ്ഞിട്ടില്ല. ഭരണഘടനയില്‍ സുപ്രധാന സ്ഥാനമുള്ള പാത്രിയര്‍ക്കീസ് ബാവായെ എതിര്‍ക്കുന്നവരുടെ പിന്‍മുറക്കാരാണ് ഇന്നും സഭയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ഇത് ജനാധിപത്യ സമൂഹം തിരിച്ചറിയണം. പള്ളികള്‍ നഷ്ടപ്പെട്ടിട്ടും ജനസമൂഹം ഇന്നു കാണുന്ന രീതിയില്‍ വിശ്വാസം കാത്തു സംരക്ഷിച്ചു വരുന്നത് നീതിന്യായ വ്യവസ്ഥ യോടുള്ള വിയോജിപ്പായി ഇതിനെ കാണാന്‍ കഴിയുകയുള്ളൂവെന്നും നീതിബോധം നഷ്ടപ്പെട്ട വിധികള്‍ വരുമ്പോള്‍ അതിനെതിരെ െ്രെകസ്തീയമായ രീതിയില്‍ പ്രതികരിക്കുവാനുള്ള ജനസമൂഹത്തിന്റെ അവകാശമായി ഈ പ്രാര്‍ത്ഥന സംഗമ കൂട്ടായ്മയെ കാണണമെന്നും മെത്രാപ്പോലീത്ത ആഹാന്വം ചെയ്തു.

പരിശുദ്ധ സഭയിലെ എല്ലാ വിഭാഗക്കാരെയും സംവിധാനങ്ങളെയും ഒരുമിച്ചു ചേര്‍ക്കുന്ന ഘടകം പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനവും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുമാണെന്നും നമ്മുടെ കൂടി വരവുകളില്‍ ഉറക്കെ പ്രഖ്യാപിക്കുന്ന ആ ശ്രേഷ്ഠ ബന്ധത്തിന്റെ വലിയ വിശ്വാസത്തില്‍ വിള്ളല്‍ വരുമ്പോള്‍ മാത്രമേ സഭ ശിഖിലമാകുകയുള്ളുവെന്നും അതിന് അനുവദിക്കുകയില്ലായെന്നും മെത്രാപ്പോലീത്ത ഓര്‍മ്മപ്പെടുത്തി. ത്യാഗവും കഷ്ടപാടുകളും നഷ്ടങ്ങളും വരുമ്പോള്‍ കരുത്തേകുന്നതാണ് ഹ്യദയത്തില്‍ സൂക്ഷിക്കുന്ന രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന വിശ്വാസം. നമ്മള്‍ക്കിടയില്‍ തന്നെ ഒരു ഭാഗത്തു കൂടി വിശ്വാസം പറയുകയും മറു ഭാഗത്തു കൂടി ആത്മീയ നേതൃത്വത്തെ എതിര്‍ക്കുകയും ചെയ്യുന്ന പ്രവണത വേദനാജനകമാണ്. വേറിട്ട ശബ്ദങ്ങള്‍ ഒഴിവാക്കി ഒരേ മനസ്സോടെ ക്രിസ്തീയ മാര്‍ഗത്തില്‍ പ്രാര്‍ത്ഥനാ പൂര്‍വ്വം ഒന്നിച്ചു പോകാമെന്നും ഇതിന് ഈ കൂടി വരവുകള്‍ മുഖാന്തിരമായി തീരട്ടെയെന്നും മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത ഓര്‍മ്മപ്പെടുത്തി.

വാര്‍ത്ത  ബിജു  വെണ്ണിക്കുളം

Join WhatsApp News
Vayanakkaran 2020-03-03 15:31:47
ഇനിയും നിർത്താറായില്ലേ ബഹുമാനപ്പെട്ട തിരുമേനി ഈ പ്രതിക്ഷേധവും സത്യാഗ്രഹവുമൊക്കെ? സുപ്രീം കോടതി ഇത്ര വ്യക്തമായി വിധിച്ചിട്ടും ഹൈക്കോടതി ഇത്ര കർശനമായി പറഞ്ഞിട്ടും നിങ്ങള്ക്ക് മനസ്സിലായില്ലെന്നു പറഞ്ഞാൽ കഷ്ടം തന്നെയാണ്. ഈ സമരയോഗങ്ങളാണോ ഈ വർഷത്തെ വലിയ നോമ്പിലെ പ്രത്യേക പരിപാടികൾ? നിങ്ങൾക്കു നാണമില്ലേ? ലോകം മുഴുവൻ കൊറോണ വൈറസിന്റെ പടർച്ചയിൽ പകച്ചു നിൽക്കുകയാണ്. ഇറ്റലി ഉൾപ്പടെ പല രാജ്യങ്ങളിലും പള്ളികളിൽ കുർബാന പോലുമില്ലാതെ അടച്ചിട്ടിരിക്കുകയാണ്. സിറിയയിലും അന്ത്യോക്യയിലും ഉണ്ടായിരുന്നവരൊക്കെ അവിടെ നിന്നും എന്നേ പലായനം ചെയ്തു പോയി! ഇതൊന്നും നിങ്ങളാരും അറിഞ്ഞില്ലേ? അർഹതയില്ലാത്തവരൊക്കെ കാശുകൊടുത്തു തൊപ്പിയും കുപ്പായവും വാങ്ങിയപ്പോൾ ഓർക്കണമായിരുന്നു പണ്ട് യേശുക്രിസ്തു ജറുസലേം ദേവാലയത്തിൽ കയറി ശുദ്ധികലശം നടത്തിയ കഥ. അതുപോലെ ഇതും ഒരു ശുദ്ധികലശമാണെന്നു കരുതുക. നേരെ ചൊവ്വേ തിരുമേനിമാരായവരെയൊക്കെ ഓർത്തഡോക്സുകാർ രണ്ടുകയ്യും നീട്ടി സ്വീകരിക്കും. അല്ലാതെ ഉഡായിപ്പിൽ പട്ടം വാങ്ങിയവരൊക്കെ കുപ്പായം ഊരിവച്ചിട്ടു വല്ല ഓട്ടോറിക്ഷ ഓടിക്കാനോ പറമ്പിൽ പണി ചെയ്യാനോ ഒക്കെ പോകട്ടെ. ഇനിയെങ്കിലും പാവം വിശ്വാസികൾ ജീവിച്ചുപോട്ടെ!
പള്ളി പിടുത്തക്കാർ 2020-03-03 17:54:55
എന്താണ് വായനക്കാരാ നിങ്ങൾ പറയുന്നത്? നിങ്ങളുടെ ബാവ ഇപ്പോൾ കേരളാ പോലീസല്ലേ? പോലീസുകാർക്ക് എത്ര പണം നിങ്ങളുടെ തിരുമേനിമാർ എറിയുന്നുണ്ട്? ഞങ്ങളുടെ പള്ളികൾ മുഴുവൻ തട്ടിയെടുത്തിട്ട് സാത്താൻ നയിക്കുന്ന ഓർത്തോഡോക്സ് സഭയിൽ ചേരണമെന്നോ? ഞങ്ങളുടെ പൂർവികർ രക്തം വിയർത്തുണ്ടാക്കി പണിത പള്ളികൾ എന്ത് ക്രൂരമായി നിങ്ങൾ പോലീസ് സഹായത്തോടെ പിടിച്ചെടുത്തു. എന്നിട്ട് ക്രിസ്തുവിന്റ പേരും പറഞ്ഞു നാണം കെട്ടുനടക്കുന്ന നിങ്ങളുടെ സഭയിലേക്ക് വരണമോ? ശവത്തിനു വില പറയുന്ന ഓർത്തോഡോക്സ് സഭയെ ക്രിസ്ത്യൻ സഭയെന്നു വിളിക്കാൻ നിങ്ങൾക്ക് ലജ്ജയില്ലേ? പിഴച്ച മെത്രാന്മാർ നിറഞ്ഞ ഓർത്തോഡോക്സ് സഭയെപ്പറ്റി പറയാൻ നിങ്ങൾ മടികാണിക്കുന്നു. കുട്ടികളെ പീഡിപ്പിക്കുന്ന മെത്രാന്മാർ നയിക്കുന്ന നിങ്ങളുടെ സഭയിലേക്ക് ഞങ്ങൾ വരണമെന്നോ ? എന്ത് വിശ്വസിച്ച് ഞങ്ങളുടെ കുഞ്ഞുങ്ങളെ നിങ്ങളുടെ പുരോഹിതരുടെ കുർബാന കാണാൻ അയക്കും. ഫ്രാങ്കോയെക്കാളും വിരുതന്മാരായ മെത്രാന്മാർ ഓർത്തോഡോക്സ് സഭയിലുണ്ട്. സ്വന്തം കണ്ണിലെ കോലു എടുത്തിട്ട് അന്യന്റെ കണ്ണിലെ കരട് എടുക്കൂ. ആദ്യമായി നിങ്ങളുടെ പുരോഹിതരോടും മെത്രാന്മാരോടും മനുഷ്യരാകാൻ പറയൂ. എന്നിട്ട് യാക്കോബാ സഭയുടെ മേൽ കുതിര കയറാൻ ശ്രമിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക