Image

മകന്‍ മരിച്ചതോടെ മാനസികമായി തകര്‍ന്നു! ജീവിതത്തിലെ വലിയ ആഘാതത്തെക്കുറിച്ച്‌ ശ്രീകുമാരന്‍ തമ്ബി!

Published on 10 March, 2020
മകന്‍ മരിച്ചതോടെ മാനസികമായി തകര്‍ന്നു! ജീവിതത്തിലെ വലിയ ആഘാതത്തെക്കുറിച്ച്‌ ശ്രീകുമാരന്‍ തമ്ബി!

മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാക്കളിലൊരാളാണ് ശ്രീകുമാരന്‍ തമ്ബി. പാട്ടെഴുത്തില്‍ മാത്രമല്ല സംവിധാനത്തിലും അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു. സിനിമയ്ക്ക് വേണ്ടി മാത്രമല്ല സീരിയലിനായും അദ്ദേഹം കഥ എഴുതിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം പങ്കുവെക്കുന്ന കുറിപ്പുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ജീവിതത്തില്‍ ആകെ തകര്‍ന്നുപോയ സമയത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍


2009 മാര്‍ച്ച്‌ 20നായിരുന്നു ശ്രീകുമാരന്‍ തമ്ബിയുടെ മകനും സംവിധായകനുമായ രാജ്കുമാറിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംവിധാനം ചെയ്ത മൂന്നാമത്തെ തെലുങ്ക് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം അന്തരിച്ചത്. മകന് വേണ്ടി പ്രത്യേക വഴിപാട് നടത്തുന്നതിനായി അന്നും താന്‍ അമ്ബലത്തിലേക്ക് പോയിരുന്നതായി അദ്ദേഹം ഓര്‍ത്തെടുക്കുന്നു. പൂജാരിയോടും അതേക്കുറിച്ച്‌ പറഞ്ഞിരുന്നു. പ്രസാദം തരുന്നതിനിടയില്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്നും അത് താഴെപ്പോയിരുന്നു. അത് വല്ലാതെ വിഷമിപ്പിച്ചിരുന്നു.


പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞതിന് ശേഷം ചാനലുകളില്‍ വാര്‍ത്ത വന്നിരുന്നു. അപ്പോഴാണ് താനും അറിയുന്നത്. ലോകത്തില്‍ ഒരച്ഛന്റേയും ജീവിതത്തിലുണ്ടാവാത്ത കാര്യമാണ് തന്റെ ജീവിതത്തില്‍ സംഭവിച്ചത്. യുവസംവിധായകന്‍ രാജ് ആദിത്യ അന്തരിച്ചുവെന്ന വാര്‍ത്ത കണ്ടപ്പോള്‍ അത് അംഗീകരിക്കാനോ മരിച്ചുവെന്ന് വിശ്വസിക്കാനോ കഴിഞ്ഞിരുന്നില്ല. അന്ന് മരുമകനായിരുന്നു ധൈര്യം നല്‍കി ഒപ്പം നിന്നത്. മകനായാണ് താന്‍ അദ്ദേഹത്തേയും കാണുന്നതെന്നും ശ്രീകുമാരന്‍ തമ്ബി പറയുന്നു.


മകന്‍ പോയതോടെ ജീവിതത്തിലെ എല്ലാ സന്തോഷവും നഷ്ടമാവുകയായിരുന്നു. എല്ലാ ആഘോഷവും അതോടെ അവസാനിക്കുകയായിരുന്നു. തന്‍രെ പിറന്നാളോ മറ്റ് ആഘോഷങ്ങളോ ഒന്നും പിന്നീട് കൊണ്ടാടിയിട്ടില്ല. മകന്‍ മരിക്കുമ്ബോള്‍ തനിക്ക് 69 വയസ്സായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പ്രിയദര്‍ശന്റെ ശിഷ്യനായിരുന്നു മകന്‍. മോന്‍ സിനിമയില്‍ വന്നത് ചേട്ടന് വിഷമമാണെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ സംവിധായകനായി അവന്‍ മാറുമെന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്.

ഗംഗയിലേക്ക് പോയ സമയത്ത് അവിടെ നിന്നും കണ്ണടച്ച്‌ ധ്യാനിച്ചപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് മകന്റെ രൂപമായിരുന്നു. അച്ഛന്‍ ഇത്ര പാവമായിപ്പോയല്ലോ, മരണം നല്ലതല്ലേയെന്ന് അവന്‍ പറയുന്നത് പോലെ തോന്നി. മോന്റെ മരണത്തോടെ ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിച്ചിരുന്നു. ആ ദുരന്തത്തിന് ശേഷം ദൈവങ്ങളോടും അമര്‍ഷമായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇത് തന്റെ രണ്ടാം ജന്മമാണെന്നും ശ്രീകുമാരന്‍ തമ്ബി പറയുന്നു.

Join WhatsApp News
വിദ്യാധരൻ 2020-03-10 09:08:24
"ആ ദുരന്തത്തിന് ശേഷം ദൈവങ്ങളോടും അമര്‍ഷമായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇത് തന്റെ രണ്ടാം ജന്മമാണെന്നും ശ്രീകുമാരന്‍ തമ്ബി പറയുന്നു." മരണം ദുഃഖകരം തന്നെ. നമ്മൾക്ക് വേണ്ടപ്പെട്ടവർ മരിക്കുമ്പോൾ അത് ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു. ശ്രീകുമാരൻ തമ്പിയുടെ ഈ കുറിപ്പും , ടോമിൻ തച്ചനക്കരിയുടെ ഭാര്യ മരിച്ചപ്പോൾ അദ്ദേഹം രേഖപ്പെടുത്തിയ കുറിപ്പും എല്ലാം മരണം എന്ന സത്യത്തെ ഓരോ ദിവസവും വിളിച്ചോതുന്നു . എന്നാൽ പലരും ഈ സമയത്ത് , അവരുടെ കാണപ്പെട്ട ദൈവത്തെ തള്ളിപ്പറയുന്നത് കാണാം . നാം ഉണ്ടാക്കി, നാം പൂജിച്ച ദൈവം വളരെ നിഷ്‌ക്കരുണമായി നമ്മളുടെ പ്രിയപ്പെട്ടവരെ നമ്മിൽ നിന്ന് പറിച്ചെടുക്കുന്നു. എന്നിട്ടും മരണം എന്ന സത്യത്തെ അംഗീകരിക്കാൻ നാം തയ്യാറല്ല . നാം വീണ്ടും നിര്ജീവങ്ങളായ, ഒരു ചുറ്റിക കൊണ്ട് അടിച്ചാൽ തകർന്ന് തരിപ്പണമാകുന്ന ദൈവങ്ങളുടെ പിന്നാലെ ഓടുകയാണ് . അവരെ സ്തുതിച്ച് കവിതകളും കഥകളും രചിക്കുന്നു. അവർക്ക് പാർക്കാൻ ദന്തഗോപുരങ്ങൾ പണിയുന്നു. അവർക്ക് വേണ്ടി വെട്ടി മരിക്കുന്നു ...ഇതിൽ നിന്ന് ആർക്കും മുക്തിയില്ല ...ജീവിതം എന്ന ഈ കടങ്കഥയിൽ മുങ്ങി നാം എല്ലാം ഒരിക്കൽ മരിക്കും . കവിയും കലാകാരനും മന്ത്രിയും തന്ത്രിയും ...മരണം ഒരു സത്യം അത്രേ അതിനെ അംഗികരിക്കാൻ നാം തയ്യാറാകുമ്പോൾ ദൈവങ്ങൾ പുറത്താക്കുകയും നാം ഒന്നാകുകയും ചെയ്യും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക