Image

സാന്‍ഹൊസെയില്‍ വാലന്റൈന്‍സ് കപ്പിള്‍സ് നൈറ്റ് പാര്‍ട്ടി സംഘടിപ്പിച്ചു

Published on 04 March, 2020
സാന്‍ഹൊസെയില്‍ വാലന്റൈന്‍സ് കപ്പിള്‍സ് നൈറ്റ് പാര്‍ട്ടി സംഘടിപ്പിച്ചു
സാന്‍ഹൊസെ: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ വാലന്റൈന്‍സ് കപ്പിള്‍സ് നൈറ്റ് പാര്‍ട്ടി ഫെബ്രുവരി 29-നു ശനിയാഴ്ച "സെക്‌യിറ്റസ് ഓണ്‍ ദി ബേ' സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ചു നടത്തി.

വിവാഹിതരായ ദമ്പതികള്‍ക്ക് ലോക പ്രണയദിനത്തിന്റെ മധുര സ്മരണയില്‍ തങ്ങളുടെ ജീവിത പങ്കാളിയുമായി ഒരുമിച്ച് ഡിന്നറും, രസകരമായ ഗെയിമുകളും ഒക്കെയായി സമയം ചെലവഴിക്കുന്നതിനു ഇത്തവണ പസവിക് സമുദ്രതീരത്തുള്ള റസ്റ്റോറന്റ് ആണു തെരഞ്ഞെടുത്തത്.

കപ്പിള്‍ ഗെയിംസ്, കഥകള്‍, കപ്പിള്‍ ഡാന്‍സ്, പ്രൊഫഷണല്‍ ഡാന്‍സ്, ഡി.ജെ എന്നിവ പരിപാടികള്‍ക്കു മാറ്റുകൂട്ടി. സാന്‍ഹൊസെയില്‍ നിന്നു സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് ഉല്ലാസ ബസ് ട്രിപ്പും സംഘടിപ്പിച്ചത് പരിപാടികള്‍ക്ക് കൊഴുപ്പേകി.

കെ.സി.സി.എന്‍.സി വിമന്‍സ് ഫോറം ഭാരവാഹികളായ സിബി ഇല്ലിക്കാട്ടില്‍, ജെസി വെള്ളിയാന്‍, ബിന്റു പാലക്കാട്, ശീതള്‍ മരവെട്ടികൂട്ടത്തില്‍, സിബി നെടുംചിറ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അനില്‍ കണാരപ്പള്ളില്‍ എംസിയായിരുന്നു. സുനു ഓണശേരില്‍ ഗെയിംസിനു നേതൃത്വം നല്‍കി. കെ.സി.സി.എന്‍.സി പ്രസിഡന്റ് വിവിന്‍ ഓണശേരില്‍ നന്ദി പറഞ്ഞു.


സാന്‍ഹൊസെയില്‍ വാലന്റൈന്‍സ് കപ്പിള്‍സ് നൈറ്റ് പാര്‍ട്ടി സംഘടിപ്പിച്ചുസാന്‍ഹൊസെയില്‍ വാലന്റൈന്‍സ് കപ്പിള്‍സ് നൈറ്റ് പാര്‍ട്ടി സംഘടിപ്പിച്ചുസാന്‍ഹൊസെയില്‍ വാലന്റൈന്‍സ് കപ്പിള്‍സ് നൈറ്റ് പാര്‍ട്ടി സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക