Image

എം.എ.സി.എഫ്. റ്റാമ്പായുടെ മുപ്പതാമത് വാര്‍ഷിക ആഘോഷവും വനിതാദിന ആഘോഷങ്ങളും മാര്‍ച്ച് ഏഴാം തീയതി

Published on 05 March, 2020
എം.എ.സി.എഫ്. റ്റാമ്പായുടെ മുപ്പതാമത് വാര്‍ഷിക ആഘോഷവും വനിതാദിന ആഘോഷങ്ങളും മാര്‍ച്ച് ഏഴാം തീയതി
അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ എം.എ.സി.എഫ്. റ്റാമ്പായുടെ മുപ്പതാമത് വാര്‍ഷിക ആഘോഷങ്ങളും, വനിതാദിന ആഘോഷങ്ങളും മാര്‍ച്ച് ഏഴാം തീയതി റ്റാമ്പായിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടക്കും. വൈകുന്നേരം 5.30ന് കുട്ടികള്‍ക്കായുള്ള ഫാഷന്‍ മത്സരത്തോടു കൂടിയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. പത്തുപേരോളം അടങ്ങിയ എട്ടു ടീമുകളാണ് മത്സരിക്കുന്നത്.
ഏഴുമണിയോടെ ആരംഭിക്ുകന്ന പൊതുസമ്മേളനത്തില്‍ 2020-കമ്മറ്റിയേയും, ട്രസ്റ്റി ബോര്‍ഡിനേയും പരിചയപ്പെടുത്തുകയും വിവിധ ദേശീയ സംഘടനകളുടെ ആശംസകള്‍ അറിയിക്കുകയും ചെയ്യും. അതിനുശേഷം ആരംഭിക്കുന്ന കലാപരിപാടികളും വനിതകളുടെ മത്സരങ്ങളും ഏകദേശം പത്തുമണി വരെ നീണ്ടു നില്‍ക്കും. ആയിരത്തോളം ആള്‍ക്കാര്‍ പങ്കെടുക്കുന്ന പരിപാടിയിലേക്ക് കറി ലീവ്‌സ റെസ്റ്റാറന്റിന്റെ ഫുഡ് സ്റ്റാളും, ക്യാഷ് ബാറും ഉണ്ടായിരിക്കും. പരിപാടികള്‍ എം.എ.സി.എഫ്. റ്റാമ്പായുടെ യൂട്യൂബും, ഫേസ്ബുക്കും വഴി തല്‍സമയം സംപ്രേക്ഷണം ചെയ്യും. ഏഷ്യാനെറ്റും പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

എല്ലാവരേയും പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഷാജു ഔസേപ്പ്, സെകര്ട്ടറി പോള്‍ ജോസ്, ട്രഷറര്‍ സണ്ണി ജേക്കബ് എന്നിവര്‍ അറിയിച്ചു. പരിപാടിയിലേക്കുള്ള പ്രവേശനം പൂര്‍ണ്ണമായും സൗജന്യമാണ്. ഫാഷന്‍ ഷോ മത്സരങ്ങളിലേക്കായി പ്രത്യേകം റാമ്പ് ഒരുക്കിയിട്ടുണ്ട്.

ഫ്‌ളോറിഡായിലെ മിക്ക പ്രമുഖ മലയാളി അസ്സോസിയേഷന്റേയും നേതൃത്വത്തിലുള്ളഴരും ദേശീയ മലയാളി സംഘടനകളുടെ ഫ്‌ളോറിഡായില്‍ നിന്നുള്ള നേതൃത്വവും പരിപാടികളില്‍ പങ്കെടുക്കുമെന്ന് ട്രസ്റ്റി ബോര്‍് ചെയര്‍മാന്‍ ടി. ഉണ്ണികൃഷ്ണനും സെക്രട്ടറി സാല്‍മോന്‍ മാത്യുവും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
അഞ്ജന കൃ്ഷ്ണന്‍-813 473 8468
മരിയ മാര്‍ട്ടിന്‍ - 813 305 5072

എം.എ.സി.എഫ്. റ്റാമ്പായുടെ മുപ്പതാമത് വാര്‍ഷിക ആഘോഷവും വനിതാദിന ആഘോഷങ്ങളും മാര്‍ച്ച് ഏഴാം തീയതിഎം.എ.സി.എഫ്. റ്റാമ്പായുടെ മുപ്പതാമത് വാര്‍ഷിക ആഘോഷവും വനിതാദിന ആഘോഷങ്ങളും മാര്‍ച്ച് ഏഴാം തീയതിഎം.എ.സി.എഫ്. റ്റാമ്പായുടെ മുപ്പതാമത് വാര്‍ഷിക ആഘോഷവും വനിതാദിന ആഘോഷങ്ങളും മാര്‍ച്ച് ഏഴാം തീയതിഎം.എ.സി.എഫ്. റ്റാമ്പായുടെ മുപ്പതാമത് വാര്‍ഷിക ആഘോഷവും വനിതാദിന ആഘോഷങ്ങളും മാര്‍ച്ച് ഏഴാം തീയതിഎം.എ.സി.എഫ്. റ്റാമ്പായുടെ മുപ്പതാമത് വാര്‍ഷിക ആഘോഷവും വനിതാദിന ആഘോഷങ്ങളും മാര്‍ച്ച് ഏഴാം തീയതിഎം.എ.സി.എഫ്. റ്റാമ്പായുടെ മുപ്പതാമത് വാര്‍ഷിക ആഘോഷവും വനിതാദിന ആഘോഷങ്ങളും മാര്‍ച്ച് ഏഴാം തീയതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക