Image

നാലാം തൂണിനും ചങ്ങല വീഴുമ്പോള്‍- (ഷോളി കുമ്പിളുവേലി)

ഷോളി കുമ്പിളുവേലി Published on 07 March, 2020
നാലാം തൂണിനും ചങ്ങല വീഴുമ്പോള്‍- (ഷോളി കുമ്പിളുവേലി)
ഏഷ്യാനെറ്റ്, മീഡിയാ വണ്‍ എന്നീ മലയാളം ചാനലുകള്‍ക്ക് വെള്ളിയാഴ്ച രാത്രി 7.30 മുതല്‍ ഞായറാഴ്ച രാത്രി 7.30 വരെ പ്രക്ഷേപണ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി, മാധ്യമരംഗത്തു മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികളുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നു!  രണ്ടു ചാനലുകളുടെ 48 മണിക്കൂര്‍ സമയത്തെ സംപ്രക്ഷേപണം തടപ്പെട്ടു എന്നതിലുപരി, ജനാധിപത്യത്തിലെ നാലാം തൂണായ മാധ്യമങ്ങള്‍ക്കാകെ ബി.ജെ.പി. സര്‍ക്കാര്‍ നല്‍കുന്ന ഒരു മുന്നറിയിപ്പായിട്ടുവേണം ഈ വിലക്കിനെ കാണാന്‍!

തങ്ങള്‍ക്ക് അനുകൂലമല്ലാത്തതോ, വിമര്‍ശനപരമായതോ ആയ വാര്‍ത്തകള്‍ അച്ചടിക്കുന്നതോ, പ്രക്ഷേപണം ചെയ്യുന്നതോ വച്ചു പുറപ്പിക്കില്ലാ എന്ന സ്വേച്ഛാധിപതിയായ ഒരു ഭരണാധികാരിയുടെ ഭീഷണിയെ മുളയിലെ നുള്ളേണ്ടത്, രാജ്യത്ത് ജനാധിപത്യം പുലരുവാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടെയും ആവശ്യമാണ.്
ഭരണകൂടങ്ങള്‍ക്ക് ഇഷ്ടമുള്ളതു മാത്രം ജനങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്താല്‍ മതി എന്നത് ഏകാധിപതികളായ എല്ലാ ഭരണാധികാരികളുടെയും എക്കാലത്തേയും പൊതുസ്വഭാവമാണ്. ഇന്‍ഡ്യയില്‍ അടിയന്തിരാവസ്ഥയില്‍ മാത്രം കണ്ടിട്ടുള്ള മാധ്യമ വിലക്കുകള്‍ പിന്നീട് നമ്മള്‍ കാണുന്നത് മോദി ഭരണത്തിലാണ്. സംഘപരിവാരത്തേയും, മോദി ഭരണത്തേയും വിമര്‍ശിച്ച നിരവധി രാ്ഷ്ട്രീയ നേതാക്കളും, മാധ്യമപ്രവര്‍ത്തകരും, എഴുത്തുകാരുമൊക്കെ ഇരുട്ടിന്റെ മറവില്‍ കൊല്ലപ്പെടുകയോ, കാണാതാവുകയോ ചെയ്തിട്ടുണ്ട്, കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ബി.ജെ.പി. ഭരണത്തില്‍1! കുറ്റവാളികള്‍ക്ക് ശിക്ഷ പോയിട്ട്, കാര്യമായ അന്വേഷണം പോലും നടക്കുന്നില്ല എന്നതാണ് പരിതാപകരമായ സത്യം.

ഡല്‍ഹി കലാപം, ജീവന്‍ പണയം വച്ച് ഏഷ്യാനെറ്റിലെ പി.ആര്‍. സുനിലും സംഘവും ചിത്രീകരിച്ച്, സംപ്രേക്ഷണം ചെയ്തതത് മോദി ഭരണത്തെ കുറച്ചൊന്നുമല്ല പ്രതികൂട്ടിലാക്കിയത്. ഇന്‍ഡ്യയിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും, ഭരണകൂടത്തിന്റെ കുഴലൂത്തുകാരാകാന്‍ അര്‍ണാബ് ഗോസ്വാമിയോട് മത്സരിക്കുമ്പോള്‍, വളരെ ചെറിയൊരുകൂട്ടം മാധ്യമങ്ങള്‍ മാത്രമേ ചെറുത്തു നില്‍പ്പിന്റെ പാതയിലുള്ളൂ!! അവരുടെ കാലിനും കൈക്കും കൂടി ചങ്ങല ഇട്ടുകഴിഞ്ഞാല്‍ പിന്നെ, 'മതിന്' അപ്പുറത്തുള്ളവരുടെ ദുരിതവും ദാരിദ്ര്യവും ലോകമറിയില്ല, ഇപ്പുറത്തുള്ളവരുടെ ആര്‍ഭാടവും ആഘോഷവും, പരസ്പരം പുകഴ്ത്തലുകളും മാത്രമേ പുറം ലോകം കാണൂ! അല്ലെങ്കില്‍ അതു മാത്രം അറിഞ്ഞാല്‍(അറിയാച്ചാല്‍) മതി!! പട്ടിണിക്കാരേയും, പാവങ്ങളേയും ചേര്‍ത്തു നിര്‍ത്തുകയോ കൈ പിടിച്ചു ഉയര്‍ത്തുകയോ അല്ല മോദി ഭരണത്തിന്റെ ലക്ഷ്യം, അവരെ മതിലുകെട്ടി മാറ്റി നിര്‍ത്തുക എന്നുള്ളതാണ്!! അദാനിയും, അംബാനിയും ഒക്കെയാണ് അവര്‍ക്ക് ആവശ്യം. മതിന് ഇപ്പുറം ഇവര്‍ മാത്രം മതി.

കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി. നേതാവിന് 'വൈ' കാറ്റഗറി സംരക്ഷണം നല്‍കുന്ന ഭരണകൂടം, കലാപം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് വിലക്കുകളും വിലങ്ങുകളുമാണ്. വരാനിരിക്കുന്ന വലിയ ആപത്തുകളുടെ തുടക്കം മാത്രമാണിത്. ഇപ്പോഴെ നിവര്‍ന്നു നിന്ന് നമ്മള്‍ പ്രതിഷേധിച്ച് തുടങ്ങണം. എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും 'ഗോസ്വാമി' മാരാകാന്‍ പറ്റില്ലല്ലോ?'
ഏഷ്യാനെറ്റിലും, മീഡിയാവണ്ണിനും, പ്രസ്‌ക്ലബ് ഓഫ് ഇന്‍ഡ്യാ ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ഐക്യദാര്‍ഢ്യം!

നാലാം തൂണിനും ചങ്ങല വീഴുമ്പോള്‍- (ഷോളി കുമ്പിളുവേലി)
Join WhatsApp News
VJ Kumr 2020-03-07 10:54:41
FYI: മാദ്ധ്യമങ്ങളെ വിലക്കിയ സംഭവത്തില്‍ പ്രധാനമന്ത്രിക്ക് ആശങ്കയെന്ന് പ്രകാശ് ജാവദേക്കര്‍.ഈ വിഷയത്തില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും തെറ്റ് സംഭവിച്ചതായി കണ്ടെത്തിയാല്‍ അത് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. Read more: https://www.emalayalee.com/ varthaFull.php?newsId=206403
Democrat 2020-03-07 11:39:59
This is the starting of Indian autocracy. Mark my words, India is going to be the largest autocracy in the world in five years. Sanghis will support it in the beginning, later on they'll realize their folly. But by that time it will be too late like what happened in Germany and Russia. Everybody, irrespective of party and religion will have to live in fear. Indians will learn good lesson. It won't be easy for another Gandhi to start second independence movement.
Mathayman 2020-03-07 11:43:25
തെറ്റുതിരുത്തുമ്പോഴേക്കും 48 മണിക്കൂർ കഴിയും സംഘി കുമാർ. ഇൻഡ്യൻ ജനത രണ്ട് ക്രൂരന്മാരുടെ ഏകാതിപത്യത്തിൻ കീഴിലാകാൻ അധികം കാലമില്ല.
surendran 2020-03-07 17:50:09
ഇത് വായിക്കുന്നവരെല്ലാം കിണറ്റിലെ തവളകളല്ല. ഇന്ത്യയിലെ ഒരു പൗരന് ഉള്ള അവകാശങ്ങളെക്കാൾ കൂടുതൽ എന്തെങ്കിലും ഈ നാലാം തൂണിനുണ്ടെങ്കിൽ അതാണ് ലേഖകൻ ആദ്യം പറയേണ്ടത്. 1995 ൽ നരസിംഹറാവു പ്രധാന മന്ത്രിയായിരുന്നപ്പോൾ രൂപംകൊടുത്ത നിയമത്തിലെ ഇരുപതാം വകുപ്പ് അനുസരിച്ചാണ് ഇപ്പോഴത്തെ നടപടി ഉണ്ടായിരിക്കുന്നത്. ഇനി എന്താണ് ആ വകുപ്പ് രാജ്യത്തിന്റെ ഇന്റെഗ്രിറ്റിയും മതേതരത്വവും അപകടത്തിലാക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതിനുള്ള വിലക്കാണു അവിടെയുള്ളത്, അത് സത്യമാണെങ്കിൽ പോലും. പക്ഷെ ഇവിടെ എന്താണ് ഉണ്ടായതു ഡൽഹിയിൽ ഒരു കലാപം രൂപം കൊണ്ടപ്പോൾ കൈരളിയും മനോരമയുമുൾപ്പെടെ കലാപത്തെ പ്രോത്സാഹിപ്പിക്കാതെ മിതത്വം പാലിച്ചു. ഇക്കൂട്ടർ അവിടെ മുസ്ലിം പള്ളികൾ ആക്രമിക്കപ്പെടുന്നു എന്ന് കള്ള പ്രചാരണം നടത്തി എരിതീയിൽ എണ്ണയൊഴിക്കാൻ ശ്രമിച്ചു, തുടർന്ന് വാർത്താപ്രക്ഷേപണ വകുപ്പ് തെളിവുകൾ ഹാജരാക്കാൻ നിയമ പ്രകാരം നോട്ടീസ് നൽകി, വ്യക്തമായ ഒരു തെളിവും നൽകാതെവന്നപ്പോൾ വകുപ്പ് നടപടിയെടുത്തു. അങ്ങനെ റാവുവിന്റെ നിയമം നടപ്പിലാക്കി, ആർജവമുള്ള ഏതു ഭരണാധികാരിയും ചെയ്യുന്ന നടപടി. ആദ്യം പഠിക്കുക പിന്നെ പഠിപ്പിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക