Image

മെല്‍ബണ്‍ രൂപത മതബോധന പ്രധാന അധ്യാപക സെമിനാര്‍

Published on 03 March, 2020
മെല്‍ബണ്‍ രൂപത മതബോധന പ്രധാന അധ്യാപക സെമിനാര്‍
മെല്‍ബണ്‍: മെല്‍ബണ്‍സീറോ മലബാര്‍ രൂപത മതബോധന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മതബോധന യൂണിറ്റുകളിലെ പ്രധാന അധ്യാപകര്‍ക്കായി സംഘടിപ്പിച്ച സെമിനാര്‍ 'Laudato Si ' സമാപിച്ചു.

മെല്‍ബണില്‍ നടന്ന സെമിനാറിന്റെ ഉദ്ഘാടനം വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി നിര്‍വഹിച്ചു. മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് സെമിനാര്‍ ആരംഭിച്ചത്. ബിഷപ്പ് ബോസ്‌കോ പുത്തൂര്‍, മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, രൂപത മതബോധന വിഭാഗം ഡയറക്ടര്‍ ഫാദര്‍ മാത്യു അരീപ്ലാക്കല്‍, മെല്‍ബണ്‍ കാത്തലിക് എഡ്യുക്കേഷന്‍ പ്രതിനിധി പോള്‍ ഫുമെയി, രൂപത സേഫ് ഗാര്‍ഡിംഗ് ഡയറക്ടര്‍ ലിസി ട്രീസ, രൂപത യൂത്ത് അപ്പൊസ്റ്റലേറ്റ് ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചകള്‍ക്ക് ബിഷപ്പ് ബോസ്‌കോ പുത്തൂര്‍, മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, രൂപത ചാന്‍സിലര്‍ ഫാദര്‍ മാതണ്ട കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കി. സെമിനാറില്‍ പങ്കെടുത്തവര്‍çള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ നിര്‍വഹിച്ചു.

രണ്ട് ദിവസങ്ങളിലായി നടന്ന സെമിനാറില്‍ രൂപതയിലെ ഇടവകളിലും മിഷëകളിലും മതബോധനത്തിന് നേതൃത്വം നല്‍കുന്ന 35 ഓളം പ്രാധാന അധ്യാപകര്‍ പങ്കെടുത്തു. രൂപത മതബോധന വിഭാഗം ഡയറക്ടര്‍ ഫാദര്‍ മാതണ്ട അരീപ്ലാക്കല്‍, സെക്രട്ടറിമാരായ മാര്‍ട്ടിന്‍ തിരുനിലത്തില്‍, ആന്റണി കുര്യാക്കോസ് എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക