Image

എന്താണ് വിജയം?

Published on 10 March, 2020
എന്താണ് വിജയം?
ധാരാളം വിശദീകരണം ഉള്ള ഒരു വാക്കാണ് "വിജയം”.
എന്നാല്‍ എന്താണ് "വിജയം"?
മല്‍സരത്തില്‍ വിജയിക്കുന്നത് വിജയം തന്നെ.
പരിക്ഷയില്‍ വിജയിക്കുന്നത് വിജയം.
ചെറിയ കളികളില്‍ പോലും വിജയിക്കുന്നത് വിജയം തന്നെ.
പക്ഷേ എന്താണ് "ജീവിത വിജയം"?

ധാരാളം പഠിത്തം ഉള്ളത് വിജയം ആണോ?
നല്ല നല്ല ജോലി ഉള്ളത് വിജയം ആണോ?
ജോലിയിലെ കൂടെ കൂടെയുള്ള കയറ്റം വിജയം ആണോ?
ധാരാളം കാശ് വാരിക്കൂട്ടുന്നത് വിജയം ആണോ ?
മദ്യത്തില്‍ മുഴുകിയിരിക്കുന്നത് വിജയം ആണോ ?
വേശ്യകളുടെ കൂടെയുള്ള സഹവാസം വിജയം ആണോ ?
സുന്ദരികളെ വിവാഹം കഴിക്കുന്നത് വിജയം ആണോ ?
പണക്കാരിയായ സുന്ദരിയെ കല്യാണം കഴിക്കുന്നത് വിജയം ആണോ?
കൊട്ടാര സമങ്ങള്‍ ആയ വലിയ വലിയ വീടുകളും ഫാന്‍സി കാറുകളും വിജയം ആണോ?
സന്തതികളും അവരുടെ സന്തതികളും വിജയികളാകുന്നത് വിജയം ആണോ ?
അതോ
നിങ്ങള്‍ സ്വയം സമ്പാദിച്ച കൊച്ചു കുടിലില്‍ യാതൊരു അലച്ചിലും ഇല്ലാതെ ഒരു ലളിത ഗാനത്തില്‍ അലിഞ്ഞു ഇല്ലാതാകുന്ന അനുഭൂതിയെ വിജയം എന്ന് വിളിക്കാമോ ?

ഒരിക്കല്‍ എന്റെ ഒരു സഹപ്രവത്തകന്‍ തന്റെ വീട് ഗൂഗിള്‍ മാപ്പില്‍ എല്ലാവരെയും കാണിച്ചു. 2 മാസ്റ്റര്‍ ബെഡ്‌റൂം ഉള്‍പ്പടെ അഞ്ചു മുറികളുള്ള വലിയ ഒരു വീട്. സ്വിമ്മിങ് പൂളും 2 കാര്‍ ഗാരേജ് അങ്ങനെ പലതും.

പിന്നെ അടുത്ത സഹപ്രവത്തകന്റെ വീട് അത് അതിലും വലിയ വീട്. അവിടെയും സ്വിമ്മിങ് പൂളും ബാക്കി സൗകര്യങ്ങളും ഉണ്ട്. പക്ഷേ ജോലി കഴിഞ് വീട്ടില്‍ എത്തണമെങ്കില്‍ അവര്‍ക്ക് ഒരു മണിക്കൂര്‍ യാത്ര വേണം.
പിന്നെ അവര്‍ എന്റെ വീട് കാണാന്‍ താല്പര്യപെട്ടു.

ഞാന്‍ ഒഴിഞ്ഞുമാറാന്‍ നോക്കി. പക്ഷേ അവര്‍ക് കാണണം. എന്റെ വീട് സിറ്റിയില്‍ ആണ് മൂന്ന് മുറിയുള്ള ചെറിയ വീട്. സ്വിമ്മിങ് പൂളും സൗകര്യങ്ങളും ഇല്ല.
പക്ഷേ ജോലിയില്‍നിന്നും പത്തു മിനിട്ട് .

അങ്ങനെ അന്ന് ജോലി കഴിഞ് വീട്ടില്‍ വന്നപ്പോള്‍ ഒരു നിമിഷം എന്റെ ചെറിയ വീടിനെ ഓര്‍ത്തു എന്റെ മനസൊന്ന് ചഞ്ചലപ്പെട്ടെങ്കിലും പെട്ടെന്ന് ആ സത്യം ഞാന്‍ മനസ്സിലാക്കി. ഞാന്‍ മാത്രമേ ജോലി കഴിഞു വീട്ടില്‍ വന്നിട്ടുള്ളൂ. ബാക്കിയുള്ളവര്‍ അടുത്ത ജോലിക്കു പോയിരിക്കുന്നു.

കൊട്ടാരങ്ങള്‍, ഫാന്‍സി കാറുകള്‍, സ്വിമ്മിങ് പൂളുകള്‍ ഇവ പരിപാലിക്കുന്നതിന്റെ പോരാട്ടം.
വീട്ടില്‍ ഇരിക്കാന്‍ സമയം ഇല്ലങ്കില്‍, കുടുബങ്ങങ്ങളുടെ കൂടെ ചിലവഴിക്കാന്‍ നേരം ഇല്ലങ്കില്‍, പിന്നെ വലിയ വീടുകൊണ്ട് എന്തു കാര്യം?
സ്വിമ്മിങ് പൂള് കൊണ്ടെന്തു പ്രേയോജനം?

വലിയ കൊട്ടാരങ്ങളും കൂടിയ കാറുകളും വെച്ചു ചെത്തി നടക്കുമ്പോള്‍ പോലും സംസാരത്തില്‍ എപ്പോഴും വീടിന്റെ റ്റാക്‌സും വീട് ചൂടാകുന്നതിന്റെ ചിലവും കാറിന്റെ ചിലവും സ്വിമ്മിങ് പൂളും നിറഞ്ഞു നില്കുന്നു.
കൊക്കില്‍ കൊള്ളുന്നത് കൊത്താന്‍ നാം മറന്നു പോകുന്നു .

ഒരിക്കല്‍ ഒരാള്‍ പറഞ്ഞു " എന്റെ ഭാര്യ ജോലിക്ക് പോകേണ്ട ആവശ്യം ഇല്ല. പിന്നെ ഇന്‍ഷുറന്‍സ് കിട്ടാന്‍ മാത്രം പോകുന്നു " (ഞാന്‍ പണക്കാരന്‍ ആണ് എന്ന് സാരം )
പക്ഷേ ഇന്‍ഷുറസ് വാങ്ങിക്കാന്‍ കിട്ടും എന്നറിയാമോ ?
"അത് ഒരുപാടു കാശ് ആകും."
അതെ അപ്പോള്‍ നിങ്ങള്‍ പണക്കാരന്‍ അല്ല എന്നു സാരം. അത്ര തന്നെ.

"വിജയം" ഒരു യാത്ര ആണ് ഒരു ലഷ്യസ്ഥാനം അല്ല.

എല്ലാം നേടി ലക്ഷ്യസ്ഥാനത്ത് എത്തി കഴിഞ്ഞാല്‍ ഞാന്‍ ആള് വേറെ. അപ്പോള്‍ ഞാന്‍ മാതാപിതാക്കളെ നോക്കും, ആങ്ങള പെങ്ങളമാരെ നോക്കും പാവപ്പെട്ടവനെ സഹായിക്കും വാരി കോരി കൊടുക്കും.
ഇങ്ങനെ നമ്മളില്‍ പലരും ധരിക്കുന്നു.

പക്ഷേ ഇത് ചെയേണ്ടത് ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞല്ല, അവിടേക്കുള്ള യാത്രയില്‍ ആണ്. ‘യാത്ര’ നിങ്ങള്‍ ആനന്ദിക്കുന്നില്ലങ്കില്‍
ലഷ്യസ്ഥാനവും ആനന്ദം പകരുന്നില്ല.
ലക്ഷ്യസ്ഥാനം ഒരു മരുപ്പച്ചയാണ് , ഒരു മരീചിക ആണ് . അവിടെ ചെല്ലുബോള്‍ ചെന്നു എന്ന് സായൂജ്യം അണിയാം. "യാത്ര" ആണ് ആനന്ദം പകരേണ്ടത് .

ലക്ഷ്യസ്ഥാനം എന്ന ലക്ഷ്യം, 
 പ്രതീക്ഷ, നമുക്ക് ആനന്ദം പ്രചോദനം   ചെയുന്നു, ഹരം തരുന്നു ആവേശം പകരുന്നു പ്രത്യാശ   തരുന്നു രോമാഞ്ച പുളകിതമാകുന്നു. ലക്ഷ്യസ്ഥാനം കൈക്കലാക്കാന്‍ വെമ്പല്‍ കൊള്ളുന്നു.

അ ഹരത്തില്‍ അ ആവേശത്തില്‍ പ്രത്യാശയില്‍ രോമാഞ്ച പുളകിതമായി ആനന്ദത്തില്‍ യാത്ര ചെയുമ്പോള്‍ വെമ്പല്‍ കൊണ്ട, പ്രതീക്ഷ ഉളവാക്കിയ അ ലക്ഷ്യസ്ഥാനം വിജയപ്രദം  ആകുന്നു.
ഇതല്ലേ വിജയം?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക