ഫിയര്‍സെന്‍: പാലാ, മല്ലികശേരി പാംപ്ലാനിയില്‍ ജോസഫ് കുരുവിള (കുട്ടിയച്ചന്‍-68) ജര്‍മനിയിലെ ഫിയര്‍സെനില്‍ നിര്യാതനായി. പരേതന്റെ ആത്മശാന്തിയ്ക്കായുള്ള അനുസ്മരണാബലി മാര്‍ച്ച് 7 ശനിയാഴ്ച രാവിലെ 11ന് St. Clemens Kirche Suechteln, Hochstrasse 8, 41749 Viersen.
ഭാര്യ അനിയമ്മ താഴത്തുവടകര തിനംപറന്പില്‍ കുടുംബാംഗം. മക്കള്‍: കരോലിന്, ഡോ. കാതലിന്. മരുമക്കള്‍ : ജോബി പൂപ്പിള്ളികുടിയില്, ടോര്സ്ററന് ആര്ന്ഡ്. കൊച്ചുമകന് : ജേക്കബ്.
ജര്‍മനിയിലെ ആദ്യകാല മലയാളിയായ കുട്ടിയച്ചന്‍ സാമൂഹ്യ, സാംസ്കാരിക, ബിസിനസ് രംഗത്ത് സജീവമായിരുന്നു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍