Image

ലുഫ്താന്‍സ വിമാനസര്‍വീസുകള്‍ പകുതിയും റദ്ദാക്കുന്നു

Published on 08 March, 2020
ലുഫ്താന്‍സ വിമാനസര്‍വീസുകള്‍ പകുതിയും റദ്ദാക്കുന്നു
ബര്‍ലിന്‍: ജര്‍മന്‍ വ്യോമയാന രംഗത്തെ വമ്പന്‍മാരായ ലുഫ്താന്‍സ പകുതി വിമാന സര്‍വീസുകളും റദ്ദാക്കാന്‍ തീരുമാനിച്ചു. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

ബുക്കിംഗികളിലും ഗണ്യമായ കുറവു വന്നിട്ടുണ്ടെന്നും പലയിടങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതമാണെന്നും മാനേജ്‌മെന്റ് അറിയിച്ചു.

25 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാനാണ് കഴിഞ്ഞ തിങ്കളാഴ്ച തീരുമാനിച്ചിരുന്നത്. ഇതാണിപ്പോള്‍ 50 ശതമാനമാക്കിയിരിക്കുന്നത്.

ലുഫ്താന്‍സയുടെ ഓഹരി വിലയിലും ഇടിവാണ് നേരിടുന്നത്. അവരുടെ സബ്‌സിഡിയറികളായ യൂറോവിംഗ്‌സ്, സ്വിസ് എയര്‍ലൈന്‍സ്, ഓസ്ട്രിയന്‍ എയര്‍ലൈന്‍സ് എന്നിവയും സര്‍വീസുകള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക