Image

പീറ്റര്‍ മാത്യൂസ് തോറ്റു; റോ ഖന്നയുടെ വിജയം ഹിന്ദുത്വ ലോബിക്കു തിരിച്ചടി

Published on 06 March, 2020
പീറ്റര്‍ മാത്യൂസ് തോറ്റു; റോ ഖന്നയുടെ വിജയം ഹിന്ദുത്വ ലോബിക്കു തിരിച്ചടി
കാലിഫോര്‍ണിയയില്‍ നടന്ന പ്രൈമറിയില്‍ 47-ം ഡിസ്ട്രിക്ടില്‍ പതിവു പോലെ പീറ്റര്‍ മാത്യുസ് തോറ്റു. 10 ശതമാനം വോട്ടോടെ നാലാം സ്ഥാനം.

സിലിക്കോണ്‍ വാലിയില്‍ ഡിസ്ട്രിക്റ്റ് 17-ല്‍ നിന്നു ഡമോക്രാറ്റായ കോണ്‍ഗ്രസ്മാന്‍ റോ ഖന്നയുടെ വിജയം ഹിന്ദുത്വ ലോബിക്കു തിരിച്ചടിയായി. ഖന്നക്ക് 65 ശതമാനം വോട്ട് കിട്ടി-46,657. കഴിഞ്ഞ രണ്ടു തവണ കിട്ടിയതിനേക്കാള്‍ കൂടുതല്‍.

റിപ്പബ്ലിക്കനായ എതിരാളി റിതേഷ് ടാണ്ടനു 24.2 ശതമാനം മാത്രം-17,337 വോട്ട്.

ഹിന്ദുത്വ നിലപാടുകള്‍ ശരിയയല്ലെന്നും തന്റെ മുത്തഛന്‍ സ്വാതന്ത്യ സമരത്തില്‍ ത്യാഗമനുഷ്ടിച്ചത് എല്ലാ ഇന്ത്യാക്കാര്‍ക്കും വേണ്ടിയാണെന്നു പറഞ്ഞതും പാക്കിസ്ഥാനി അമേരിക്കന്‍ കോണ്‍ഗ്രഷണല്‍ കോക്കസില്‍ അംഗത്വമെടുത്തതും ഹിന്ദുത്വ ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചിരുന്നു. കോക്കസില്‍ നിന്നു പിന്മാറണമെന്നു ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ ഖന്ന അതിനു വിസമ്മതിച്ചു. ദക്ഷിണേഷ്യയില്‍ സമാധാനം സ്ഥാപിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണെന്നായിരുന്നു അദ്ധേഹത്തിന്റെ നിലപാട്. അതിനു എല്ലാവരുമായും ചര്‍ച്ചവേണം.

ഇതേത്തുടര്‍ന്നാണു ടാണ്ഡന്‍ രംഗത്തെത്തിയത്.

കാലിഫോര്‍ണിയയില്‍ പ്രൈമറിയില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന രണ്ട് പേര്‍ തമ്മിലാണു ജനറല്‍ ഇലക്ഷനില്‍ മല്‍സരിക്കുക. പാര്‍ട്ടി ഏതെന്നത് പ്രശ്നമല്ല. അതിനാല്‍ ഖന്നയും ടാണ്ഡനും നവംബറില്‍ വീണ്ടും ഏറ്റുമുട്ടും.

എണ്‍പതു ശതമാനം ഇന്ത്യാക്കാരും തനിക്കു വോട്ട് ചെയ്തുവെന്നു ഖന്ന പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ചിന്താഗതിയാണു ജനത്തിനുള്ളത്. ടാണ്ടനെപ്പോലെ ദുര്‍ബലനായ സ്ഥാനാര്‍ഥിയുമായി മുന്‍പ് താന്‍ മല്‍സരിച്ചിട്ടില്ല.

ഇലക്ഷന്‍ ഫണ്ടിലേക്കു ഖന്ന രണ്ടര മില്യന്‍ സമാഹരിച്ചിരുന്നു. ടാണ്ടന്‍ 30,000 മാത്രം. ഒരാള്‍ക്കു നല്കാവുന്നതില്‍ പരമാവധി സംഭാവനയായ 2800 ഡോളര്‍ നല്കിയത് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ സഹ സ്ഥാപകന്‍ ഡോ. മിഹിര്‍ മേഘാനിയാണ്.

മൂന്നിലൊന്നു വോട്ട് എങ്കിലും പ്രതീക്ഷിച്ചിരുന്നതായി ടാന്‍ഡന്‍ ഇന്ത്യ വെസ്റ്റിനോട് പറഞ്ഞു. ജനറല്‍ ഇലക്ഷനു 300 വോളന്റിയര്‍മാര്‍ തനിക്കു വേണ്ടി പ്രവര്‍ത്തിക്കും. പണം കൊണ്ട് വോട്ട് വാങ്ങാനാവില്ല.

പ്രസിഡന്റ് സ്ഥാനാര്‍ഥി സെനറ്റര്‍ ബെര്‍ണി സന്‍ഡേഴ്സിന്റെ കാമ്പെയിന്റെ നാഷനല്‍ കോ-ചെയര്‍ ആയ ഖന്ന, സോഷ്യലിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പികുകയാണെന്നും ടാണ്ഡന്‍ ആരോപിച്ചു.

സാക്രമെന്റോയില്‍ ഏഴാം ഡിസ്ട്രിക്റ്റില്‍ഇന്ത്യാക്കാരനായ ഡോ. അമി ബേരഅഞ്ചാംതവണയും വന്‍ വിജയം നേടി.

ഇന്ത്യാക്കാരായ നിഷ ശര്‍മ്മ (റിപ്പബ്ലിക്കന്‍) റിഷി കുമാര്‍ (ഡമോക്രാറ്റ്) പാക്കിസ്ഥാനി അമേരിക്കന്‍ ഷാഹിദ് ബുട്ടര്‍ (ഡമോക്രാറ്റ്)എന്നിവരുംജനറല്‍ ഇലക്ഷ്ണു യോഗ്യത നേടി. ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയേയാണു ബുട്ടര്‍ നേരിടുന്നത്. 

പീറ്റര്‍ മാത്യൂസ് തോറ്റു; റോ ഖന്നയുടെ വിജയം ഹിന്ദുത്വ ലോബിക്കു തിരിച്ചടി
Join WhatsApp News
Vote for Biden 2020-03-06 08:20:38
ഗന്ധം പോയിട്ടും എന്തിനാണോ 'തുളസി' തറയിൽ ?
വിദ്വാൻ  2020-03-06 22:51:45
കൊള്ളാം. പതിവുപോലെ അദ്ദേഹം തോറ്റു . ഇനി പാർട്ടി നോക്ക്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക