മോണ്‍. ആന്റണി പെരുമായന് യാത്രയയപ്പു നല്‍കി
EUROPE
13-Mar-2020
EUROPE
13-Mar-2020

ഡബ്ലിന്‍ : സീറോ മലബാര്‍ സഭയുടെ ബെല്‍ഫാസ്റ്റ് വികാരിയും അയര്‍ലന്‍ഡ് കോഓര്‍ഡിനേറ്ററുമായ മോണ്‍. ആന്റണി പെരുമായന് നാഷണല്‍ കോഓര്‍ഡിനേഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കി.
റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലുമായി ഒറ്റപ്പെട്ടു
കഴിഞ്ഞിരുന്ന സീറോ മലബാര്‍ സഭ വിശ്വാസികളെ ഒരുമിച്ചു കൂട്ടുവാന്‍ അച്ചന്‍
നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. അയര്‍ലന്‍ഡില്‍ 41 മാസ് സെന്ററുകള്‍ സ്ഥാപിക്കുകയും വിശ്വാസികളെ ഒരുമിച്ചു നിര്‍ത്തുവാന്‍ ഓള്‍ അയര്‍ലന്‍ഡ് കോര്‍ഡിനേഷന്‍ കൗണ്‍സിലും അതിനു കീഴില്‍ 4 റീജണ്‍ കൗണ്‍സിലുകളും സ്ഥാപിച്ച് പ്രവര്‍ത്തങ്ങള്‍ ഏകീകരിക്കുവാന്‍ സാധിച്ചു. അച്ചന്റെ കഠിനധ്വാനവും ശ്രമഫലവുമായാണ് ഡബ്ലിന്‍ അതിരൂപത സീറോ മലബാര്‍ സഭക്ക് സെന്റ് തോമസ് പാസ്റ്ററല്‍ സെന്റര്‍ അനുവദിച്ചത്.
.jpg)
സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിര്‍ദേശപ്രകാരം കാത്തലിക് കോണ്‍ഫറന്‍സ് അയര്‍ലന്‍ഡ് പ്രസിഡന്റും ആര്‍ച്ച് ബിഷപ്പുമായ എമ്മന്‍ മാര്‍ട്ടിന്‍ ആണ് ഫാ. ആന്റണി പെരുമായനെ നിയമിച്ചത്. അച്ചന്‍ സഭയ്ക്ക് നല്‍കിയ സേവനങ്ങളെ മുന്‍നിര്‍ത്തി 2015 ല്‍ സഭ മോണ്‍സിഞ്ഞോര്‍ പദവി നല്‍കി ആദരിച്ചു.
ബിഷപ് സ്റ്റീഫന്‍ ചിറപ്പണത്തിന്റെ അധ്യക്ഷതയില്‍ റിയാല്‍ട്ടോ സെന്റ് തോമസ്
പാസ്റ്ററല്‍ സെന്ററില്‍ നടന്ന നാഷണല്‍ കോഓര്‍ഡിനേഷന്‍ കൗണ്‍സില്‍ അച്ചനു യാത്രയയപ്പു നല്‍കി. സീറോ മലബാര്‍ സഭയ്ക്ക് അച്ചന്‍ നല്‍കിയ സേവനങ്ങള്‍ക്ക് ബിഷപ് സ്റ്റീഫന്‍ ചിറപ്പണത്ത് നന്ദി പറഞ്ഞു. തുടര്‍ന്നു താല ഫെറ്റര്‍കൈന്‍ പള്ളിയില്‍ നടന്ന യാത്രയയപ്പു യോഗത്തില്‍ ഫാ.ക്ലമെന്റ് പാടത്തിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ സ്‌നേഹോപഹാരം സോണല്‍ കമ്മിറ്റി അംഗങ്ങളും മുന്‍ സോണല്‍ കമ്മിറ്റി അംഗങ്ങളും ചേര്‍ന്നു അച്ചന് സമ്മാനിച്ചു.
അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭ ഔദ്യോഗിക യാത്രയയപ്പ് മേയ് 16 ന് നോക്ക്
തീര്‍ഥടന കേന്ദ്രത്തില്‍ വച്ചു നല്‍കും.
ബെല്‍ഫാസ്റ്റ് സോണല്‍ കോഓര്‍ഡിനേറ്ററായി ഫാ. പോള്‍ മോറേലിയെ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് നിയമിച്ചു.
റിപ്പോര്‍ട്ട്: മജു പേയ്ക്കല്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments