Image

കുവൈത്ത് ആരോഗ്യമന്ത്രിയുടെ രാജി അവാസ്തവം : താരിഖ് അല്‍ മുസാറം

Published on 09 March, 2020
 കുവൈത്ത് ആരോഗ്യമന്ത്രിയുടെ രാജി അവാസ്തവം : താരിഖ് അല്‍ മുസാറം

കുവൈത്ത് സിറ്റി : ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബേസില്‍ അല്‍ സബ രാജിവച്ചതായി വന്ന വാര്‍ത്തയില്‍ യാതൊരു സത്യവുമില്ലെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസാറം പറഞ്ഞു.

കൊറോണ വൈറസിനെ നേരിടുവാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍ സംവിധാനങ്ങളെന്നും ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഗുണകരമല്ലെന്നും അല്‍ മുസാറം പറഞ്ഞു.

അതിനിടെ പുതിയ കൊറോണ വൈറസ് കേസ് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 65 ആയി. ഇറാനില്‍ നിന്ന് കുവൈത്തിലേക്ക് കൊണ്ടുവന്ന് ക്യാമ്പില്‍ പാര്‍പ്പിച്ചിരിക്കുന്നവരിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ക്യാമ്പിന് പുറത്ത് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക