Image

കൈരളി നികേതന്‍ കുരുന്നുകള്‍ക്ക് ഇനി യുവജനോത്സവത്തിന്റെ നാളുകള്‍: ആദ്യപാദ മത്സരങ്ങള്‍ മാര്‍ച്ച് 28ന്

Published on 11 March, 2020
 കൈരളി നികേതന്‍ കുരുന്നുകള്‍ക്ക് ഇനി യുവജനോത്സവത്തിന്റെ നാളുകള്‍: ആദ്യപാദ മത്സരങ്ങള്‍ മാര്‍ച്ച് 28ന്
വിയന്ന: ഓസ്ട്രിയയിലെ സീറോ മലബാര്‍ കാത്തലിക്ക് കമ്യൂണിറ്റിയുടെ കീഴിലുള്ള കൈരളി നികേതന്‍ സ്‌കൂള്‍ സംഘടിപ്പിക്കുന്ന യുവജനോത്സവം മാര്‍ച്ച് 28ന് (ശനി) നടക്കുന്ന ചിത്രരചന മത്സരത്തോടെ ആരംഭിക്കും. ചിത്രരചനാമത്സരങ്ങള്‍ കൈരളി നികേതന്‍ സ്‌കൂളില്‍ (എബേന്‍ദോര്‍ഫാര്‍സ്ട്രാസെ 8) ഉച്ചകഴിഞ്ഞ് 3 മുതല്‍ 5 വരെയായിരിക്കും.

രണ്ടാംപാദ മത്സരങ്ങള്‍ ഏപ്രില്‍ 13നു നടക്കും. ഉച്ചകഴിഞ്ഞു ഒന്നിനു തുടങ്ങി രാത്രി 8 നു മത്സരങ്ങള്‍ സമാപിക്കും. പ്രസംഗം, സംഗീതം, ചെറുകഥ, മോണോആക്ട്, പ്രച്ഛന്നവേഷം തുടങ്ങിയ ഇനങ്ങളായിരിക്കും മത്സരങ്ങള്‍.

മുന്നാം പാദ മത്സരങ്ങളായ നൃത്ത ഇനങ്ങള്‍ മേയ് 2ന് സംഘടിപ്പിക്കും. ഫ്‌ലോറിസ്‌ഡോര്‍ഫിലുള്ള ഓഡിറ്റോറിയത്തിലായിരിക്കും മത്സരങ്ങള്‍. സിനിമാറ്റിക്ക് ഡാന്‍സും ക്രിസ്ത്യന്‍ ഡാന്‍സും ക്ലാസിക്കല്‍ നൃത്തവും യുവജനോത്സവത്തിന്റെ സമാപനദിനത്തെ അവിസ്മരണീയമാക്കും.

ജാതിമതഭേദമന്യേ 5 വയസിനു മുകളിലും 18 വയസിനു താഴെയും പ്രായമുള്ളവര്‍ക്ക് മത്സരിക്കാം. ഓസ്ട്രിയയില്‍ സ്ഥിരതാമസമാക്കിയ എല്ലാ മലയാളികള്‍ക്കും കൈരളിനികേതന്‍ സ്‌കൂളില്‍ പഠിക്കുന്ന ആര്‍ക്കും യുവജനോത്സവത്തില്‍ പങ്കെടുക്കാവുന്നതാണ്.

സ്‌കൂള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മത്സരങ്ങളുടെ ഒരുക്കുങ്ങള്‍ നടത്തിവരുന്നതായി സ്‌കൂള്‍ കോഓര്‍ഡിനേറ്റര്‍ എബി കുര്യന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറവും എസ്. എം.സി.സിയുടെ വെബ്സൈറ്റില്‍ (http://www.iccvienna.org/yf2020.asp) ലഭ്യമാണ്.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക