കാരൂര്‍ സോമന്റെ രണ്ട് നോവലുകള്‍ പ്രകാശനം ചെയ്തു
EUROPE
11-Mar-2020
EUROPE
11-Mar-2020

ചാരുംമൂട്: കുടശനാട് ഗവ. എസ്വിഎച്ച്എസ്. സ്‌കൂളില്‍ പാലമേല്‍ പഞ്ചായത്ത് പ്രസിഡന്റ് ഓമന വിജയന്റെ അധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക കൂട്ടായ്മയില്‍ പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ സോമന്റെ രണ്ട് നോവലുകള്‍ പ്രകാശനം ചെയ്തു. പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ച നോവല്‍ 'കാലാന്തരങ്ങള്‍' പ്രശസ്ത നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര സാഹിത്യകാരന്‍ വിശ്വന്‍ പടനിലത്തിനും ജീവന്‍ പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച നോവല്‍ 'കന്മദപ്പൂക്കള്‍' ചുനക്കര ജനാര്‍ദ്ധനന്‍ നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.
നാലര പതിറ്റാണ്ടിലധികമായി കേരളത്തിലും പ്രവാസ സാഹിത്യ രംഗത്തും സജീവ സാന്നിധ്യമായി നിലകൊള്ളുന്ന കാരൂര്‍ സോമന്‍ വ്യത്യസ്തമാര്‍ന്ന മേഖലകളില്‍ അന്‍പതോളം കൃതികളുടെ രചയിതാവാണ്. ലോകമെങ്ങുമുള്ള മലയാള മാധ്യമങ്ങളില്‍ എഴുതുക മാത്രമല്ല അദ്ദേഹത്തിന്റ മിക്ക കൃതികളും സമൂഹത്തിന് വെളിച്ചം വിതറുന്നതാണെന്ന് ഫ്രാന്‍സിസ് ടി. മാവേലിക്കര പറഞ്ഞു. ഈ രണ്ട് നോവലുകളും ബ്രിട്ടനിലും അമേരിക്കയിലും നടക്കുന്ന സംഭവ ബഹുലമായ മലയാളി ജീവിതത്തെ വെളിപ്പെടുത്തുക മാത്രമല്ല അത് ജീവിതത്തില്‍ ഒരു കെടാവിളക്കായി വഴി നടത്തുന്നുവെന്ന് വിശ്വന്‍ പടനിലം രണ്ട് നോവലുകളെ പരിചയപെടുത്തികൊണ്ട് അറിയിച്ചു.
.jpg)
അഡ്വ. സഫിയ സുധീര്‍, സലീന ബീവി. ആര്‍., ഉമ്മന്‍ തോമസ്, അശോക് കുമാര്‍ ആശംസകള്‍ നേര്‍ന്നു. ജഗദീഷ് കരിമുളക്കല്‍ കവിത പാരായണവും, പ്രിന്‍സിപ്പല്‍
കെ. ആനന്ദക്കുട്ടന്‍ ഉണ്ണിത്താന്‍ സ്വാഗതവും കാരൂര്‍ സോമന്‍, ചാരുംമൂട് നന്ദി പ്രകാശിപ്പിച്ചു
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments