Image

ഇന്ത്യാ പ്രസ്സ് ക്ലബ്ബ് പ്രവര്‍ത്തനോദ്ഘാടനം ചിക്കാഗോയില്‍ ഏപ്രില്‍4 ന്; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

അനില്‍ മറ്റത്തിക്കുന്നേല്‍ Published on 04 March, 2020
ഇന്ത്യാ പ്രസ്സ് ക്ലബ്ബ് പ്രവര്‍ത്തനോദ്ഘാടനം ചിക്കാഗോയില്‍ ഏപ്രില്‍4 ന്; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
ചി്ക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക(IPCNA)യുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നാഷ്ണല്‍ കമ്മറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം വിപുലമായ പരിപാടികളോടെ ചിക്കാഗോയില്‍ വച്ച് നടത്തപ്പെടുന്ന. 

ഏപ്രില്‍ 4ന് വൈകുന്നേരം 5.30 ന് മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന പരിപാടികള്‍ക്ക് ആതിഥ്യമരുളുന്നത് ഐ.പി.സി.എന്‍.എ.യുടെ ചിക്കാഗോ ചാപ്റ്ററാണ്. നാഷ്ണല്‍ പ്രസിഡന്റ് ഡോ.ജോര്‍ജ്ജ് കാക്കനാട്ട് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കാസര്‍ഗോഡ് എം.പി.ശ്രീരാജ്‌മോഹന്‍, മലയാള മാധ്യ രംഗത്തെ ഏറെ ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനും കൈരളി ടിവി മാനേജിങ്ങ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. 

പ്രസ്സ് ക്ലബ്ബ്  ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ബിജു സഖറിയാ, നാഷ്ണല്‍ വൈസ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് പ്രവര്‍ത്തനോദ്ഘാടനത്തിനോടനുബന്ധിച്ച് വിഭാവനം ചെയ്യപ്പെടുന്നത്. വര്‍ണ്ണശബളമായ കലാപരിപാടികളും സ്വാദിഷ്ടമായ ഭക്ഷണവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സംവാദങ്ങളുമൊക്കെയായി ചിക്കാഗോയിലെ മലയാളി സമൂഹത്തിന് ഒരു അവിസ്മരണീയ സായാഹ്നം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് വിവിധ കമ്മറ്റികള്‍. 

നോര്‍ത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന മാധ്യമ സുഹൃത്തുക്കളെയും ചിക്കാഗോയിലെ പൗരാവലിയെയും ഈ ആഘോഷരാവിലേക്ക് ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി കമ്മറ്റിയെ പ്രതിനിധീകരിച്ച്  ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ബിജു സഖറിയാ, നാഷ്ണല്‍ വൈസ് പ്രസിഡന്റ് ബിജു കിഴക്കേക്കൂറ്റ് എന്നിവര്‍ അറിയിച്ചു.

ഇന്ത്യാ പ്രസ്സ് ക്ലബ്ബ് പ്രവര്‍ത്തനോദ്ഘാടനം ചിക്കാഗോയില്‍ ഏപ്രില്‍4 ന്; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക