Image

കടങ്കഥപോലെ ഉത്തരമില്ലാത്ത ഒരു ലോക കേരളസഭ (ബ്ലെസന്‍ ഹ്യൂസ്റ്റന്‍)

Published on 08 March, 2020
കടങ്കഥപോലെ ഉത്തരമില്ലാത്ത ഒരു ലോക കേരളസഭ (ബ്ലെസന്‍ ഹ്യൂസ്റ്റന്‍)
ലോകകേരളസഭ വീണ്ടും വിവാദത്തില്‍ ഇക്കുറി സഭ കൂടിയപ്പോള്‍ കഴിച്ച ഭക്ഷണത്തിന്റെ വിലയെ ചൊല്ലിയാണ് വിവാദം. ഒരു വെറു ംവിവാദത്തിനപ്പുറം അതില്‍ കാര്യങ്ങളുണ്ടെന്നതാണ്‌സത്യം. ഒരാള്‍കഴിച്ച ഭക്ഷണത്തിന്റെ വില ഒരു ദിവസത്തേക്കു കണക്കാക്കിയാല്‍ ശരാശരി ഒരു കുടുംബത്തിനു കഴിയ്ക്കാനുള്ള തുകയുണ്ട്. ഒരു നേരംഒരംഗംകഴിച്ച തുകകണ്ടാല്‍ തീറ്ററപ്പായിപോലും മൂക്കത്ത് വിരല്‍വെച്ചുപോകും. അദ്ദേഹം ഒരു ദിവസംകഴിച്ച തുകപോലും ഒരു നേരത്തിന്റെ അത്രയുമോ അതില്‍കൂടുതലുമോ ആണ് എന്നതാണ്‌സത്യം. അങ്ങനെ തീറ്ററപ്പായിയെപോലും പുറകിലാക്കിക്കൊണ്ടാണ് ഈ സഭയില്‍ പങ്കെടുത്ത അംഗങ്ങള്‍ ഭക്ഷണംകഴിച്ചതെന്നതാണ് കണക്കുകളില്‍കൂടിവ്യക്തമാക്കുന്നത്. അവരങ്ങനെ കഴിച്ചില്ലെങ്കിലുംസര്‍ക്കാര്‍ നിരത്തിയകണക്കില്‍ അതാണ്‌വ്യക്തമാകുന്നത്. അതിനെ ദൂര്‍ത്തായിട്ടാണ് ജനം ഇപ്പോള്‍ വിലയിരുത്തുന്നത്. അല്ലെങ്കില്‍ആര്‍ഭാടമായിട്ടാണ് ജനം കാണുന്നത്. അതാണ്‌ലോകകേരളസഭയുടെ പുതിയവിവാദത്തിന് കാരണം. എന്നാല്‍ സര്‍ക്കാര്‍ ഭാഷ്യംമറ്റൊന്നാണ്ഇത്‌സര്‍ക്കാരിനെ കരിവാരിതേക്കാന്‍ പ്രതിപക്ഷവും സര്‍ക്കാര്‍ വിരുദ്ധരും ചേര്‍ന്നുണ്ടാക്കിയ കഥ മാത്രമാണെന്നാണ്. എന്തൊക്കെ ആയാലും ഇതില്‍ദൂര്‍ത്തും ആര്‍ഭാടവും കൂടികലര്‍ന്നിട്ടുണ്ടെന്നു തന്നെ പറയാം.
   
ഇത്രയേറെ ചിലവേറിയ ഈ സമ്മേളനം ആര്‍ക്കുവേണ്ടിയായിരുന്നു. അതില്‍ആര്‍ക്ക് നേട്ടമുണ്ടായിയെന്നുമുള്ള ചോദ്യങ്ങളും ഈ വിവാദത്തിന് ആഴംകൂട്ടുന്നുണ്ട്. ജീവിച്ചിരിക്കുന്നവര്‍ക്കോ മരിച്ചവര്‍ക്കോയാതോരുപ്രയോജനവുമില്ലെന്നു പറയുന്നതുപോലെയാണ്‌ലോകകേരളസഭയുംഅതിന്റെ പ്രവര്‍ത്തനത്തെപ്പറ്റിയും പറയാന്‍ കഴിയുന്നത്. ഇത് ആരുടെ മനസ്സില്‍ഉദിച്ച ആശയമാണെന്നറിയില്ല. തലച്ചോറില്ലാത്ത തലപോലെയുള്ളആശയമായിരുന്നുലോകകേരളസഭയെന്ന അത്ഭുത സഭയുടെ ആശയം. പ്രവാസി ഭാരതദിവസമെന്ന കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പ്രവാസികള്‍ക്കുവേണ്ടിയുള്ള ദിനാചരണവും സമ്മേളനവുമാണ് ആര്‍ക്കുംയാതൊരു പ്രയോജനവുമില്ലാത്ത മറ്റൊരു മഹാസമ്മേളനം. കോണ്‍ഗ്രസ്സിന്റെ ഭരണകാലത്ത് വയലാര്‍ രവിയെന്ന കേന്ദ്ര പ്രവാസി മന്ത്രിയുടെ കാലത്ത് തുടങ്ങിയതാണെങ്കിലും മാറിവന്ന ബി.ജെ.പി. സര്‍ക്കാരുകളുംഇന്നുംമുടക്കമില്ലാതെ പ്രവാസികളെ ഉദ്ധരിക്കാന്‍വേണ്ടി എല്ലാവര്‍ഷവും ദിനാചരണവും സമ്മേളനവും നടത്താറുണ്ട്. ഈ ദിനാചരണംകൊണ്ട് ലക്ഷങ്ങള്‍ ചിലവഴിക്കുകയും സമ്മേളനത്തിലേക്ക്ഇഷ്ടക്കാരെ ക്ഷണിക്കുകയുമെന്ന കലാപരിപാടിയല്ലാതെഅതില്‍ നിന്ന്ഏതെങ്കിലുമൊരു പ്രവാസിക്ക് എന്തെങ്കിലും പ്രയോജനം ലഭിച്ചതായിട്ടറിവില്ല. പ്രവാസജീവിതത്തിലെ പ്രവാസിയുടെകഷ്ടപ്പാടിന് കുറവോമാറ്റമോവന്നതായിട്ടുംഅറിവില്ല.

സ്വന്തക്കാരെയുംഇഷ്ടക്കാരെയുംഒപ്പംസ്ഥിരം പ്രാഞ്ചിയേട്ടന്മാരെയും ക്ഷണിച്ച് ഒരു വലിയ സമ്മേളനം നടത്തിആഹാരവുംകഴിച്ച്കുശലാന്വേഷണവും നടത്തി പരസ്പരധാരണ പ്രകാരംഏതാനും അവാര്‍ഡുകളും നല്‍കിവീണ്ടും ഇതേസ്ഥലത്ത്‌വച്ച്അടുത്ത വര്‍ഷവുംകാണാമെന്നുള്ളഉറപ്പും നല്‍കിയുള്ള ഒരു വേര്‍പിരിയലുമല്ലാതെ യാതൊരുമഹാസംഭവങ്ങളും അതിന്റെതുടക്കംമുതല്‍ഇന്നേവരെയുള്ള ഒരു സമ്മേളനങ്ങളിലും നടന്നിട്ടില്ല. പണകൊഴുപ്പിന്റെ ഈ മാമാങ്കം ആരെകാണിക്കാനാണെന്നും ആരെ ബോദ്ധ്യപ്പെടുത്താനാണെന്നുമുള്ള ചോദ്യത്തിന് ഇന്നുവരെഉത്തരം പറയാന്‍ ഇതിന്റെ സംഘാടകര്‍ക്കോ ഇതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കോ കഴിഞ്ഞിട്ടില്ല. ഈ സമ്മേളനങ്ങള്‍ എല്ലാം നടത്തിയിട്ടും പ്രവാസികളായ ഇന്ത്യക്കാര്‍ഇന്നും കുമ്പിളില്‍ തന്നെ എന്നത് അവര്‍തന്നെ സമര്‍ത്ഥിക്കുന്നു സത്യമാണ്. പ്രവാസലോകത്ത് പകലന്തിയോളം പണിയെടുത്താല്‍കഷ്ടിച്ച്ജീവിതംമുന്നോട്ടു നീങ്ങുമെന്നതാണ് ഭൂരിപക്ഷം വരുന്ന പ്രവാസികളുടെയും അവസ്ഥ. കയ്യിലുള്ള പണംകൊണ്ട് തങ്ങളുടെ അടുപ്പക്കാരെ സന്തോഷിപ്പിക്കുകയല്ലാതെ ഒരു നേട്ടവുമവകാശപ്പെട്ടാനില്ലാത്ത കേന്ദ്രം ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന പ്രവാസി ഭാരതദിനം പോലെയാണ് ലോക കേരള സഭയെന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ ആഗോള സഭ.
   
പേരു കേള്‍ക്കുമ്പോള്‍ ഐക്യരാഷ്ട്രസഭയേക്കാള്‍ വലിയഏതോസഭയാണെന്നു തോന്നുന്നതാണ് ലോകകേരളസഭയെങ്കിലും അത്‌കേവലം ഒരു സുഖിപ്പിക്കല്‍ കടലാസ്സുസഭ മാത്രമാണെന്ന് ഇതുവരെയുള്ള അതിന്റെ പ്രവര്‍ത്തനം കൊണ്ട് വ്യക്തമാക്കുന്നുണ്ട്.
   
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഓവര്‍സ്സീസ് കോണ്‍ഗ്രസ്സെന്ന പോലെയാണ് ലോക കേരളസഭയെക്കുറിച്ച് പറയുമ്പോള്‍ മറ്റൊരു തോന്നല്‍. ഭരണഘടന അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളകേരള നിയമസഭയേക്കാളും അധികാരവും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളേക്കാള്‍ അവകാശവും ഉണ്ടെന്ന രീതിയിലാണ് ലോകകേരളസഭയിലെ ചിലരുടെ ഭാഷ്യം. കിട്ടിയഅവസരം പാഴാക്കാതെ അവരില്‍ പലരുംസോഷ്യല്‍ മീഡിയായില്‍ കൂടി നടത്തുന്ന പരസ്യ പ്രചരണം സത്യത്തില്‍ ജനത്തെ കുഴപ്പിക്കുന്നുണ്ടെന്ന് തുറന്നുതന്നെ പറയാം.
   
മെമ്പര്‍ ഓഫ് ലെജിസ്ലേറ്റീവ് അസംബ്ലി മെമ്പര്‍ എന്നതുപോലെ തോന്നിപ്പിക്കുന്ന രീതിയിലാണ് ഇതില്‍മിക്കവരും തങ്ങളെക്കുറിച്ച് ആമുഖം സോഷ്യല്‍മീഡിയയില്‍ നടത്തി രംഗത്തുവരുന്നത്. മെമ്പര്‍ ഓഫ് ലോക കേരള സഭയെന്ന തലക്കെട്ടോടെ അവര്‍ രംഗത്തു വരുമ്പോള്‍ ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തിരിച്ചറിയാന്‍  അല്പം പാടുപെടേണ്ടിവരും സാധാരണക്കാരായ ജനങ്ങള്‍. ചാന്തുപൊട്ട് എന്ന സിനിമയില്‍ ദിലീപ് പറയുന്ന ഒരു രംഗമുണ്ട്. കൃഷ്ണനില്‍ ക്രിയുണ്ട് ക്രിസ്തുവില്‍ ക്രിയുണ്ട് എന്ന്. അതുപോലെയാണ് ഇവിടെയും ലോകകേരള സഭയിലുംകേരള നിയമസഭയിലും മെമ്പറും സഭയും കേരളവുമെല്ലാമുണ്ട്. ഒരു വ്യത്യാസം മാത്രമെഉള്ളു. ഒരാള്‍ഒറിജിനലും മറ്റെയാള്‍ ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുമാണെന്ന വ്യത്യാസമെയുള്ളു.
   
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി സര്‍ക്കാര്‍ വാഴ്ത്തുകയും അത്ഭുതസഭയായി അതിലെഅംഗങ്ങള്‍ കരുതുകയുംചെയ്യുന്ന ലോക കേരള സഭയെന്ന മഹാസഭയിലേക്ക് അംഗങ്ങളെഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍എടുക്കുന്നുയെന്നതിന് സര്‍ക്കാര്‍ യാതൊരു വിശദീകരണവും ഇതുവരെയും നല്‍കിയിട്ടില്ലായെന്നതാണ് ഒരു വസ്തുത. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍താമസിക്കുന്ന മലയാളികളുടെ പ്രതിനിധികളായിട്ടാണ് ഇതിലെഅംഗങ്ങളെ തിരഞ്ഞെടുക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും ഇതിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് പോലും തങ്ങള്‍ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തതെന്ന് പറയാന്‍ കഴിയുന്നില്ല.
   
ഓരോ ഭാഗത്തു നിന്നും അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ അവരെ ആര് തിരഞ്ഞെടുക്കുന്നു എന്തിന്റെഅടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നുയെന്നുള്ള രൂപരേഖയുണ്ടായിരി ക്കണം. ഇവിടെ രൂപരേഖ പോയിട്ട്‌രൂപം പോലുമില്ലെന്നു മാത്രമല്ല അതിനെക്കുറിച്ച് യാതൊരു വിധമായ അറിവും ആര്‍ക്കുമില്ലെന്നതാണ്‌സത്യം. രാഷ്ട്രീയമോ സംഘടനാ പ്രാധാന്യമോ സമൂഹത്തിനു നല്‍കിയമികച്ച സംഭാവനകളോ എന്തെങ്കിലുമായി ഒരു പ്രത്യേകത ഇതില്‍അടങ്ങിയിട്ടില്ലായെന്നതും എടുത്തു പറയേണ്ടതായിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട അംഗത്തിനുപോലും തങ്ങള്‍ എങ്ങനെ തിരഞ്ഞെടുക്കപ്പെട്ടുയെന്ന് പറയാന്‍ കഴിയാത്ത ലോകത്തിലെ ഏക പ്രതിനിധി സഭയെന്നുവേണമെങ്കില്‍ പറയാം ഈ ലോക കേരളസഭയെ.
   
ഇനിയുംഅംഗങ്ങളെ കൂടാതെപ്രത്യേക ക്ഷണിതാക്കളും ഇതിന്റെ സമ്മേളനത്തിലുണ്ട്. അവരെയും എങ്ങനെ ക്ഷണിക്കുന്നുയെന്നും യാതൊരു അറിവുമില്ല. അംഗങ്ങളായി തിരുകി കയറ്റാന്‍ പറ്റാത്തവരെ അകത്തിരുത്താന്‍ കണ്ട മാര്‍ക്ഷമാണോ പ്രത്യേകം ക്ഷണിതാവ്. അതോ അധികം വന്നവരെ ഉള്‍പ്പെടുത്തിയതാണോ ഈ ക്ഷണിതാവ് പദവി.

മേല്‍പ്പറഞ്ഞതുപോലെ ഇവര്‍ക്കുമറിയില്ലതങ്ങളും ഏത് മാര്‍ഗ്ഗത്തില്‍ അല്ലെങ്കില്‍ ഏത് മാനദണ്ഡത്തില്‍ക്കൂടി ക്ഷണിതാവായെന്ന്.  ഒരു കാര്യത്തില്‍ ക്ഷണിതാവും അംഗങ്ങളും ഒരുപോലെ പ്രവര്‍ത്തിക്കുന്നു. സമ്മേളനത്തിനു മുന്‍പും അതിനുശേഷവും അതിന്റെ മദ്ധ്യത്തിലും ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയായില്‍ക്കൂടി പുറംലോകത്തെ അറിയിക്കുന്നുണ്ട് തങ്ങള്‍ സമ്മേളനത്തില്‍ ഉണ്ടെന്ന്. ഇത് കണ്ട് തങ്ങളുടെ അസൂയക്കാര്‍ എതിരാളികള്‍ ഞെളിപിരികൊള്ളട്ടെയെന്നതാണ് ഇതിന്റെ പിന്നിലെ മനഃശാസ്ത്രം. പ്രാഞ്ചിയേട്ടന്‍ എന്ന്‌വിളിക്കുന്നതുപോലും അലങ്കാരവും അഭിമാനവുമായി കരുതുന്നവര്‍ക്ക് ഇതൊന്നും കാര്യമല്ലെന്നുചിന്തിക്കണം. എങ്ങനെയും മാലോകരെ തങ്ങളൊരു സംഭവമാണെന്നും മലയാളിയെന്നാല്‍ തങ്ങളാണെന്നും അറിയിക്കുകഅത്രതന്നെ. അത് അവരുടെവ്യക്തിപരമായ കാര്യമാണെങ്കിലും അതിന് സര്‍ക്കാര്‍വക പണം ഉപയോഗിക്കുമ്പോഴാണ് അത് വിമര്‍ശിക്കപ്പെടുക. അങ്ങനെ അംഗങ്ങളും അംഗങ്ങളെപ്പോലെ അനൗദ്യോഗിക അംഗങ്ങളുമുണ്ടെങ്കിലും അവരെങ്ങനെ ഇതില്‍ ഉള്‍പ്പെടുന്നുയെന്നതിന് അറിവില്ലാത്ത സഭയാണ് ലോക കേരള സഭ.
   
പ്രവര്‍ത്തന രീതിയെക്കുറിച്ചാണെങ്കില്‍ പ്രവര്‍ത്തനവുമില്ല രീതിയുമില്ലായെന്നതാണ് ഇതിനെക്കുറിച്ച് പറയാന്‍ കഴിയുക. സഭയ്‌ക്കോസഭയിലെ അംഗങ്ങള്‍ക്കോ എന്ത് ഉത്തരവാദിത്വമാണ് നല്‍കിയിട്ടുള്ളതെന്നും അവരു െടചുമതലകള്‍ എന്തൊക്കെയാണെന്നും ഇതുമായി ബന്ധപ്പെട്ടിട്ടെന്ന് വ്യക്തമാക്കുകയോ വിജ്ഞാപനപ്പെടുത്തുകയോ ചെയ്തിട്ടില്ല. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു സ്ഥാനമുണ്ട് അധികാരമില്ല സഭയാണ് നാഥനുമില്ലാത്ത ഒരു സഭയാണ് ലോക കേരള സഭയെന്നു പറയുന്നതാകും ശരി. കേരളത്തിലെ ചില കോര്‍പ്പറേഷനുകളും അതിന്റെ അദ്ധ്യക്ഷ സ്ഥാനത്തിരിക്കുന്ന ചെയര്‍മാന്‍മാരും പോലെ.
   
അങ്ങനെ അന്തമില്ലാത്ത ഒരു സഭയാണ് ലക്ഷങ്ങള്‍ പൊടിച്ച് വര്‍ഷംതോറും സമ്മേളനങ്ങള്‍ നടത്തുന്നത്. ആ സമ്മേളനത്തില്‍ ആണെങ്കില്‍ ആശയവുമില്ല ആമാശയവുമില്ലാത്ത അവസ്ഥയാണ്. ഇതുകൊണ്ട് ആര്‍ക്ക്എന്ത് പ്രയോജനമെന്ന് ചോദിച്ചാല്‍അത് മൗനം വിദ്വാന് ഭൂഷണമെന്നാണ് സര്‍ക്കാരുംഇതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരും ചുരുക്കത്തില്‍ കടങ്കഥപോലെ ആര്‍ക്കും ഉത്തരമില്ലാത്ത ഒരു സഭയെന്ന് വേണം പറയാന്‍. ലോക കേരള സഭയെക്കുറിച്ച് ജനങ്ങളുടെ പണംകൊണ്ട്  ഇങ്ങനൊയൊരു സഭ പ്രവര്‍ത്തിക്കുമ്പോള്‍ അത് അവര്‍ക്ക് പ്രയോജനകരമാക്കാന്‍ കഴിയണം. അതിനുള്ള പ്രവര്‍ത്തനരീതിയുണ്ടാകണം. ഇല്ലെങ്കില്‍ അത് വിമര്‍ശിക്കപ്പെടും.  

(ബ്ലെസന്‍ ഹ്യൂസ്റ്റന്‍) :
blessonhouston@gmail.com                   

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക