Image

സന്തോഷിനും ജീവിക്കണം

Published on 20 May, 2012
സന്തോഷിനും ജീവിക്കണം
കോട്ടയം: ചികിത്സാ രംഗത്ത്‌ അത്യാധുനിക സംവിധാനങ്ങള്‍ ഒട്ടേറെ ഉണ്ടായിട്ടും പുതുപ്പള്ളി കുന്നേപ്പറമ്പില്‍ തടത്തില്‍ ടി.കെ.സന്തോ ഷിന്റെ (39) രോഗം കണ്ടുപിടിക്കാന്‍ വൈദ്യശാസ്‌ത്രത്തിനു ആദ്യം കഴിഞ്ഞില്ല. മാത്രമല്ല, തെറ്റായ നിഗമനത്തില്‍ കുറച്ചു നാള്‍ കാഠി ന്യമേറിയ മരുന്നു കഴിക്കുകയും ചെയ്‌തു. ഒടുവില്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ വിദഗ്‌ധ പരിശോധനയിലാണ്‌ കാന്‍സര്‍ രോഗമാണെന്നു തിരിച്ചറിഞ്ഞത്‌. വിട്ടുമാറാത്ത ചുമും ശ്വാസം മുട്ടലുമാ യിരുന്നു രോഗലക്ഷണം. പരിശോധനയുടെ പിഴവുമൂലം ടി.ബിയാ ണെന്നു തെറ്റിദ്ധരിച്ച്‌ ഒട്ടേറെ മരുന്നു കഴിച്ചു. അസുഖം കുറഞ്ഞില്ല. മാത്രമല്ല ഇതിന്റെ കൂടെ മഞ്ഞപ്പിത്തവും പിടികൂടി. തുടര്‍ന്നുള്ള ചികിത്സയിലാണ്‌ രോഗം തിരിച്ചറിഞ്ഞത്‌.

ഇടത്തരം കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത മുഴുവന്‍ തകര്‍ത്ത ദിനങ്ങളാണ്‌ പിന്നീട്‌ കടന്നു വന്നത്‌. ചികിത്സകള്‍ക്കു നടുവില്‍ തീരാക്കടവുമായി ഈ കുടുംബം ഒന്നരവര്‍ഷമായി കണ്ണീര്‍ക്കയ ത്തിലാണ്‌. റബര്‍ ബോര്‍ഡില്‍ കരാര്‍ അടിസ്‌ഥാനത്തിലുളള തോട്ടം തൊഴിലാളിയാണ്‌ സന്തോഷ്‌. ചികിത്സയ്‌ക്കു മിക്ക ദിവസങ്ങളിലും തിരുവനന്തപുരത്തേക്കു പോകേണ്ടി വരുന്നതിനാല്‍ ഇപ്പോള്‍ ജോലിക്കു പോകാന്‍ കഴിയാറില്ല. ഭര്‍ത്താവിനു രോഗമായതോടെ ഭാര്യ മിനിക്കും ഇരട്ടിയായി ദുരിതം. സന്തോഷിന്റെ ആശുപത്രി കാര്യങ്ങള്‍ നോക്കണം. കൂടാതെ മൂന്നു കുട്ടികളുടെ ഉത്തരവാദിത്തം.

മൂത്ത മകള്‍ ഗംഗയ്‌ക്കു എട്ടുവയസ്‌, നാലുവയസുകാരന്‍ ഗഗന്‍, പിന്നെ മുലകുടിമാറാത്ത ഗോകുല്‍. ഇതിനു പുറമേ പ്രായമായ അച്‌ഛന്റെയും അമ്മയുടെയും പിന്നാലെയും എത്തണം ശ്രദ്ധ. എല്ലാത്തിനും സമയം മാത്രമല്ല, പണവും തികയാത്ത അവസ്‌ഥയിലാണ്‌ ഇപ്പോ ള്‍.ഓരോ ദിവസം കഴിയുന്തോറും സന്തോഷിന്റെ ചികിത്സാചെലവ്‌ ഇരട്ടിയായി വരുകയാണ്‌. തുച്‌ഛമായ വരുമാനമായിരുന്നെങ്കിലും സന്തോഷിന്റെ ജോലികൊണ്ടു സാമാന്യം തൃപ്‌തിപ്പെട്ട്‌ കഴിഞ്ഞു വരുകയായിരുന്നു ഈ കുടുംബം. ഉള്ളവരുമാനം ഇല്ലാതാവുക മാത്രമല്ല, വീടും പറമ്പും പണയത്തിലുമാണ്‌.

അടുത്തുവരുന്ന മഴക്കാലത്തെ ദുരിതവും പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ കുട്ടികളെ സ്‌കൂളില്‍ വിടുന്നതിന്റെ ചെലവും എല്ലാം കൂടി ആശങ്കയുടെ ദിനങ്ങളാണ്‌ ഇവരെ തേടിയെത്താനുളളത്‌. സന്മനസുള്ളവരുടെ കരങ്ങളിലാണ്‌ ഇവരുടെ ഭാവി. ശരിയായ ചികിത്സ ലഭിച്ചാല്‍ ചെറുപ്പം വിട്ടുമാറാത്ത സന്തോഷിനു ജീവിത ത്തിലേക്കു ആരോഗ്യത്തോടെ കടന്നു വരാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ. സഹായം പ്രതീക്ഷിച്ച്‌ ഭാര്യ വി.എസ്‌.മിനിയുടെ പേരില്‍ ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങിയിട്ടുണ്ട്‌. പുതുപ്പള്ളി എസ്‌.ബി.ടി. ശാഖ.

മേല്‍വിലാസം: ടി.കെ.സന്തോഷ്‌,
തടത്തില്‍, കുന്നേല്‍പ്പറമ്പില്‍,
പുതുപ്പള്ളി(പി.ഒ), കോട്ടയം- പിന്‍-686011.

ബാങ്ക്‌ അക്കൗണ്ട്‌ നമ്പര്‍: 67180520344.

മൊബൈല്‍ ഫോണ്‍ നമ്പര്‍- 9847249955.
സന്തോഷിനും ജീവിക്കണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക