Image

റവ മാത്യൂസ് മാത്തുണ്ണി മാര്‍ച്ച് 10 നു ഇന്റര്‍നാഷനല്‍ പ്രയര്‍ ലൈനില്‍

പി പി ചെറിയാന്‍ Published on 06 March, 2020
റവ മാത്യൂസ് മാത്തുണ്ണി മാര്‍ച്ച് 10 നു ഇന്റര്‍നാഷനല്‍ പ്രയര്‍ ലൈനില്‍
ഹൂസ്റ്റണ്‍  : ഇന്റര്‍നാഷനല്‍ പ്രയര്‍ ലൈന്‍ മാര്‍ച്ച്  10  നു സംഘടിപ്പിക്കുന്ന ടെലി കോണ്‍ഫ്രന്‍സില്‍ അമേരിക്കയില്‍ ഹ്ര്വസ സന്ദര്‍ശനത്തിനു എത്തിച്ചേര്‍ന്ന സുപ്രസിദ്ധ സുവിശേഷക പ്രാസംഗീകനും,ബൈബിള്‍ അദ്ധ്യാപകനും മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരനുമായ  റവ മാത്യൂസ് മാത്തുണ്ണി  വചന പ്രഘോഷണം നടത്തുന്നു.

ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ച അസിസ്റ്റന്റ് വികാരി  റവ. റോഷൻ മാത്യൂസിന്റെ പിതാവാണ് റവ. മാത്യൂസ് മാത്തുണ്ണി.

ചെറുകോല്‍ മാര്‍ത്തോമാ ഇടവകംഗമായ മാത്യൂസ് അച്ചന്‍  സെറാമ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി ഡി ബിരുദമെടുത്തതിനുശേഷം  മാര്‍ത്തോമാ സഭയിലെ മുപ്പതില്‍ പരം  ഇടവകകളിലും, മിഷന്‍ ഫീല്‍ഡുകളിലും,തൃശൂര്‍  നെല്ലിക്കുന്ന് രവിവര്‍മ മന്ദിരത്തില്‍  സൂപ്രണ്ടായും സേവനം അനുഷ്ഠിച്ചിട്ടുണ്ട് .

  വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്ക് (ന്യൂയോര്‍ക്ക് ടൈം) സജീവമാകുമ്പോള്‍ വിവിധ മതങ്ങളില്‍, വിശ്വാസങ്ങളില്‍ കഴിയുന്നവരുടെ മാനസികവും ശാരീരികവും കുടുംബപരവുമായ പ്രശ്ണ്ടനങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു വേദിയായി മാറന്നു.

 സഭ മേലധ്യ്ക്ഷന്മാരും, പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.  മാര്‍ച്ച് 10 നു ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന  മാത്യൂസ് അച്ചന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 17127704821എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
ucmprayerline@gmail.com, ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207 ,സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602,

റവ മാത്യൂസ് മാത്തുണ്ണി മാര്‍ച്ച് 10 നു ഇന്റര്‍നാഷനല്‍ പ്രയര്‍ ലൈനില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക