Image

ഇന്ത്യയടക്കമുള്ള 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പിസിആര്‍ നിര്‍ബന്ധമാക്കി

Published on 04 March, 2020
ഇന്ത്യയടക്കമുള്ള 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പിസിആര്‍ നിര്‍ബന്ധമാക്കി

കുവൈത്ത് സിറ്റി: ഫിലിപ്പീന്‍സ്, ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, അസര്‍ബൈജാന്‍, തുര്‍ക്കി, ശ്രീലങ്ക, ജോര്‍ജിയ, ലെബനന്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന എല്ലാ വിദേശ യാത്രക്കാര്‍ക്കും പിസിആര്‍ നിര്‍ബന്ധമാക്കി ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സിവില്‍ ഏവിയേഷന്‍, സര്‍ക്കുലര്‍ പുറത്തിറക്കി.

കുവൈറ്റ് എംബസി അംഗീകാരമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും പരിശോധന പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. കുവൈറ്റ് എംബസി ഇല്ലാത്ത രാജ്യങ്ങളില്‍ അതാത് രാജ്യങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ള സാക്ഷ്യ പത്രം കൈയില്‍ കരുതണമെന്നും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. പിസിആര്‍ ഇല്ലാത്തവരെ കുവൈത്തില്‍ പ്രവേശിക്കുകയില്ലെന്നും തിരികെ സാന്പത്തിക ചെലവുകള്‍ വഹിക്കാതെ തന്നെ അതേ എയര്‍ലൈന്‍ വിമാനങ്ങളില്‍ തിരിച്ചയക്കുമെന്നും അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് എട്ട് മുതലാണ് നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരിക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക