Image

കുവൈത്തില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 100 ആയി; രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം

Published on 13 March, 2020
 കുവൈത്തില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 100 ആയി; രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം

കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 100 ആയി. ഇന്ന് 20 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇറാനില്‍ നിന്നെത്തിയ 15 കേസുകളും ബ്രിട്ടനില്‍ നിന്നെത്തിയ ഒരു കുവൈറ്റ് പൗരനും അമേരിക്കയില്‍ നിന്നെത്തിയ ഒരു യാത്രക്കാരനും , രണ്ട് ഈജിപ്ത്കാരും സ്‌പെയിനില്‍ നിന്നെത്തിയ ഒരു യാത്രക്കാരനുമാണ് പരിശോധനയില്‍ രോഗബാധ കണ്ടെത്തിയത്.

കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ 14 ദിവസ നിരീക്ഷണ കാലയളവില്‍ വീടില്‍ തന്നെ കഴിയണമെന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുന്നറിയിപ്പു നല്കി. സമൂഹത്തില്‍ പെട്ടെന്നു വ്യാപിക്കുന്ന സാഹചര്യം രാജ്യത്ത് ഇതുവരെയില്ല. കുവൈത്തിനു പുറത്തുനിന്നു വന്നവരിലും അവരുടെ കുടുംബാംഗങ്ങളിലുമാണ് വൈറസ് ബാധയുണ്ടായിട്ടുള്ളത്. രോഗബാധിതരെ പരിശോധനയിലൂടെ തിരിച്ചറിയുന്നതിനാണ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക