Image

സൂപ്പര്‍ ഹീറോ, നാടിനെ രക്ഷിച്ച റിയല്‍ ഹീറോ! ഡോ. ശംഭുവിനെ പ്രശംസിച്ച്‌ അജു വര്‍ഗീസ്

Published on 12 March, 2020
സൂപ്പര്‍ ഹീറോ, നാടിനെ രക്ഷിച്ച റിയല്‍ ഹീറോ! ഡോ. ശംഭുവിനെ പ്രശംസിച്ച്‌ അജു വര്‍ഗീസ്

മിനിറ്റുകള്‍ക്കുള്ളില്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയാണ് കൊറോണ. എന്നാല്‍ വലിയ രീതിയില്‍ വൈറസ് പടരുന്നതില്‍ നിന്നും കേരളത്തെ സംരക്ഷിച്ചത് ഡോക്ടര്‍ ശംഭുവിന്റെ ഇടപെടലാണ്. റാന്നി ഗവണ്‍മെന്റ് ആശുപത്രിയിലെ ഡോക്ടറാണ് ശംഭു. അദ്ദേഹം കൃത്യസമയത്ത് ഇടപെട്ടതാണ് രോഗവ്യാപനം ഒരു പരിധിവരെ തടയാന്‍ കാരണമായത്.


ഇറ്റലിയില്‍ നിന്ന് കൊറോണയും കൊണ്ട് പത്തനംതിട്ടയില്‍ എത്തിയവരുമായി ഇടപഴകിയ ആളുകളില്‍ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത് ഡോക്ടര്‍ ശംഭുവായിരുന്നു. അദ്ദേഹം അത് മനസിലാക്കിയതിനാല്‍ രോഗം പടര്‍ന്നില്ല. ശംഭുവിനെ അഭിനന്ദിച്ച്‌ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. വലിയ വിപത്തില്‍ നിന്നും നാടിനെ രക്ഷിച്ച ഒരു സൂപ്പര്‍ ഹീറോയാണ് ശംഭുവെന്നാണ് അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.


അജുവിന്റെ കുറിപ്പ് വായിക്കാം…

ഈ പത്തനംതിട്ട - ഇറ്റലി കൊറോണ കേസില്‍ കൃത്യ സമയത്ത് ഇടപെട്ട കാരണം വലിയ വിപത്തില്‍ നിന്നും നാടിനെ രക്ഷിച്ച ഒരു സൂപ്പര്‍ ഹീറോ ഉണ്ട്. ആ സൂപ്പര്‍ ഹീറോ ആണ് റാന്നി ഗവണ്‍മന്റ് ആശുപത്രിയിലേ ഡോക്ടര്‍ ശംഭൂ. ഈ മൂന്ന് ഇറ്റലിക്കാരുടെ വീടിന്റെ തൊട്ടടുത്ത് താമസ്സികുന്ന പനി വന്ന 2 അയല്‍വാസികള്‍ അത് കാണിക്കാന്‍ ചെന്നപ്പോള്‍ കൃത്യമായി കേസ് പഠിച്ച്‌, അപഗ്രഥിച്ച്‌ മനസ്സിലക്കി ഉടന്‍ തന്നെ ആ ഇറ്റലിക്കാരെ (ആംബുലന്‍സില്‍ കയറാന്‍ സമ്മതിച്ചില്ലത്രേ) അവരുടെ കാറിലാണേല്‍ അവരുടെ കാറില്‍ കൊണ്ട് വന്ന് ഐസൊലേറ്റ് ചെയ്ത കാരണം ഇത്രയും പേരില്‍ ഇത് നിന്നൂ.

ഇല്ലെങ്കില്‍ ഇവര്‍ ഇനിയും നാട് മുഴുവന്‍ കറങ്ങി വൈറസ്സ് അങ്ങ് പറന്ന് അതി ഭീകര അവസ്ഥയിലേക്ക് നാട് പോയേനേ..!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക