Image

ടെന്നസിയില്‍ ഇന്ന് രാവിലെ പെട്ടെന്നു ചുഴലിക്കൊടുങ്കാറ്റ്; 22 മരണം

പി പി ചെറിയാന്‍ Published on 03 March, 2020
ടെന്നസിയില്‍ ഇന്ന് രാവിലെ പെട്ടെന്നു ചുഴലിക്കൊടുങ്കാറ്റ്; 22  മരണം
 ടെന്നസി- ചൊവാഴ്ച (ഇന്ന്) രാവിലെ ടെന്നസിയില്‍ നാല് കൗണ്ടികളിലായി വീശിയടിച്ച ശക്തമായ ചുഴലി കാറ്റില്‍ 22  പേര്‍ കൊല്ലപ്പെടുകയും നാല്പതോളം കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുകയും ചെയ്തു. ടെന്നസി എമര്‍ജന്‍സി മാനേജ്മന്റ് ഏജന്‍സി രക്ഷാപ്രവര്‍ത്തനം തുടരുന്നു. നാഷ്വില്ലിലാണ് ചുഴലി മാരകമായ നാശം വിതച്ചത് . മരണവാര്‍ത്ത ടെന്നസി ഗവര്‍ണ്ണര്‍ ബില്‍ ലി സ്ഥിരീകരിച്ചു .

ലൈനുകള്‍ തകര്‍ന്നു വീണതിനാല്‍ വൈദ്യുതി വിതരണത്തിലും തടസ്സം നേരിട്ടു. 44,000 ഉപഭോക്താക്കളാണ് ഇതുമൂലം ദുരിതം നേരിടുന്നത് . നാഷ്വില്‍ ഫയര്‍ ഡിപ്പാര്‍ട്‌മെന്റ് തകര്‍ന്ന കെട്ടിടങ്ങളില്‍ തിരച്ചല്‍ ആരംഭിച്ചിട്ടുണ്ട്

ഗ്യാസ് പൈപ്പലൈനില്‍ ചോര്‍ച്ച അനുഭവപ്പെട്ട ജര്‍മന്‍ ടൗണില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. സൂപ്പര്‍ ടുസ്ഡേയില്‍ തിരഞ്ഞെടുപ്പുനടക്കുന്ന ചില സ്‌കൂളുകള്‍ അടച്ചിട്ടിരികയാണ് .

കൗണ്ടികളായ പട്‌നം, വില്‍സണ്‍ എന്നിവിടങ്ങളിലും ചുഴലി പരക്കെ നാശം വിതച്ചിട്ടുണ്ട് .
അധികൃതർ  നാശനഷ്ടങ്ങള്‍ വിലയിരുത്തിവരുന്നു . 
Join WhatsApp News
truth and justice 2020-03-04 07:26:07
People have to turn to Almighty God and call upon His name for safety out of these natural calamities.Corona Virus,Tornados,extreme weather conditions,out of these conditions,how people will survive and only the Creator God can help.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക