Image

എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ 21ന്; ഫാ. ഷൈജു നടുവത്താനിയില്‍ ശുശ്രൂഷകള്‍ നയിക്കും

Published on 03 March, 2020
 എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ 21ന്; ഫാ. ഷൈജു നടുവത്താനിയില്‍ ശുശ്രൂഷകള്‍ നയിക്കും
ലണ്ടന്‍: മൂന്നാം ശനിയാഴ്ച ലണ്ടന്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 21 ശനിയാഴ്ച 2 മുതല്‍ 6 വരെ ലണ്ടനിലെ പാമേഴ്‌സ് ഗ്രീന്‍ കാത്തലിക് ഹൈസ്‌കൂളില്‍ ക്രമീകരിച്ചിരിക്കുന്നു. പ്രധാന ഹാളില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.

അഭിഷേകാഗ്‌നി യൂറോപ്പ് ഡയറക്ടറും പ്രശസ്ത ദൈവവചന പ്രഘോഷകനുമായ ഫാ. ഷൈജു നടുവത്താനിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു വചനസന്ദേശം നല്‍കി ദിവ്യകാരുണ്യ ആരാധനയും രോഗസൗഖ്യ പ്രാര്‍ഥനയും നയിക്കും. മുഴുവന്‍സമയ സുവിശേഷ പ്രവര്‍ത്തകനായ ബ്ര. സെയില്‍സ്സ സെബാസ്റ്റ്യന്‍ സുവിശേഷ പ്രഘോഷണവും ആഫ്രിക്കന്‍ വംശജരായ നിക്കും കുടുംബവും ദൈവാനുഭവ സാക്ഷ്യം നല്‍കും.

ഉച്ചയ്ക്ക് 1.30ന് ജപമാല പ്രാര്‍ഥനയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ ദൈവസ്തുതി ആരാധനയും കുന്പസാരത്തിനും സ്പിരിച്ചല്‍ ഷെയറിംഗിനും സൗകര്യമുണ്ടായിരിക്കും.

കണ്‍വന്‍ഷന്‍ ഹാളിന്റെ അഡ്രസ്:
St. Anne's Catholic High School
Oakthorpe Road, Palmers Green,
London N135TY

കൂടുതല്‍ വിവരങ്ങള്‍ക്ക്:
തോമസ് 07903867624

റിപ്പോര്‍ട്ട്: തോമസ് കെ. ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക