Image

പ്രവാസി കുടുംബത്തെ തേജോവധം ചെയ്യുന്നത് അവസാനിപ്പിക്കണം: സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സ്

Published on 10 March, 2020
പ്രവാസി കുടുംബത്തെ തേജോവധം ചെയ്യുന്നത് അവസാനിപ്പിക്കണം: സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സ്
ഹ്യൂസ്റ്റണ്‍: കൊറോണ ബാധിച്ചു പത്തനംതിട്ട താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന
ഇറ്റലിയില്‍ നിന്നുള്ള മൂന്നംഗ പ്രവാസി കുടുംബത്തെ തേജോവധം ചെയ്യുന്നത്
അവസാനിപ്പിക്കണമെന്ന് സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സ്
ആവശ്യപ്പെട്ടു. അധികാരികളുടെ ഉത്തരവാദിത്വമില്ലായ്മയ്ക്ക് ബലിയാടായ ഈ
കുടുംബത്തെ താങ്ങാന്‍ ഒരു പ്രവാസി സംഘടനയും രംഗത്തു വരാത്തതിനെയും ചേംബര്‍ ശക്തമായി അപലപിച്ചു. 

കൊറോണ ബാധിച്ച നിരവധി പ്രവാസികള്‍ ഇപ്പോഴും ഇറ്റലിയിലടക്കം വിവിധ രാജ്യങ്ങളില്‍ ദയനീയമായി കുടുങ്ങികിടപ്പുണ്ട്. ഇവരുടെ തിരിച്ചു വരവിനു മാര്‍ഗ്ഗമുണ്ടാക്കാതെ നാട്ടിലെത്തിയ പ്രവാസികളെ രോഗവാഹകരെന്ന നിലയില്‍ കാണുകയും അവരുടെ മാനസികനില തകര്‍ക്കുകയും ചെയ്യുന്നവര്‍ ഒന്നോര്‍ക്കണം. കേരളത്തിന്റെ വരുമാനത്തിന്റെ പ്രധാനവിഹിതമെന്നത് പ്രവാസികളുടെ കഷ്ടപ്പാടിന്റെ ഫലമാണ്. അവര്‍ക്കൊരു പ്രശ്‌നം വരുമ്പോള്‍ കൂടെ നില്‍ക്കേണ്ടതിനു പകരം അവരെ മാനസികമായി തച്ചുതകര്‍ക്കുന്ന വിധത്തില്‍ പെരുമാറുന്ന മാനസികസ്ഥിതി മാറേണ്ടിയിരിക്കുന്നു. പ്രളയം വന്നപ്പോഴും കേരളത്തിന്റെ
പുനര്‍നിര്‍മ്മാണത്തിനും പണം ആവശ്യപ്പെട്ടു രാഷ്ട്രീയ അധികൃതകര്‍
പ്രവാസികളുടെ മുന്നില്‍ കൈനീട്ടിയത് ഇത്രവേഗം മറന്നു പോകരുത്.

കിഫ്ബി, കെഎസ്എഫ്ഇ തുടങ്ങിയ സര്‍ക്കാര്‍ ഫണ്ടുകള്‍ക്കു വേണ്ടിയും
പ്രവാസികളെ കുട പിടിച്ചവരാണ് ഇന്നു മര്യാദയുടെ സര്‍വ്വസീമകളും ലംഘിച്ച്
ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തെ കൊല്ലാതെ കൊല്ലുന്നത്. കേരളത്തിന്റെ
സാമൂഹികസാമ്പത്തിക സ്ഥിതിക്ക് എന്നും പ്രവാസികള്‍ നല്‍കിയ പിന്തുണ വളരെ
വലുതായിരുന്നു. അധികൃതരും രാഷ്ട്രീയ പൊതുപ്രവര്‍ത്തകരും നിരവധി തവണ
പ്രവാസികളുടെ ആതിഥേയത്വം സ്വീകരിച്ചവരാണ്, ഇപ്പോഴും അവരുടെ സത്കാരത്തിനു വരി നില്‍ക്കുന്നവരാണ്. അവരൊന്നും തന്നെ ഇത്തരമൊരു ദയനീയ സാഹചര്യത്തില്‍ ഇവരുടെ സഹായത്തിനെത്തിയില്ലെന്നതും പ്രതിഷേധാര്‍ഹമാണ്. എല്ലാവര്‍ക്കും പ്രവാസിയുടെ പോക്കറ്റിലെ പണം വേണം, അവന്റെ പ്രതാപവും നിലയും വിലയും ആവോളം ആസ്വദിക്കണം. എന്നാല്‍ ഒരു പ്രശ്‌നം വരുമ്പോള്‍ ഇങ്ങനെ ചക്കിച്ചണ്ടി പോലെ വലിച്ചെറിയുന്ന നടപടി തെല്ലും നീതികരിക്കാനാവാത്തതാണ്.

തെറ്റുകള്‍ ആര്‍ക്കും പറ്റും. ക്ഷമിക്കുക എന്നത് ദൈവികമാണ്. അല്ലാതെ
അതിന്റെ പേരില്‍ കൈയും കാലും വെട്ടി തുണ്ടമാക്കി നായ്ക്കള്‍ക്ക് തീറ്റയായി
നല്‍കുമെന്നു സാമൂഹ്യമാധ്യമത്തിലൂടെ ആക്രോശിക്കുന്നതൊക്കെ മൃഗീയമാണ്.
പ്രവാസികളുടെ മേലുള്ള ഈ കുതിരക്കയറ്റത്തിനെതിരേ നിശബ്ദമായി പോലും
പ്രതികരിക്കാത്ത നിരവധി മേലാള മലയാളി സംഘടനകളുണ്ടെങ്കിലും യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന് ഇത്തരം നീതികേടുകള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. ഇത്തരം പേക്കൂത്തുകള്‍ക്കും ധാര്‍മ്മിക നെറികേടുകള്‍ക്കുമെതിരേ ശക്തമായി
പ്രതികരിക്കുന്നുവെന്നു മാത്രമല്ല, പ്രവാസികളെ വെറും തൃണമായി അവഗണിക്കുന്ന
കേരളത്തിലെ രാഷ്ട്രീയ കോമരങ്ങളായ അധികാരവര്‍ഗ്ഗങ്ങളെ താക്കീത് ചെയ്യുന്നു.
ഈ പകല്‍ ഇന്നടങ്ങും, നാളെയും സൂര്യന്‍ ഉദിക്കും. അപ്പോള്‍ ദുരിതാശ്വാസത്തിന്റെയും കാരുണ്യപ്രവര്‍ത്തനത്തിന്റെയും അപ്പോസ്തലന്മാരായി കണക്കാക്കുന്ന പ്രവാസികളുടെ പോക്കറ്റ് പിഴിയാന്‍ ഇനിയൊരു അഭ്യര്‍ത്ഥനയോ, തിണ്ണകയറ്റമോ വച്ചു പൊറുപ്പിക്കില്ലെന്നും ശക്തമായ ഭാഷയില്‍ തന്നെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് പ്രസിഡന്റ് ജോര്‍ജ് കോളച്ചേരില്‍, സെക്രട്ടറി
ഡോ. ജോര്‍ജ് എം. കാക്കനാട്ട്, ട്രഷറര്‍ ഫിലിപ്പ് കൊച്ചുമ്മന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സണ്ണി കാരിക്കല്‍ എന്നിവര്‍ ചേംബര്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡിനു വേണ്ടി സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
Join WhatsApp News
A C George 2020-03-10 14:46:19
Yes, Attack on this pravasi family is deplorable. Kerala Health Minister is only doing her job. We have to apprciate her job. But we do not have to give undue divinity or award for her job. If you or get that position, probably we do better than her. Please stop attacking that denfenseless Ranni family. It is too much. Justice for all. Some times we have to stand for that defendeless family. The politicians, when they get most of the time attack the pravasis. They are waiting for a chance to attack pravasis. Please stop undue receptions to this politicians in our pravasi countries, whether it is in Rome, England, gullf countries or in USA. What a pity?
nadukaani 2020-03-10 16:23:10
പോക്രിത്തരം കാണിച്ചതിനെ ന്യായീകരിക്കുന്നോ ചേമ്പലേ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക