Image

ഫോമാ കണ്‍വന്‍ഷന്‍ കപ്പലില്‍ നിന്നു മാറ്റി കരയില്‍ നടത്തണമെന്ന് ആവശ്യമുയരുന്നു

Published on 07 March, 2020
ഫോമാ കണ്‍വന്‍ഷന്‍ കപ്പലില്‍ നിന്നു മാറ്റി കരയില്‍ നടത്തണമെന്ന് ആവശ്യമുയരുന്നു
കൊറോണ വൈറസ് (COVID 19) ലോകമെമ്പാടും ഭീതി പരത്തി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ 2020 ഫോമാ കണ്‍വന്‍ഷന്‍ കപ്പലില്‍ നിന്നു മാറ്റി കരയില്‍ നടത്തണമെന്ന് ചിക്കാഗോയിലെ മലയാളി അസ്സോസിയേഷനുകളും കണ്‍വന്‍ഷന്‍ പ്രതിനിധികളും ഡെലിഗേറ്റുകളും ആവശ്യപ്പെടുന്നു.

ഒളിമ്പിക്‌സ് മാറ്റി വയ്ക്കുന്നതിനേ കുറിച്ച് ആലോചിക്കുകയും , ഉംറ ഉള്‍പ്പെടെ തീര്‍ത്ഥാടനങ്ങള്‍ മാറ്റി വയ്ക്കുകയോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുകയും , അന്താരാഷ്ട്ര സമ്മേളനങ്ങള്‍ പലതും ക്യാന്‍സല്‍ ചെയ്തുകൊണ്ടും ലോകം മുഴുവന്‍ കൊറോണാ വൈറസിനെതിരെ യുദ്ധം പ്രക്യാപിക്കുകയും ചെയ്യുമ്പോള്‍ ,അമേരിക്കന്‍ മലയാളി സംഘടനകളുടെ സംഘടനയായ ഫോമാ അതിന്റെ 2020 യിലെ കണ്‍വന്‍ഷന്‍ കപ്പലില്‍ നടത്തുന്നത് പുനര്‍ ചിന്തനം നടത്തേണ്ടിയിരിക്കുന്നു

കൊറോണാ വൈറസ് ഭീതിയില്‍ Grand Princess ക്രൂയിസ് കപ്പല്‍ കരയില്‍ അടുപ്പിക്കുവാന്‍ പോലും ഗവര്‍ണ്‍മെന്റ് പെര്‍മിഷന്‍ കിട്ടാതെ San Francisco പോര്‍ട്ടില്‍ നിന്നും 8 മൈല്‍ ഉള്‍ക്കടലില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ ജോലിക്കാരും യാത്രക്കാരും ഉള്‍പ്പെടെ 21 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരികരിച്ചതോടുകൂടി ഫോമാ കണ്‍വന്‍ഷന്‍ പ്രതിനിധികള്‍ ഭയചകിതരായിരിക്കുകയാണ്.

വിവിധ ക്രിസ്തീയ സഭാ വിഭാഗങ്ങളിലെ മേലദ്ധ്യഷന്‍മാര്‍ വൈറസ് വ്യാപിക്കാതിരിക്കുന്നതിന് വിശ്വാസി സമൂഹം പാലിക്കേണ്ട മാനദന്ധങ്ങളേ കുറിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പോലും നല്‍കിയിരിക്കുന്നു. പല രാജ്യങ്ങളും കൊറോണ വൈറസ് ബാധയില്ലാ എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ആ രാജ്യത്തേക്ക് പ്രവേശിപ്പിക്കുക പോലുമുള്ളു.

ഈ സാഹചര്യങ്ങള്‍ മുന്‍ നിര്‍ത്തി ഫോമാ ഭാരവാഹികള്‍ക്ക് ഒരു നല്ല തീരുമാനമെടുക്കാന്‍ സാധിക്കണമെന്ന് കണ്‍വന്‍ഷന്‍ പ്രതിനിധികള്‍ ആവശ്യ പ്പെടുന്നു.

കണ്‍വന്‍ഷന്‍ പ്രതിനിധികള്‍ക്കും ഡെലിഗേറ്റുകള്‍ക്കും വേണ്ടി
ജോണ്‍ പാട്ടപതി
ഫോമാ നാഷണല്‍ കമ്മറ്റി മെംബര്‍.

അതേ സമയം, കണ്‍ വന്‍ഷന്‍ കപ്പലില്‍ നിന്നു മാറ്റണോ എന്നു തീരുമാനിക്കാന്‍ ഫോമാ നാഷണല്‍ കമ്മിറ്റി യോഗം 10-നു കൂടുന്നുണ്ട്. പെട്ടെന്ന് ഒരു കണ്‍ വന്‍ഷന്‍ വേദി കിട്ടുക എളുപ്പമല്ല. മാത്രമല്ല, കപ്പലില്‍ കൊടുത്തിരിക്കുന്ന തുകയും മറ്റും തിരിച്ചു കിട്ടുന്നതും പ്രശ്‌നമാകാം.
കണ്‍ വന്‍ഷന്‍ ജൂലൈയില്‍ തന്നെ നടത്തേണ്ടതില്ലെന്നും രണ്ടോ മൂന്നോ മാസം കഴിഞ്ഞു നടത്തിയാല്‍ മതി എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു
Join WhatsApp News
Palakkaran 2020-03-07 18:22:32
കൺവൻഷൻ കപ്പലിൽ നിന്നും മാറ്റിയാൽ ഫോമയുടെ നേതാക്കന്മാർക്കും കൺവൻഷൻ ചെയർമാൻ ട്രാവൽ ഏജൻ്റിനും കപ്പൽ കമ്പനിയിൽ നിന്നും കിട്ടുന്ന കമ്മീഷൻ നഷ്ടപ്പെടുമല്ലോ. മനുഷ്യ ജീവനേക്കാൾ വലുത് കമ്മീഷൻ തന്നെ.
Eaappachi 2020-03-07 20:28:18
ഈ കൺവെൻഷൻ നടത്തിയില്ലെങ്കിൽ എന്തെങ്കിലും കൊഴപ്പം ഉണ്ടോ .. .
ഫോമൻ 2020-03-07 20:59:23
പത്താം തീയതി നടക്കാനിരിക്കുന്ന കമ്മറ്റിയിൽ ചർച്ച ചെയ്യാനിരിക്കുന്ന അതീവ ഗൗരവമേറിയ ഈ വിഷയം മുൻകൂർ മീഡയായിൽ കൊടുത്ത് ക്രൂസിൽ രജിസ്റ്റർ ചെയ്തവരെ തളർത്താനും, ഫോമാ കൺവൻഷനെയും തകർക്കാനും ശ്രമിക്കുന്ന ഇത്തരം കുൽസിത പ്രവർത്തകർക്കെതിരെ നടപടിയെടുക്കണം.
ഷിക്കാഗോ അച്ചായൻ 2020-03-07 21:02:16
"കണ്‍വന്‍ഷന്‍ പ്രതിനിധികള്‍ക്കും ഡെലിഗേറ്റുകള്‍ക്കും വേണ്ടി ജോണ്‍ പാട്ടപതി ഫോമാ നാഷണല്‍ കമ്മറ്റി മെംബര്‍." ഈ വാർത്ത കൊടുക്കുവാൻ താങ്കളെ ഫോമാ ചുമതലപ്പെടുത്തിയിട്ടുണ്ടോ, ആവോ ?
true man 2020-03-08 11:27:35
രണ്ടു വര്ഷം കൂടി ഇപ്പോൾ ഉള്ള ഒഫീഷ്യൽസ് തുടർന്നാൽ എന്താണ് കുഴപ്പം. കഴിവുള്ള അവർ തുടരട്ടെ. അമേരിക്കൻ പ്രസിഡന്റ് പദവി ഒന്നും അല്ലല്ലോ? ഷിപ്പിലേക്കു ഞങ്ങൾ ഇല്ല. ജസ്റ്റ് റിമെംബേർ ദാറ്റ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക