Image

കുവൈത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ടാഴ്ച കൂടി അവധി നീട്ടിയേക്കും

Published on 03 March, 2020
കുവൈത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ടാഴ്ച കൂടി അവധി നീട്ടിയേക്കും

കുവൈത്ത് സിറ്റി : കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും രണ്ടാഴ്ച കൂടി അവധി നീട്ടുവാന്‍ ആലോചന.

ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ശുപാര്‍ശ വിദ്യാഭാസ മന്ത്രാലയം മന്ത്രിസഭക്ക് സമര്‍പ്പിച്ചതായി അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വൈറസ് ബാധയെതുടര്‍ന്നു മാര്‍ച്ച് ഒന്ന് മുതല്‍ പതിനാലു വരെ നേരത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. 10 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ശുപാര്‍ശ നല്‍കിയതെന്ന് കരുതുന്നു. അതിനിടെ ഇറാനില്‍നിന്നുള്ളവര്‍ക്കാണ് പുതുതായി അണുബാധ കണ്ടെത്തിയതെന്നും എല്ലാവരുടെയും നില തൃപ്തികരമാണെന്നും സുഖം പ്രാപിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക