Image

ബാങ്കുകള്‍ പൊട്ടുന്നൂ; കൊറോണ വീശിയടിക്കുന്നു. ഇതിനിടയില്‍ സഹസ്രകോടികള്‍ മുടക്കി കൂറുമാറ്റ നാടകങ്ങള്‍ കളിക്കുന്നവര്‍ക്ക് എന്ത് രാഷ്ട്രീയ ധാര്‍മികത? (വെള്ളാശേരി ജോസഫ്)

വെള്ളാശേരി ജോസഫ് Published on 12 March, 2020
ബാങ്കുകള്‍ പൊട്ടുന്നൂ; കൊറോണ വീശിയടിക്കുന്നു. ഇതിനിടയില്‍ സഹസ്രകോടികള്‍ മുടക്കി കൂറുമാറ്റ നാടകങ്ങള്‍ കളിക്കുന്നവര്‍ക്ക് എന്ത് രാഷ്ട്രീയ ധാര്‍മികത?  (വെള്ളാശേരി ജോസഫ്)
ഒരു വര്‍ഷം മുമ്പ് വരെ ഷെയര്‍ മാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള ഷെയറായി ഒക്കെ ലിസ്റ്റ് ചെയ്തിരുന്ന ഒന്നാണ് 'യെസ്' ബാങ്കിന്റ്റേത്. ആ 'യെസ്' ബാങ്കാണ് ഇപ്പോള്‍ പൊട്ടുന്നത്. ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ചിരിക്കുന്ന അനേകം പേരുടെ പണം ഓഹരികളുടെ മൂല്യം ഇടിയുമ്പോള്‍ ആവിയായി പോവില്ലേ? അതിനെക്കുറിച്ച് എന്തെങ്കിലും ഗൗരവമായ ചര്‍ച്ചകള്‍ ഈ രാജ്യത്ത് ഇന്ന് നടക്കുന്നുണ്ടോ? ഒരുവശത്ത് കൊറോണ; മറുവശത്ത് ബാങ്കുകള്‍ പൊട്ടുന്നു. ഇത്തരം രൂക്ഷമായ പ്രതിസന്ധി ഒക്കെ വരുമ്പോള്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ ശ്രദ്ധ തിരിച്ചുവിടാന്‍ തന്ത്രങ്ങള്‍ പ്രയോഗിക്കും. ആ രാഷ്ട്രീയ തന്ത്രത്തിന്റ്റെ ഭാഗം തന്നെയാണെന്ന് തോന്നുന്നു സഹസ്രകോടികള്‍ ഇറക്കിയുള്ള മധ്യപ്രദേശിലെ കൂറുമാറ്റ നാടകം. ഹിന്ദു കാലനിര്‍ണയം അനുസരിച്ചു തന്നെ കലികാലമാണിത്. സത്യത്തിനും ധര്‍മത്തിനും യാതൊരു വിലയുമില്ലാത്ത കാലം. അപ്പോള്‍ മധ്യപ്രദേശില്‍ കാണുന്നതുപോലെ നമ്മുടെ രാഷ്ട്രീയക്കാര്‍ വക്രബുദ്ധിയും കുടിലബുദ്ധിയും കാണിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. അതല്ലേ ബാങ്കുകള്‍ പൊട്ടുമ്പോഴും, പകര്‍ച്ചവ്യാധികള്‍ ജനങ്ങളുടെ ആരോഗ്യം കാര്‍ന്നുതിന്നുമ്പോഴും ആയിരകണക്കിന് കോടികള്‍ ഇറക്കി മധ്യപ്രദേശില്‍ അധാര്‍മികമായ രാഷ്ട്രീയ നാടകങ്ങള്‍ കളിക്കാന്‍ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ഒരുമ്പെടുന്നത്.

സാമ്പത്തിക മേഖലയിലും, ആരോഗ്യ മേഖലയിലും പ്രതിസന്ധി നേരിടുമ്പോള്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ ഒരുതരം 'ഡൈവേര്‍ഷനറി ടാക്റ്റിക്ക്' ഉപയോഗിക്കുന്നു. നേരത്തേ പൗരത്വ ബില്ലിനെ ചൊല്ലി ആവശ്യമില്ലാത്ത വിവാദം സൃഷ്ടിച്ചത് രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനായിരുന്നു എന്നാണ് തോന്നിയത്. ജെ.എന്‍.യു.  വില്‍ ആളെ വിട്ട് തല്ലിച്ചതും, വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ കലാപവുമെല്ലാം ഈ 'ഡൈവേര്‍ഷനറി ടാക്റ്റിക്കിന്റ്റെ' ഭാഗമായിരുന്നു എന്ന് തന്നെയാണ് തോന്നുന്നത്. പക്ഷെ ജനം അത് മനസിലാക്കാത്തിടത്തോളം കാലം നമ്മുടെ രാഷ്ട്രീയക്കാര്‍ മതവും, രാജ്യസ്‌നേഹവും ഒക്കെ കൂടെ കൂടെ പറഞ്ഞു ഇന്ത്യ ഭരിക്കും.

ചൈനയില്‍ രണ്ടായിരത്തില്‍ മിച്ചം പേരേ കൊറോണ മൂലം മരിച്ചുള്ളൂ. ഇന്ത്യയില്‍ അത്തരത്തില്‍ കൊറോണ വീശിയടിച്ചാല്‍ കുറഞ്ഞത് 2 ലക്ഷം പേരെങ്കിലും തട്ടിപോകും. ചൈനയില്‍ 10 ദിവസം കൊണ്ട് കൊറോണ രോഗികള്‍ക്ക് വേണ്ടി അവര്‍ 'സൂപ്പര്‍ സ്‌പെഷ്യാലിറ്റി' ആശുപത്രി പണിയുകയുണ്ടായി. ഇന്ത്യയില്‍ 10 മാസം എടുത്താലും നമുക്ക് അങ്ങനെയുള്ളൊരു 'സൂപ്പര്‍ സ്‌പെഷ്യാലിറ്റി' ആശുപത്രി സ്വപ്നത്തില്‍ പോലും സങ്കല്‍പിക്കാനാകുമോ? തെരുവ് നായ്ക്കള്‍ കേറികിടക്കുന്ന ആശുപത്രി ബെഡ്ഡുകള്‍ ഇഷ്ടം പോലെ ഉള്ള സംസ്ഥാനങ്ങളാണ് മധ്യപ്രദേശും, ബീഹാറും, ഉത്തര്‍പ്രദേശുമൊക്കെ. കുറെ നാള്‍ മുമ്പ് പ്രചരിച്ച ഒരു വീഡിയോയാണ് ഉത്തര്‍ പ്രദേശില്‍ കാല്‍ മുറിച്ചു മാറ്റിയ രോഗിക്ക് മുറിച്ചു മാറ്റപ്പെട്ട അതേ കാല്‍ തലയിണയായി മാറിയ കാഴ്ച. മുറിച്ചു മാറ്റിയ കാല് ഒരു രോഗിക്ക് തലയിണയായി മാറിയ വീഡിയോയുടെ വാര്‍ത്ത കേട്ട് ആരും ഞെട്ടേണ്ട. ഞെട്ടുന്നവര്‍ സുരാജ് വെഞ്ഞാറമൂടിന്റ്റെ ഉത്തര്‍ പ്രദേശിലെ യാത്രാനുഭവം വായിച്ചാല്‍ മാത്രം മതി. സുരാജ് വെഞ്ഞാറമ്മൂടിന്റ്റെ മിമിക്രി സംഘത്തിന് ഉത്തര്‍ പ്രദേശില്‍ വെച്ച് വാഹനാപകടം നേരിട്ടു. കൂട്ടത്തില്‍ ഒരാളുടെ കാല് അലഹബാദ് മെഡിക്കല്‍ കോളേജില്‍ വെച്ച് മുറിച്ചു കളയേണ്ടി വന്നു. തന്റ്റെ കാല് മുറിച്ചു മാറ്റാതിരിക്കാന്‍ വേണ്ടി ഡോക്ടര്‍മാരെ കാണുമ്പോഴേ 'മേരാ കാല്‍' എന്ന് പറഞ്ഞുകൊണ്ട് അലറി കരയുമായിരുന്നു സുരാജ് വെഞ്ഞാറമ്മൂട്. ഹിന്ദി അറിയാതിരുന്നത് കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാനേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. എന്തായാലും അവസാനം ഡോക്റ്റര്‍മാര്‍ക്ക് കാര്യം മനസിലായി. സുരാജ് വെഞ്ഞാറമൂടിന് കാല് നഷ്ടപ്പെട്ടില്ല. ഉത്തര്‍ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ആരോഗ്യ രംഗം എത്ര പരിതാപകരം ആണെന്നാണ് ഇതൊക്കെ കാണിക്കുന്നത്. കുറെ നാള്‍ മുമ്പാണല്ലോ നൂറോളം നവജാത ശിശുക്കള്‍ക്ക് ഗോരഖ്പൂരില്‍ ജീവന്‍ നഷ്ടമായത്. എന്തായാലും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യക്ക് അഭിമാനിക്കാവുന്ന ഒന്നല്ല നമ്മുടെ പൊതുജനാരോഗ്യ രംഗം. പൊതുജനാരോഗ്യമേഖലക്ക് വേണ്ടി വകയിരുത്തപ്പെടുന്നത് ഇന്ത്യയുടെ ഏഉജയുടെ മൂന്നു ശതമാനത്തില്‍ താഴെ മാത്രമാണ്. പിന്നെയെങ്ങനെ നമ്മുടെ പൊതു ജനാരോഗ്യമേഖല രക്ഷപെടും?

കാശ് പിന്‍വലിക്കാനുള്ള ഇപ്പോഴുള്ള 'മൊറട്ടോറിയം' താമസിയാതെ റിസര്‍വ് ബാങ്ക് നീക്കുമെന്നാണ് തോന്നുന്നത്. 'യെസ്' ബാങ്ക് ടആക ഏറ്റെടുത്തതായി ചഉഠഢ  യില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. 'യെസ്' ബാങ്കിന്റ്റെ ഷെയര്‍ എടുത്തവരാണ് ശരിക്കും അനുഭവിക്കാന്‍ പോകുന്നത്. ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ചവര്‍ ബാങ്കുകള്‍ പൊട്ടത്തില്ലെന്ന് കരുതി. ബാങ്കുകളൊക്ക പൊട്ടും എന്ന് ആരും ഒരു വര്‍ഷം മുമ്പ് പോലും വിചാരിച്ചിരുന്നില്ല. അങ്ങനെ വിചാരിച്ചിരുന്നതു കൊണ്ടാണെന്ന് തോന്നുന്നു  പ്രശ്‌നം മുഴുവന്‍ ഉണ്ടായത്.

'യെസ്' ബാങ്ക് ഒക്കെ പൊട്ടുമ്പോള്‍ എന്തുകൊണ്ട് ആ ബാങ്കില്‍ നിന്ന് കടം എടുത്ത് മുങ്ങി നടക്കുന്നവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ലാ??? എന്തുകൊണ്ട് 'യെസ്' ബാങ്കില്‍ പണം തിരിച്ചടയ്ക്കാതെ നടക്കുന്ന ആളുകളുടെ വീട്ടിലും, ബന്ധുക്കളുടെ വീടുകളിലും റെയ്ഡ് നടത്തുന്നില്ലാ??? സാധാരണക്കാരന് ഒരു നീതിയും, തട്ടിപ്പുകാര്‍ക്ക് വേറൊരു നീതിയും എന്ന സമീപനം ശരിയാണോ??? സമീപ കാലത്ത് ബാങ്ക് ക്യാപ്പിറ്റലിലെ തിരിമറി കണ്ടമാനം പെരുകിയത് ബി.ജെ.പി. സ്വകാര്യ മൂലധന ശക്തികളില്‍ നിന്ന് പണം പറ്റിയത് കൊണ്ടാണെന്ന് ആര്‍ക്കും അനുമാനിക്കാം. ബി.ജെ.പി. ഭരിക്കുമ്പോള്‍ കണ്ടമാനം കിട്ടാക്കടങ്ങള്‍ പെരുകിയത് കോര്‍പ്പറേറ്റുകളോടുള്ള വിധേയത്ത്വം മൂലമാണ്. ആകെ നിക്ഷേപത്തിന്റ്റെ 12 ശതമാനം വരും കിട്ടാക്കടം. കിട്ടാക്കടങ്ങള്‍ ഇപ്പോള്‍ ബാങ്കിങ് വ്യവസ്ഥയെ സാരമായി ബാധിക്കുന്നു. 'നോണ്‍ പെര്‍ഫോമിംഗ് അസറ്റ്‌സ്' (ചജഅ) എന്ന് വിളിപ്പേരുള്ള കിട്ടാക്കടങ്ങള്‍ പല പബ്ലിക്ക് സെക്റ്റര്‍ ബാങ്കുകളിലായി ഭീമമായ തുകകളാണ്. മൂന്നു മാസം അടവില്ലെങ്കില്‍ ലോണ്‍ നോണ്‍ പെര്‍ഫോമിംഗ് ആകും. പക്ഷെ മൂന്നാം മാസം ബാങ്ക് ഒരു ഗഡു വായ്പ്പാ തിരിച്ചടവ് തുക ലോണ്‍ ആയി കൊടുക്കും. അതെ തുക ഒരു വായ്പ്പ ഗഡു കിട്ടിയതായി കാണിക്കും. അങ്ങനെ വായ്പ്പ ഡീഫോള്‍ട് ലിസ്റ്റില്‍ പെടാതെ രക്ഷപെടും. കസ്റ്റമറാകട്ടെ ഒരു പൈസ പോലും അടച്ചിട്ടുമില്ല. ഈ റോള്‍ ഓവര്‍ വര്‍ഷങ്ങളായി തുടര്‍ന്നു; പബ്ലിക്ക് സെക്റ്റര്‍ ബാങ്കുകളുടെ കടം കൂടി കൂടി വന്നു. സമീപ കാലത്ത് ബാങ്കിങ് സെക്റ്ററില്‍ ഒരു 'െ്രെകസിസ്' രൂപപ്പെടാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് മാധ്യമങ്ങളില്‍ ഇതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയത്. മൂന്നാം ക്വാര്‍ട്ടറില്‍ പോലും വായ്പയുടെ ഗഡു തിരിച്ചടയ്ക്കാതെ കടക്കാര്‍ നാടുവിടാന്‍ തുടങ്ങിയപ്പോഴാണ് മാധ്യമങ്ങള്‍ ഭീകരമായ ഈ തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഇന്ത്യയില്‍ മൂന്ന് ക്വാര്‍ട്ടര്‍ ഇന്‍ട്രസ്റ്റ് അടച്ചില്ലെങ്കില്‍ 'നോണ്‍ പെര്‍ഫോമിംഗ് അസറ്റ്‌സ്' ആകും. അങ്ങനെ നോക്കുമ്പോള്‍ ബഹു ഭൂരിപക്ഷം കിട്ടാക്കടങ്ങളും ബി.ജെ.പി.  യുടെ നെത്ര്വത്ത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റ്റെ ലോണ്‍ തന്നെ.

ഇന്ത്യയില്‍ കുടുംബ ബന്ധങ്ങള്‍ വളരെ ശക്തമാണല്ലോ. ആയിരകണക്കിന് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ശേഷം രാജ്യം വിടുന്നവരുടെ ബന്ധുക്കളും, സുഹൃത്തുക്കളും ഒക്കെ ഇപ്പോഴും ഈ രാജ്യത്ത് തന്നെ ഉണ്ട്. മിക്കവാറും തട്ടിപ്പ് നടത്തി സമ്പാദിച്ച പണത്തിന്റ്റെ സിംഹഭാഗവും ഈ ബന്ധുക്കളുടേയും, സുഹൃത്തുക്കളുടെയും പേരിലായിരിക്കും നിക്ഷേപിക്കപ്പെട്ടിട്ടുണ്ടാവുക. അവരുടെയൊക്കെ വീട്ടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തുക; തട്ടിപ്പ് നടത്തിയവര്‍ക്ക് അവരുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് കണ്ടാല്‍ അവരുടേയും സ്വത്ത് കണ്ട് കെട്ടുക. ഇത് ചെയ്യാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാണിച്ചാല്‍ തട്ടിപ്പ് നടത്തിയവരൊക്കെ താനേ തിരിച്ചു വരും. നമ്മുടെ ഭരണ വര്‍ഗം എന്തുകൊണ്ട് അത്തരത്തിലുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കുന്നില്ലാ എന്ന് അന്വേഷിക്കുമ്പോഴാണ് സാമ്പത്തികതട്ടിപ്പ് നടത്തിയവരും, നമ്മുടെ രാഷ്ട്രീയക്കാരും തമ്മിലുള്ള അവിഹിത ബന്ധം പുറത്തു വരുന്നത്. 6000 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട ജതിന്‍ മേഹ്ത്തയുടെ മകന്‍ സൂരജ് മേഹ്ത്ത വിവാഹം കഴിച്ചിരിക്കുന്നത് വിനോദ് അഡാനിയുടെ മകളായ കൃപയെയാണ് എന്നാണ് പലരും ചൂണ്ടി കാണിക്കുന്നത്. വിനോദ് അഡാനിയാകട്ടെ പ്രധാനമന്ത്രിയുമായി വളരെ അടുപ്പം പുലര്‍ത്തുന്ന ഗൗതം അദാനിയുടെ സഹോദരനും ആണ്. ആയിരകണക്കിന് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ശേഷം കൂളായി രാജ്യം വിടാന്‍ ഇവര്‍ക്കൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് മനസിലാക്കാന്‍ ഇവരുടെയൊക്കെ കുടുംബ ബന്ധങ്ങളും കുടുംബത്തിലുള്ളവര്‍ക്ക് ഇന്ത്യയിലെ അധികാര കേന്ദ്രങ്ങളുമായുള്ള അടുപ്പവും നോക്കികണ്ടാല്‍ ധാരാളം മതി.

റിസര്‍വ് ബാങ്കിന്റ്റെ വെബ്‌സൈറ്റില്‍ നിന്നും സാമ്പത്തിക വിദഗ്ധ ഡോക്ടര്‍ മേരി ജോര്‍ജ് ചൂണ്ടിക്കാട്ടുന്നത് 2014 മുതലാണ് കിട്ടാക്കടത്തില്‍ വന്‍ വളര്‍ച്ച ഉണ്ടായതെന്നാണ്. പൊതുമേഖലാ ബാങ്കുകളുടെ മാത്രം കണക്കെടുത്താല്‍, ഇപ്പോള്‍ കിട്ടാക്കടം ആകെ നിക്ഷേപത്തിന്റ്റെ 12 ശതമാനം വരും എന്നും അവര്‍ ചൂണ്ടി കാണിക്കുന്നു. ബാങ്കുകളിലെ ആകെ ആകെ നിക്ഷേപം ഏതാണ്ട് 130 ലക്ഷം കോടി രൂപയാണ്. 2020 മാര്‍ച്ച് 31 ന് കിട്ടാക്കടം 14 ലക്ഷം കോടി രൂപ ആകുമെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റ്റില്‍ പറഞ്ഞത്. റിസര്‍വ് ബാങ്ക് തന്നെ തരുന്ന രൂപരേഖ അനുസരിച്ച് 80 ശതമാനം കിട്ടാക്കടവും 400 കോര്‍പറേറ്റ് ഭീമന്‍മാരുടെ പേരിലാണ്. അതില്‍ത്തന്നെ 12 കമ്പനികള്‍ 5000 കോടിക്കുമേല്‍ കിട്ടാക്കടത്തിന്റ്റെ അധിപന്മാരുമാണ്. ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയ എല്ലാ പ്രമുഖ വ്യവസായികളുടെയും വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ അറിയിച്ചിരുന്നു എന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞതും, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇത്തരക്കാര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലാ എന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞതും ഇതിനോട് ചേര്‍ത്തു വായിക്കണം. വമ്പന്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയ ജതിന്‍ മേഹ്ത്താ, മെഹര്‍ ചോംസ്‌കി, കോത്താരി തുടങ്ങിയ വമ്പന്മാരുമുണ്ട് ഈ പട്ടികയില്‍. ഇവരില്‍ പലര്‍ക്കും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയോട് അടുത്ത ബന്ധവുമുണ്ട്. കിട്ടാക്കടത്തിന്റ്റെ അധിപന്മാരായ 12 കമ്പനി ഉടമകളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിരുന്നെങ്കില്‍ ആ കമ്പനി ഉടമകളില്‍ ഓരോരുത്തരും ആരുടെ തോളില്‍ കയ്യിട്ട് സെല്‍ഫി എടുക്കുന്നവരാണെന്ന് പൊതുജനത്തിന് അറിയാമായിരുന്നു എന്നാണ് ഡോക്ടര്‍ മേരി ജോര്‍ജ് ഈയിടെ എഴുതിയത്. ഇത് ശരിയല്ലേ???

ഇങ്ങനെ ബാങ്കുകള്‍ പൊട്ടുമ്പോഴും, കൊറോണ വീശിയടിക്കുമ്പോഴും ആണ് മധ്യപ്രദേശില്‍ അങ്ങേയറ്റം അധാര്‍മികമായ രാഷ്ട്രീയ നാടകങ്ങള്‍ കളിക്കുന്നതെന്ന് ഉത്തരവാദിത്ത്വബോധമുള്ള നമ്മുടെ രാജ്യത്തിലെ പൗരന്മാര്‍ ഓര്‍മിക്കേണ്ടതുണ്ട്. രാജ്യം ഗുരുതരമായ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ സഹസ്രകോടികള്‍ മുടക്കി കൂറുമാറ്റ നാടകങ്ങള്‍ കളിക്കുന്നവര്‍ക്ക് എന്ത് രാഷ്ട്രീയ ധാര്‍മികതയാണ് ഉള്ളത്?

കുടുംബ വാഴ്ചയെ എന്നും പരിഹസിച്ചിട്ടുള്ള ബി.ജെ.പി.  യാണ് ഇപ്പോള്‍ രാജവാഴ്ചയെ തിരിച്ചുകൊണ്ടുവരുവാന്‍ ശ്രമിക്കുന്നതെന്നും എല്ലാവരും ഓര്‍മിക്കണം. 'ഞങ്ങള്‍ മഹാരാജിന് ഒപ്പമാണ് വന്നത്' എന്നാണ് ചില കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ ജ്യോതിരാധിത്വ സിന്ധ്യയോടൊപ്പം ബി.ജെ.പി. ആസ്ഥാനത്ത് വെച്ച് മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞത്. ജനാധിപത്യത്തില്‍ എവിടെയാണ് 'മഹാരാജ്' ഉള്ളത്? മധ്യപ്രദേശില്‍ നിന്നുള്ള എം.എല്‍.എ.  മാര്‍ പഴയ രാജഭക്തിയില്‍ നിന്ന് ഒരടി മുന്നോട്ട് പോയിട്ടില്ല എന്നാണ് അവരുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. മിക്കവാറും ഇങ്ങനെ പറയാന്‍ നൂറു കണക്കിന് കോടികള്‍ മറിഞ്ഞിട്ടും ഉണ്ടാകാം. ഇത്തരം പണക്കൊഴിപ്പിനപ്പുറം ഉത്തരേന്ത്യയിലെ രാജ കുടുംബങ്ങളുടെ മേല്‍ക്കോയ്മകളെ പലരും പിന്തുണയ്ക്കുന്നത് ചരിത്ര യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാത്തതു കൊണ്ടാണ്.

ലാറി കോളിന്‍സും, ഡൊമിനിക് ലാപ്പിയറും ചേര്‍ന്നെഴുതിയ 'ഫ്രീഡം അറ്റ് മിഡ്‌നയിറ്റ്' അല്ലെങ്കില്‍ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന പുസ്തകത്തിലെ 177 തൊട്ട് 180 വരെയുള്ള പേജുകള്‍ വായിച്ചാല്‍ മതി ഇന്ത്യയിലെ രാജ കുടുംബങ്ങളുടെ പെണ്ണു പിടുത്തത്തിന്റ്റെ ചരിത്രം മനസിലാക്കുവാന്‍. 'ഫ്രീഡം അറ്റ് മിഡ്‌നയിറ്റില്‍' നിരത്തിയിരിക്കുന്ന വസ്തുതകള്‍ പരിശോധിച്ചാല്‍ പലരുടെയും ഇന്ത്യയിലെ രാജ കുടുംബങ്ങളെ കുറിച്ചുള്ള മിഥ്യാ ധാരണകളൊക്കെ മാറും. രാംപൂറിലെ ഒരു നവാബ് അടുത്തുള്ള രാജാക്കന്മാരുമായി ബെറ്റ് വെച്ച് പെണ്ണ് പിടിക്കുന്നതിന്റ്റെ സചിത്ര വിവരണമുണ്ട് ആ പുസ്തകത്തില്‍. 1947 ജൂണില്‍ സര്‍ കൊണ്‍റാഡ് കോര്‍ഫീല്‍ഡിനാല്‍ നശിപ്പിക്കപ്പെട്ട നാട്ടു രാജാക്കന്‍മാരുടെ മദനോല്‍സവ ചരിത്രങ്ങള്‍ കുറച്ചൊക്കെ ഈ പുസ്തകത്തിലുണ്ട്. ഇന്ത്യയിലെ പല രാജാക്കന്‍മാരും ഭോഗവും തീനും കുടിയും മാത്രമായി ജീവിതം തള്ളി നീക്കിയവരായിരുന്നു. 1947 ജൂണില്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റ്റേ പടിവാതില്‍ക്കല്‍ നിന്നപ്പോള്‍ ബ്രട്ടീഷ് ഇന്ത്യയിലെ 600ഓളം വന്നിരുന്ന രാജ കുടുംബങ്ങളുടെ പ്രതിനിധിയായിരുന്നു സര്‍ കൊണ്‍റാഡ് കോര്‍ഫീല്‍ഡ് ഇന്ത്യയിലെ രാജാക്കന്മാരുടെ ലൈംഗിക കേളികളുടെ ചരിത്രം നശിപ്പിക്കുവാന്‍ ഉത്തരവ് കൊടുത്തു. വരാനിരിക്കുന്ന കോണ്‍ഗ്രെസ്സ് സര്‍ക്കാര്‍ രാജ കുടുംബങ്ങളെ അതുപയോഗിച്ച് 'ബ്‌ളാക് മെയില്‍' ചെയ്യുമോ എന്ന് പേടിച്ചിട്ടാണ് രാജ കുടുംബങ്ങളോട് വിധേയത്വം പുലര്‍ത്തിയ സര്‍ കൊണ്‍റാഡ് കോര്‍ഫീല്‍ഡ് രതി ലീലയുടെ ചരിത്രം നശിപ്പിക്കുവാന്‍ ഉത്തരവ് കൊടുത്തത്. ഹൈദരാബാദിലും, ബറോഡയിലും, മൈസൂറിലും തൊട്ട് നമ്മുടെ കൊച്ചി വരെ ഇത്തരത്തില്‍ രാജ കുടുംബങ്ങളുടെ രതി ലീലയുടെ ചരിത്രം തീയിട്ടു നശിപ്പിച്ചു. മൊത്തം തീയിട്ട ചരിത്ര രേഖകള്‍ നാല് ടണ്‍ വന്നിരുന്നു എന്ന് പറയുമ്പോഴാണ് നമ്മുടെ രാജാക്കന്മാര്‍ ചെയ്തിരുന്ന ജന സേവനം മനസിലാക്കേണ്ടത്!!!! നല്ല ഭരണം കാഴ്ച വെച്ചവരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്ന കാര്യവും നിഷേധിക്കുന്നില്ല. പക്ഷെ നമ്മുടെ നവാബുമാരിലേയും രാജാക്കന്മാരിലേയും, ഫ്യുഡല്‍ പ്രഭുക്കന്മാരിലേയും മഹാ ഭൂരിപക്ഷവും മദ്യത്തിലും മദിരാക്ഷിമാരിലും മുങ്ങി കുളിച്ചവരായിരുന്നു. നോവലിസ്റ്റ് സക്കറിയ 'ഭാസ്‌കര പട്ടേലരും എന്റ്റെ ജീവിതവും' എന്ന കഥയിലൂടെ കാണിച്ചു തരുന്ന പട്ടേലരെ പോലെ കാണാന്‍ കൊള്ളാവുന്ന സ്ത്രീകള്‍ക്ക് വഴി നടക്കാന്‍ പോലും പറ്റാതിരുന്ന രാജാക്കന്മാരുടെയും, ഭൂ പ്രഭുക്കന്മാരുടെയും, മാടമ്പികളുടെയും ചരിത്രം കൂടി ഇന്ത്യയിലുണ്ട് എന്ന് ചിലരൊക്കെ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.

രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന് ഇപ്പോള്‍ വറുതിയുടെ കാലമാണ്. കേന്ദ്രത്തില്‍ ഭരണം ഇല്ലാ; വിരലില്‍ എണ്ണാവുന്ന വളരെ ചുരുക്കം ചില സംസ്ഥാനങ്ങളിലേ ഭരണം ഉള്ളൂ. അതുകൊണ്ട് പണവും, സ്ഥാനാമാനങ്ങളും മോഹിച്ചുനടക്കുന്ന നേതാക്കന്മാരെ തൃപ്തിപ്പെടുത്താന്‍ കോണ്‍ഗ്രസിന് പ്രയാസമാണ്. . കര്‍ണാടകത്തില്‍ 'ഓപ്പറേഷന്‍ താമര' നടപ്പാക്കിയപ്പോള്‍ ങഘഅമാര്‍ക്ക് 200 കോടി വരെ ആയിരുന്നു ഓഫര്‍ എന്ന് ചില ഠഢ  ചാനലുകളിലൊക്കെ വാര്‍ത്ത വന്നിരുന്നു. പിന്നീട് ആ വാര്‍ത്തയൊക്കെ മുക്കി. ഈയിടെ കര്‍ണാടകാ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ അമിത് ഷാ ആയിരുന്നു ആ കൂറുമാറ്റത്തിനുള്ള എല്ലാ ആസൂത്രണവും നടത്തിയത് എന്ന് പരസ്യമായി പറഞ്ഞു. ദേശീയ മാധ്യമങ്ങളെ മുഴുവന്‍ വിലക്കെടുത്തിരിക്കുന്നതുകൊണ്ട് ബി.ജെ.പി.ക്ക് ഇത്തരം പരസ്യമായ അഴിമതികളൊക്കെ വാര്‍ത്തകളാകാതെ  മൂടി വെക്കാന്‍ സാധിക്കുന്നുണ്ട്. പക്ഷെ കണ്മുന്നില്‍ കാണുന്നത് നിഷേധിക്കാന്‍ എങ്ങനെ പറ്റും? കര്‍ണാടകത്തില്‍ ചില ങഘഅമാര്‍ 'റോള്‍സ്‌റോയിസ്' കാര്‍ വാങ്ങുകയും അതിന്റ്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുമ്പോള്‍ ആയിരകണക്കിന് കോടികള്‍ മറിഞ്ഞ കാര്യം ആര്‍ക്ക് നിഷേധിക്കുവാന്‍ സാധിക്കും. ഇംഗ്‌ളീഷില്‍ പറയുന്നത് പോലെ 'ഠൃൗരസഹീമറ െീള ങീില്യ' ആണ് ഇങ്ങനെ മറിഞ്ഞിരിക്കുന്നത്.

സ്വതന്ത്ര ഇന്ത്യയില്‍ ബി.ജെ.പി. ചെലവഴിക്കുന്നത് പോലെ പണം മറ്റാരും ചെലവഴിക്കുന്നത് ആര്‍ക്കും കാണാന്‍ കഴിയില്ല. നേതാക്കള്‍ക്ക്   ഹെലികോപ്ട്ടറിലും, ചാര്‍ട്ടേര്‍ട് വിമാനങ്ങളിലും പറന്നു നടക്കാന്‍ ഉള്ള പണം, മുഴുവന്‍ ദേശീയ പത്രങ്ങളിലും രണ്ടും മൂന്നും പേജ് നീളത്തില്‍ പരസ്യം ചെയ്യാനുള്ള പണം, വന്‍ തിരഞ്ഞെടുപ്പ് സമ്മേളനങ്ങള്‍, റാലികള്‍, സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണം  ഇതിനൊക്കെ ഉള്ള പണം ബി. ജെ.പി.ക്ക് എവിടുന്നു വരുന്നു? ? ബി.ജെ.പി. തിരഞ്ഞെടുപ്പുകളില്‍ ചിലവാക്കുന്ന പൈസയും, മറ്റു പാര്‍ട്ടിക്കാരെ ചാക്കിട്ട് പിടിക്കാന്‍ ഒഴുക്കുന്ന ഭീമമായ തുകയും നോക്കിയാല്‍ ബി.ജെ.പി. നേതാക്കന്മാരുടെ വാക്കുകളിലെ പൊള്ളത്തരം ആര്‍ക്കും വ്യക്തമാകില്ലേ? ഇന്ത്യന്‍ കോര്‍പ്പറേറ്റുകളോട് ഏറ്റവും അടുപ്പമുള്ള പാര്‍ട്ടിയായതുകൊണ്ടാണ് ഇങ്ങനെ നിര്‍ലോഭമായി പണം ചിലവഴിക്കാന്‍ ബി.ജെ.പി.ക്ക് സാധിക്കുന്നത്. ചുരുക്കം പറഞ്ഞാല്‍ മറ്റു പാര്‍ട്ടികളില്‍ അഴിമതി ആരോപിച്ച് കള്ളപ്പണത്തിന്റ്റെ കുത്തക സ്വയം ഏറ്റെടുക്കക എന്ന രാജ്യസേവനം മാത്രമേ ബി.ജെ.പി. ഇന്ത്യയില്‍ ചെയ്തു കൂട്ടിയിട്ടുള്ളൂ.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലെ അസിസ്റ്റന്റ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

ബാങ്കുകള്‍ പൊട്ടുന്നൂ; കൊറോണ വീശിയടിക്കുന്നു. ഇതിനിടയില്‍ സഹസ്രകോടികള്‍ മുടക്കി കൂറുമാറ്റ നാടകങ്ങള്‍ കളിക്കുന്നവര്‍ക്ക് എന്ത് രാഷ്ട്രീയ ധാര്‍മികത?  (വെള്ളാശേരി ജോസഫ്)
Join WhatsApp News
VJ Kumr 2020-03-12 12:46:27
ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകളെ സുഖിപ്പാക്കാനായി അഡ്വ. ഹരീഷ് വാസുദേവന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. Read more at: https://www.janmabhumi.in/read/v-muraleedharan- said-that-the-action-against-malayalam-channels-is-correct/
VJ Kumr 2020-03-12 19:11:28
ഉദ്ഘാടനത്തിന് ഉമ്മൻചാണ്ടി വരുമോ? ഐ.എൻ.ടി.യു.സിയിൽ പൊരിഞ്ഞ അടി Read more: https://keralakaumudi.com/news/news.php?id= 247329&u=umman-chandy-intuc-kerala
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക