Image

വിവാഹ തകര്‍ച്ചയ്ക്ക് മുഖ്യകാരണം ലൈംഗിക പ്രശ്‌നങ്ങള്‍

Published on 19 May, 2012
വിവാഹ തകര്‍ച്ചയ്ക്ക് മുഖ്യകാരണം ലൈംഗിക പ്രശ്‌നങ്ങള്‍
കൊച്ചി: നാല്പത് ശതമാനംവരെ വിവാഹ ബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണം ലൈംഗിക പ്രശ്‌നങ്ങളാണെന്ന് ലൈംഗികശാസ്ത്ര വിദഗ്ദ്ധരുടെ സമ്മേളനം 'സെക്‌സ്‌മെഡ് 2012' വിലയിരുത്തി. യൂറോളജി, ഗൈനക്കോളജി, ക്ലിനിക്കല്‍ സൈക്കോളജി, സൈക്യാട്രി, സര്‍ജറി, റേഡിയോളജി, ജനറല്‍ മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളിലെ 200 ഓളം ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന സമ്മേളനം ഐ.എം.എ. ഹൗസില്‍ മുംബൈയില്‍ നിന്നുള്ള ഡോ. ഡി.ഡി.ഗൗര്‍ ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയര്‍മാന്‍ ഡോ. കേണല്‍ കെ.ആര്‍.നായര്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.പ്രമോദ്, ഡോ. റിജോ മാത്യു, ഡോ. റിയര്‍ അഡ്മിറല്‍ പി.ശിവദാസ്, ഡോ. ഇ.മുഹമ്മദ്, ഡോ. ഫെസി ലൂയിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പുകവലി, മദ്യപാനം, കൊഴുപ്പുകൂടിയ ഭക്ഷണം എന്നിവ യുവതലമുറയുടെ ലൈംഗികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ലൈംഗിക തകരാറുകളെക്കുറിച്ച് ഡോ. ഡി.ഡി.ഗൗര്‍, ഡോ. കെ.പ്രമോദ്, ഡോ. കെ.ആര്‍.നായര്‍, ഡോ. ഹേമമാലിനി അയ്യര്‍, ഡോ. എച്ച്.കൃഷ്ണമൂര്‍ത്തി, ഡോ. എസ്.വാസുദേവന്‍, ഡോ. ജെ.വത്സലകുമാരി തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സമാപനദിനമായ ഞായറാഴ്ച വന്ധ്യതാ ചികിത്സയെക്കുറിച്ച് ചര്‍ച്ച നടക്കും. ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ സെക്ഷ്വല്‍ മെഡിസിന്‍, കൊച്ചിയിലെ പ്രമോദ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സെക്ഷ്വല്‍ ആന്‍ഡ് മാരിറ്റല്‍ ഹെല്‍ത്ത്, സിനര്‍ജി ഫോര്‍ പ്രിവന്റിവ് മെഡിസിന്‍ എന്നിവ ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക