Image

മൃത്യോര്‍ മാ അമൃതം ഗമയ... (തോമസ് കളത്തൂര്‍)

Published on 10 March, 2020
മൃത്യോര്‍ മാ അമൃതം ഗമയ... (തോമസ് കളത്തൂര്‍)
മതങ്ങള്‍  തങ്ങളുടെ വിശ്വാസാചാരങ്ങളെ,  സാമൂഹ്യ ആരോഗ്യത്തെ മുന്‍നിര്‍ത്തി
വിചിന്തനം ചെയ്യുന്നതിനും  'കടും പിടുത്തങ്ങളില്‍'  നിന്നും  അയവു വരുത്തേണ്ടതും ആവശ്യമാണ്.       ശാസ്ത്രം  അടിസ്ഥാന തത്വ ങ്ങളെ  വിശകലനം ചെയ്തു യുക്തി യുക്തമായ  നിഗമനങ്ങളില്‍ എത്തുന്നു.      കാലവും അറിവും അവയിലെ തെറ്റുകളെ ചൂണ്ടി കാണിച്ചാല്‍, വീണ്ടും പഴയതിനെ തിരുത്തി  പുതിയ തിനെ അംഗീകരിക്കുന്നു.      എന്നാല്‍ മതം,  ആരംഭ കാലങ്ങളില്‍  കടന്നു കൂടിയ വിശ്വാസാചാരങ്ങളെ, 2000 മോ 5000 മോ  വര്‍ഷങ്ങള്‍ കഴിഞ്ഞാലും  യുക്തിക്കും ബുദ്ധിക്കും കാലത്തിനും  അസ്വീകാര്യം ആണെങ്കില്‍ പോലും, തിരുത്തലിനു സന്നദ്ധമാകുന്നില്ല.     
          
വിശുദ്ധ കുര്‍ബാനയില്‍  ആണെങ്കിലും,  ഒരേ പാത്രത്തില്‍ നിന്ന് കുടിക്കുകയും (ചില സഭ വിഭാഗങ്ങള്‍),  ഒരേ കരണ്ടി അഥവാ സ്പൂണ്‍ കൊണ്ട് എല്ലാവരുടെയും വായിലേക്ക് കോരി കൊടുക്കുകയും ചെയുമ്പോള്‍ സ്പര്‍ശന സാധ്യത ഉണ്ട്,  മാത്രമല്ല,.. തുറന്ന വായില്‍ നിന്നും  വരുന്ന  ഉച്ഛ്വാസം,  നനവുള്ള സ്പൂണിനെ തഴുകി കടന്നു പോകുന്നു.    സംക്രമീക രോഗങ്ങളെ പടര്‍ത്താന്‍ ഇതൊക്കെ സഹായിക്കും എന്ന് ഏതു കൊച്ചു കുട്ടിക്കും അറിയാം. വായിലേക്ക് അപ്പം ഇട്ടുകൊടുക്കുന്ന രീതിയിലും മാറ്റം വരുത്തണം.  ഓരോരുത്തരുടെയും കൈയിലേക്ക് ഇട്ടു കൊടുക്കാമല്ലോ.
          
ഈശ്വരന്‍ മനുക്ഷ്യ ബുദ്ധിക്കും അവന്റെ ഭാവനയ്ക്കും  ആവിഷ്കാരത്തിനും ഒക്കെ അതീതനാണ് എന്ന് എല്ലാ മതങ്ങളും  സമ്മതിക്കുന്നു.    എന്നാല്‍ മതങ്ങള്‍ ഉണ്ടാക്കി എടുക്കുന്ന ആചാര അനുഷ്ടാനങ്ങള്‍  കൊണ്ട് ഒരു കണ്ണാടി കൂടുണ്ടാക്കി , ദൈവത്തെ  അതിനുള്ളില്‍ അടച്ചിടാന്‍ ശ്രമിക്കുന്നു.   മനുക്ഷ്യന്‍ അന്ധ വിശ്വാസികളാകാതെ, സത്യവിശ്വാസികളാകണം.വേദങ്ങളില്‍  ആധ്യാത്മീകമായ ഉപദേശങ്ങള്‍ അടങ്ങി യിട്ടുണ്ട്  എങ്കിലും,  അത് സാക്ഷാത്
കരിക്ക പെടേണ്ടത്  ഭൗതിക ജീവിതത്തിലൂടെ ആണ്.  ജീവനും ശരീരവും നഷ്ടപെട്ട ശേഷമല്ലാ.
അത് കൊണ്ട് നമുക്കും പ്രാര്‍ത്ഥിക്കാം,    "മൃത്യോര്‍ മാ അമൃതം ഗമയ...'
Join WhatsApp News
Mathew Joys 2020-03-12 22:03:19
ഒരു സത്യം പറയട്ടെ - ഹെഡിങ് മാറിപ്പോയെന്നു തോന്നുന്നു . അസതോമ സത്ഗമയാ തമസോമാ ജ്യോതിർഗമയാ എന്നുപറഞ്ഞാൽ അസത്യത്തിൽനിന്നും സത്യത്തിലേക്കും , അന്ധകാരത്തിൽനിന്നും വെളിച്ചത്തിലേക്കും ഞങ്ങളെ നയിക്കേണമേ എന്നാണല്ലോ . അതിൽ ഏതായിരുന്നാലും സഹിക്കാമായിരുന്നു. ഇതെല്ലാം വിട്ടിട്ടു മൃത്യോർമാഃ അമൃതം ഗമയാ: എന്ന് പേടിപ്പിക്കുന്നതെന്തിനാണ് , വിഷയം അതല്ലല്ലോ . മരണത്തിൽനിന്നും അമർത്യനാക്കേണമേ എന്ന് തലക്കെട്ട് കൊടുത്ത്. മലയാളം പോലും ശരിക്കു വായിക്കാൻ അറിയാത്ത പാവം മലയാളിയെ കളിപ്പിക്കല്ലേ സർ ! ( ചുമ്മാതല്ല, പ്രൊഫ. ചാച്ചിക്കുട്ടി പഠിപ്പിക്കാൻ വന്നപ്പോൾ അവരുടെ വെള്ള സാരീം നോക്കിയിരുന്നാൽ , വയസ്സൻകാലത്തുപോലും അവര് പഠിപ്പിച്ചതൊന്നും ഓർക്കത്തില്ല. ബുരാ ന മാനോ ..) ഏതായാലും വിഷയം വളരെ താത്‌വികമായ സത്യമായതിനാൽ ഗുരുവേ നമഃ
ജോർജ് പുത്തൻകുരിശ് 2020-03-12 23:13:16
"എന്നാല്‍ മതം, ആരംഭ കാലങ്ങളില്‍ കടന്നു കൂടിയ വിശ്വാസാചാരങ്ങളെ, 2000 മോ 5000 മോ വര്‍ഷങ്ങള്‍ കഴിഞ്ഞാലും യുക്തിക്കും ബുദ്ധിക്കും കാലത്തിനും അസ്വീകാര്യം ആണെങ്കില്‍ പോലും, തിരുത്തലിനു സന്നദ്ധമാകുന്നില്ല. " - എന്ന് മതങ്ങൾ തിരുത്തലിന് സന്നദ്ധമാകുന്നോ അന്ന് മതത്തിന്റ നാശമാണ് . ആരെങ്കിലും ഇരിക്കുന്ന കൊമ്പ് അറുക്കുമോ തോമസ് വറുഗീസ് ? അതുകൊണ്ട് മതങ്ങളെ തിരുത്തിക്കാൻ പോകുന്നവർ സൂക്ഷിക്കണം. അങ്ങനെ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടങ്കിൽ അവർക്ക് കൊടുക്കേണ്ടിവന്നത് അവരുടെ ജീവനെയാണെന്നും ഓർത്തു വയ്ക്കുന്നത് നല്ലത് .
തലക്കെട്ട് 2020-03-13 10:00:34
ലേഖനം രണ്ടു മൂന്നു പ്രാവശ്യം വായിച്ചാൽ ചിലപ്പോൾ ഡോക്ടർക്ക് തലക്കെട്ട് മനസ്സിലായെന്നിരിക്കും
thomas kalathoor 2020-03-13 23:29:46
ഈ ആചാരങ്ങളും വിശ്വാസങ്ങളും പ്രായോഗിക തലത്തിൽ കൊണ്ട് വരണമെങ്കിൽ ജീവിച്ചിരുന്നാൽ മാത്രമേ സാധിക്കു. എന്ന് മാത്രം,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക