Image

രജിത് കുമാര്‍ ആഘോഷിക്കപ്പെടുമ്പോള്‍ (വത്സ നെല്ലരിക്കുന്നേല്‍)

വത്സ നെല്ലരിക്കുന്നേല്‍ Published on 04 March, 2020
രജിത് കുമാര്‍ ആഘോഷിക്കപ്പെടുമ്പോള്‍  (വത്സ  നെല്ലരിക്കുന്നേല്‍)
കാലടി ശ്രീശങ്കര കോളേജിലെ ബോട്ടണി അദ്ധ്യാപകന്‍ ആയ രജിത് കുമാര്‍ എന്ന വ്യക്തിയുടെ പ്രഭാഷണങ്ങളും ചാനല്‍ ചര്‍ച്ചകളും പണ്ടുമുതലേ ശ്രദ്ധിച്ചിട്ടുണ്ട്. ഒടുവില്‍ 24  news ജനകീയകോടതി എന്ന പ്രോഗ്രാമിലും കണ്ടിരുന്നു, അരുണ്‍കുമാറിന്റെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ട്രപ്പീസുകളിക്കാരെ പോലെ ചാടി കളിക്കുന്നത്.

പ്രഭാഷകനും സംസ്ഥാന സ്റ്റുഡന്റസ് പോലീസ് കേഡറ്റിന്റെപരിശീലകനുമായിരുന്ന രജിത്കുമാര്‍ ആ രംഗങ്ങളില്‍ വലിയ പ്രശസ്തനൊന്നും ആയിരുന്നില്ല. 2013 ല്‍ തിരുവനന്തപുരം വിമന്‍സ് കോളേജില്‍ സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന രീതിയില്‍ പ്രസംഗിച്ചപ്പോള്‍ ആര്യ സുരേഷ് എന്ന പെണ്‍കുട്ടി പരസ്യമായി കൂവിവിളിക്കുകയും പ്രതിഷേധിച്ചു സദസ്സില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു, അത് പിറ്റേന്ന് പത്രങ്ങളിലും ചാനലുകളിലും വര്‍ത്തയാവുകയും ഒരു സ്ത്രീ വിരുദ്ധന്‍ എന്ന രീതിയിലുള്ള പ്രശസ്തിയിലേക്ക് രജിത്കുമാര്‍ ഉയരുകയും ചെയ്തു, ചക്കയിട്ടപ്പോള്‍ മുയല്‍ ചത്തതുപോലെ,

പിന്നീട് കാണുന്നത് തുടര്‍ച്ചയായി, സ്ത്രീ വിരുദ്ധതയും, അശാസ്ത്രീയതയും അര്‍ദ്ധസത്യങ്ങളും ഉപയോഗിച്ചു മെയ് വഴക്കത്തോടെ ചാനല്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്ന രജിത്കുമാറിനെ ആണ്. നരച്ച താടിയും മുടിയും ശുഭ്ര വസ്ത്രവുമായി സംഘി ഫലിതങ്ങള്‍ ഇത്ര കണ്ട് ഇല്ലാതിരുന്ന സമയത്തു ചാനല്‍ ചര്‍ച്ചകള്‍ സജീവമാക്കി മാറ്റാന്‍ പല ചാനലുകാരും ഇയാളെയും ഇയാളുടെ നെഗറ്റീവ് പ ബ്ലിസിറ്റിയെയും ഉപയോഗിച്ചു എന്നതാണ് ശരി.

പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ രീതിയില്‍ വസ്ത്രം ധരിച്ചാല്‍ അവര്‍ക്കു ജനിക്കുന്ന കുട്ടികള്‍ ട്രാന്‍സ്ജന്‍ഡര്‍ ആകും, അടക്കവും ഒതുക്കവും ഇല്ലാത്ത അമ്മമാര്‍ക്കാണ് ഓട്ടിസവും സെറിബ്രല്‍ പ ള്‍സിയും ഉള്ള കുട്ടികള്‍ ജനിക്കുന്നത്, സിസേറിയന്‍ ചെയ്താല്‍ ബ്രെസ്റ്റ് കാന്‍സര്‍ ഉണ്ടാകും . കേരളത്തില് ബ്രെസ്റ്റ് കാന്‍സര്‍ വന്ന പത്ത് പേരില്‍ ഏ ഴ് പേരും സിസേറിയന് ചെയ്തവരാകും . സിസേറിയന്‍ ചെ യ്തവര്‍ക്ക് നാല്പത്തിയഞ്ച് വയസ്സിനുള്ളില് കാന്‍സര്‍ വരും. ജീന്‍സ് ഇടുന്ന പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭപാത്രത്തില്‍ കാന്‍സര്‍ വരുകയും കുട്ടികള്‍ ഉണ്ടാകാതിരിക്കുകയും ചെയ്യും ശാസ്ത്രം വേദത്തില് അതിഷ്ഠിതമാണ്. വേദവും വസ്ത്രവും തമ്മില് ബന്ധമുണ്ട് സ്ത്രീ പുരുഷന്റെ വേഷമോ പുരുഷന് സ്ത്രീയുടെ വേഷമോ ധരിക്കാന്‍ പാടില്ല , ചിന്തക്ക് അനുസരിച്ച് ജീനില് വ്യത്യാസങ്ങള് വരും. പട്ടുപാവാടയും ബ്ലൗസും ഇട്ടു നടക്കുമ്പോള് പെണ്കുട്ടിക്ക് ഉണ്ടാകുന്ന ചിന്തപോലെയല്ല പെണ്കുട്ടി ജീന്‌സും ഷര്ട്ടും ഇട്ടു നടക്കുമ്പോള്. പെണ്കുട്ടികള് അടങ്ങി ഒതുങ്ങി ഇരുന്നില്ലെങ്കില് ഗര്ഭപാത്രം പുറത്തുവരും.എന്ന് തുടങ്ങി ശാസ്ത്രീയമായി ഒരടിസ്ഥാനവുമില്ലാത്ത കാര്യങ്ങളും സ്ത്രീവിരുദ്ധതയും മാത്രം പറഞ്ഞു കുപ്രസിദ്ധി നേടിയ വ്യക്തി.

ഈ പറയുന്ന കാര്യങ്ങളുടെ ശാസ്ത്രീയതക്കു തെളിവുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇതൊക്കെ തെളിയിച്ചിരുന്നെങ്കില്‍ എനിക്ക് കേരള രത്‌നം അവാര്‍ഡ് കിട്ടിയേനെ എന്നാണ് ഇയാള്‍ പ്രതികരിച്ചത്. അതായതു വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന് പറഞ്ഞാല്‍ കോത പോലും ക്ഷമിക്കില്ല എന്ന് സാരം.

കണ്ണീര്‍ സീരിയല്‍ ചാനല്‍ ആയ ഏഷ്യാനെറ്റ് ബിഗ്‌ബോസ് സീസണ്‍ ടു വില്‍ ഇതുപോലൊരു വ്യക്തിയെ അവതരിപ്പിച്ചതുതന്നെ രജിത്കുമാറിന്റെ
ഈ രീതികള്‍കൊണ്ട് പ്രേക്ഷകരെ നേടുക എന്നത് തന്നെയാണ്. നരച്ച താടിയും മുടിയും ഡൈ ചെയ്തു കറപ്പിച്ചു, വെള്ള വസ്ത്രം ഉപേക്ഷിച്ചു ടീ ഷര്‍ട്ടും ട്രൗസറുമൊക്കെയായി വ്യെത്യസ്തമായ മേക്കോവറില്‍ രജിത് എത്തിയപ്പോള്‍ ഞാനുള്‍പ്പെടെ പലരും അമ്പരന്നു പോയി. ഒരിക്കലും ബിഗ്‌ബോസ് കാണാത്ത ഞാനും രെജിത്കുമാറിന്റെ പെര്‌ഫോമെന്‍സ് കാണാന്‍ ബിഗ്‌ബോസ് കണ്ടു, ചില അലപ്പുകളും കൂട്ടികുത്തും കണ്ടു തല പെരുത്തു എങ്കിലും ചില സുഹൃത്തുക്കള്‍ അമല്‍ ഉള്‍പ്പെടെ രജിത് ഫാന്‍സായപ്പോള്‍
എങ്കില്‍ അതൊന്നറിയണമല്ലോ എന്ന് കരുതി ബിഗ് ബോസ് കാണുന്നു. എങ്ങിനെയും ഗെയിം ജയിക്കുക എന്ന ലക്ഷ്യത്തോടെ അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന,മുന്‍പ് പറഞ്ഞ കാര്യം ചോദിക്കുമ്പോള്‍ ഉത്തരത്തിനുപകരം വീണ്ടും വീണ്ടും ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു അഭ്യസ്ത വിദ്യനായ കോമാളിയാണ യാള്‍

രജിത് കുമാര്‍ എന്ന മനുഷ്യനിലെ എന്ത് നന്മ കണ്ടിട്ടാണ് മലയാളികള്‍ അയാള്‍ക്കുവേണ്ടി വാദിക്കുന്നത്, ഓരോ സമയത്തും വാക്കുകളും നിലപാടുകളും മാറ്റിമാറ്റി പറയുന്ന അയാള്‍ക്ക് എന്ത് വ്യക്തിതമാണ് ഉള്ളത്. അയാള്‍ക്കുവേണ്ടി രജിത് ആര്‍മി ഉണ്ടാക്കി ഇന്ന് എന്റെ ഒരു സുഹൃത്തു രജിത് ആര്മിയിലേക്കു എന്നേ ശി്ശലേ ചെയ്തിരിക്കുന്നു, കഷ്ടം.

അമ്മയാണെന്റെ എല്ലാം, അമ്മയാണ് ദൈവം എന്നൊക്കെ പറയുന്ന രെജിത്തിന്റെ മാതൃസ്‌നേഹം വെറും പൊള്ളയാണ്, കാരണം സ്വന്തം അമ്മയെ സ്‌നേഹിക്കുന്ന ബഹുമാനിക്കുന്ന ഒരു പുരുഷനും മറ്റു സ്ത്രീകളെ അവഹേളിക്കുകയോ നിന്ദിക്കുകയോ ചെയ്യില്ല, സ്ത്രീകളെ ബഹുമാനിക്കുക എന്നത് ഒരു വെക്തി സ്വന്തം കുടുംബത്തില്‍ നിന്നും ശീലിക്കേണ്ട ഒന്നാണ്, സ്ത്രീകള്‍ ദൈവത്തെ പോലെയാണ് ഞാനവരെ സ്‌നേഹിക്കുന്നു, ബഹുമാനിക്കുന്നു, അവര്‍ അമ്മയെപോലെയാണ് എന്ന് നാഴികക്ക് നാല്പതുവട്ടം പറയുന്നത് അയാളുടെ ഇരട്ട തപ്പാണ് ഞാനുള്‍പ്പെടുന്ന പുരുഷ വര്‍ഗത്തിന് വെറും 10 മിനിറ്റു മതി സ്ത്രീയുടെ ഗര്ഭപാത്രത്തിലേക്കു സ്‌പേം അയക്കാന്‍, ആണ്‍ കു ട്ടികളെ പോലെ പെണ്കുട്ടികള് ഓടിച്ചാടി നടന്നാല് പെണ്കുട്ടികളുടെ ഗര്ഭപാത്രം തിരിഞ്ഞു പോകും. ശാലീന സുന്ദരികള്ക്കാണ് ഭര്ത്താവിന്റെ സ്‌നേഹവും ബഹുമാനവും പിടിച്ചു പറ്റാന്‍ കഴിയുക. . ആണ്‍ കുട്ടികള്‍ ശ്രമിച്ചാല്‍ വളരെ വേഗം വളച്ചെടുക്കാനാവുന്നവരാണ് പെണ്കുട്ടികള്‍, തൊണ്ണൂറു ശതമാനം പെണ്കുട്ടികളും രക്ഷിതാക്കളോട് കള്ളംപറഞ്ഞ് പ്രേമിച്ച് നടക്കുകയാണ് സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനത്തിന് കാരണം. ' എന്നൊക്കെ പറയുന്നതിന്റെ പേരിലും ട്രാന്‍സ്!ജന്‍ഡറുകളെ അപമാനിക്കുന്ന രീതിയില്‍ പ്രസംഗിച്ചതിന്റെ അടിസ്ഥാനത്തിലും സ്റ്റുഡന്റസ് പോലീസ് ട്രെയിനിങ് കൂടാതെ ഗോവര്‍ന്മെന്റിന്റെ പല ട്രെയിനിങ് പ്രോഗ്രാമുകളില്‍ നിന്നും ഇയാളെ ഒഴിവാക്കി.

കേരളത്തില്‍ ഇത്രമാത്രം ആഘോഷിക്ക
പെടേണ്ട വ്യക്തിയാണോ ഇയാള്‍?? സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും ശാസ്ത്രത്തെ വളച്ചൊടിച്ചു സംസാരിച്ചും മാത്രം നിലനില്‍ക്കുന്ന ഇയാള്‍ സമൂഹത്തിനു എന്ത് മെസ്സേജാണ് കൊടുക്കുന്നത്, സ്ത്രീവിരുദ്ധ നിലപാടുകള്‍ നിലനില്‍ക്കുന്നിടത്തോളം ഇയാള്‍ മറ്റുള്ളവരെ എത്ര രസി പ്പിക്കുന്ന വെക്തിയായാലും ശരി ഞാനിയാളെ അംഗീകരിക്കുന്നില്ല, ഇയാളെ മാത്രമല്ല ഇയാളുടെ ഫാന്‍സിനെയും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക