Image

'കൊറോണ ഒരു വൈറസല്ല, അവതാരമാണ്!' (ജെ.മാത്യൂസ്)

ജെ.മാത്യൂസ് Published on 14 March, 2020
'കൊറോണ ഒരു വൈറസല്ല, അവതാരമാണ്!' (ജെ.മാത്യൂസ്)
ലോകമാകെ ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോളാണ് വിചിത്രമായ ഈ പ്രസ്താവന. അഖിലഭാരത ഹിന്ദു മഹാസഭയുടെ ദേശീയ അദ്ധ്യക്ഷന്‍ സ്വാമി ചക്രപാണി, കൊറോണ വൈറസിനെ സംബന്ധിച്ചു നടത്തിയ വെളിപ്പെടുത്തലാണിത്. സാധാരണ ഗതിയില്‍ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയേണ്ടതാണ് ഈ അഭിപ്രായ പ്രകടനം. പക്ഷേ, ഇതിന്റെ ഉദ്ഭവസ്ഥലവും ഇതു നടത്തിയ ആളിന്റെ ഉന്നത പദവിയും കണക്കിലെടുക്കുമ്പോള്‍ ഈ വെളിപ്പെടുത്തലിന് പ്രാധാന്യം വര്‍ദ്ധിക്കുന്നു.
മാരകമായ കൊറോണാ വൈറസ് ഇതിനകം തന്നെ(മാര്‍ച്ച് 13) 5,143 പേരുടെ മരണത്തിനിടയാക്കി. രോഗബാധിതരുടെ എണ്ണം, അറിയപ്പെട്ടതനുസരിച്ച് ഒന്നരലക്ഷത്തോളമായിക്കഴിഞ്ഞു. സംശയത്തിന്റെ പേരില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ എത്രയോ കൂടുതലാണ്! വ്യത്യസ്ത ഭൂഖണ്ഡങ്ങളിലുള്ള നൂറ്റി ഇരുപത്തഞ്ച് രാജ്യങ്ങളില്‍ ഈ വൈറസ് ബാധിച്ചു കഴിഞ്ഞു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍(WHO),  കൊറോണ വൈറസ് (Covid-19) ബാധയെ ഒരു മഹാമാരി(Pandemic) ആയി പ്രഖ്യാപിച്ചു കഴിഞ്ഞു. ആഗോളതലത്തില്‍ വൈദ്യശാസ്ത്രം അതീവ ജാഗ്രതയോടെ പ്രതിവിധി തേടുമ്പോളാണ് സ്വാമി ചക്രപാണിയുടെ മേലുദ്ധരിച്ച വെളിപ്പെടുത്തല്‍! അദ്ദേഹത്തിന്റെ പ്രവചനമനുസരിച്ച്, മാംസാഹാരം കഴിക്കുന്ന ചൈനക്കാരെ നിഗ്രഹിക്കാന്‍, പ്രപഞ്ച സംരക്ഷകനായ മാഹവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹത്തിന്റെ പുനരവതാരമാണ് കൊറോണ. വൈറസ് ബാധയില്‍ നിന്ന് മുക്തി നേടാനുള്ള ഉപായവും സ്വാമി തന്നെ കല്‍പ്പിക്കുന്നുണ്ട്. കൊറോണയുടെ വിഗ്രഹം നിര്‍മ്മിച്ച്, ചൈനീസ് പ്രസിന്റ് ഷി ജിന്‍പിംങ് ആരാധിക്കണം, മാപ്പ് അപേക്ഷിക്കണം. മറ്റു ജീവികളെ ദ്രോഹിക്കില്ലെന്ന് ചൈനക്കാര്‍ പ്രതിജ്ഞ ചെയ്യണം. അങ്ങനെ ചെയ്താല്‍ നരസിംഹസ്വാമിയുടെ പുനരവതാരമായ 'കൊറോണ സ്വാമി' അതിന്റെ ലോകത്തേക്ക് തിരിച്ചു പോകും. (സ്വാമി ചക്രപാണി ഈ പ്രവചനം നടത്തുമ്പോള്‍ കൊറോണ ബാധ ചൈനയില്‍ മാത്രമെ ഉണ്ടായിരുന്നൊള്ളൂ. അഭയാര്‍ത്ഥികളെ തടയാനും ദാരിദ്ര്യം മറക്കാനും മതിലുകള്‍ക്കു കഴിയുമെങ്കിലും കൊറോണയെ തടയാന്‍ മതിലുകള്‍ പോരെന്ന് അപ്പോള്‍ സ്വാമി അറിഞ്ഞിരുന്നില്ല.) സ്വാമിയുടെ പ്രവചനം നടക്കുന്നത് ഇന്‍ഡ്യയിലാണ്, ആയുര്‍വേദത്തിന്റെ നാട്ടില്‍! ശരീരത്തിന്റെ മനസ്സിന്റെയും ഗതിവിഗതികള്‍ അപഗ്രഥിച്ചറിഞ്ഞ്, ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തിനുള്ള 'കഷായക്കുറിപ്പടി' വിരചിച്ചനുഗ്രഹിച്ച ധന്വന്തരിയുടെ നാട്ടില്‍!
പുനരവതാരത്തിന്റെ വെളിപ്പെടുത്തല്‍ നടത്തിയത് വെറും നിസ്സാരനല്ല, അഖിലഭാരത ഹിന്ദു മഹാസഭയുടെ അദ്ധ്യക്ഷന്‍, സ്വാമി ച്്ക്രപാണിയാണ്. കോടിക്കണക്കിന് അനുയായികളുള്ള സംഘടനയാണത്. ഇന്നത്തെ ഇന്‍ഡ്യന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ നിര്‍ണ്ണയിക്കാനും, നടപടികള്‍ നിയന്ത്രിക്കാനുമുള്ള സ്വാധീന ശക്തി  ആ സംഘടനക്കുണ്ട്. സ്വാമിയുടെ 'പുനരവതാര സിദ്ധാന്തം' കുറെ അനുയായികളെങ്കിലും വിശ്വസിച്ചാല്‍ ഇന്‍ഡ്യന്‍ ജനതയുടെ ഗതിയെന്താകും?  ഇന്‍ഡ്യ-ചൈനാ അതിര്‍ത്തിയിലാകെ ആയിരക്കണക്കിന് കൊറോണ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച് പൂജ നടത്തിയെന്നു വരാം! അതിനുള്ള പണം ഇന്നത്തെ സര്‍ക്കാരില്‍ നിന്നും അനുവദിച്ചു കിട്ടുമെന്നുള്ളതിനാല്‍ സംശയം വേണ്ട. കൊറോണ ക്ഷേത്രനടയില്‍ ആദ്യം ബലി കഴിക്കുന്നത് ആയുര്‍വേദത്തെ തന്നെ ആയിരിക്കും!

സ്വാമിയുടെ, പുനരവതാര സിദ്ധാന്തം ഒട്ടും തന്നെ ചോദ്യം ചെയ്യാനുള്ള പാണ്ഡിത്യം നമുക്കില്ല. പക്ഷേ ചില സംശയങ്ങള്‍ ചോദിക്കട്ടെ. 1918-ല്‍ ലോകമാകെ ബാധിച്ച ഇന്‍ഫഌവന്‍സാ പിടിപെട്ട് അഞ്ചു കോടിയില്‍ അധികം പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഇന്‍ഡ്യയില്‍, ഒരു കോടി എഴുപതു ലക്ഷം ആളുകള്‍ ആരോഗം പിടിപെട്ടു മരിച്ചു.( അനൗദ്യോഗിക കണക്ക് ഇതിലേറെയാണ്!)-അത് ഇന്‍ഡ്യയിലെ അന്നത്തെ ജനസംഖ്യയുടെ അഞ്ചുശതമാനത്തില്‍ കൂടുതലായിരുന്നു! ആ രോഗത്തിന്റെ വൈറസ്, ഏത് അവതാരത്തിന്റെ പുനരവതാരമായിരുന്നു? ഇന്നും, ഓരോ വര്‍ഷവും പതിനായിരക്കണക്കിനാളുകളുടെ മരണത്തിനിട വരുത്തുന്ന ഇന്‍ഫഌവന്‍സായുടെ വൈറസ് ഏത് അവതാരത്തിന്റെ പുനരവതാരമാണ്? മഹാവിഷ്ണുവിന്റെ, ലോകരക്ഷകരായി വിരാജിക്കുന്ന അവതാരങ്ങളെ, നിരപരാധികളെ കൂട്ടക്കൊല നടത്തുന്ന വൈറസുകളായി പുനരവതിപ്പിച്ച് തരംതാഴുന്ന മതമേധാവികള്‍, ആ മതത്തിനു മാത്രമല്ല ലോകത്തിനാകെത്തന്നെ ശാപമാണ്. അവരെ ശിക്ഷിക്കാനാകട്ടെ ഇനിയുള്ള അവതാരം!

പതിനായിരത്തിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പു മുതല്‍, ജനലക്ഷങ്ങളുടെ മരണത്തിനട വരുത്തിക്കൊണ്ടിരുന്ന മസൂരി വൈറസ്(Variola), 1980-ല്‍ പൂര്‍ണ്ണമായും പ്രതിരോധിക്കപ്പെട്ടത് വൈദ്യശാസ്ത്രം പാകപ്പെടുത്തിയെടുത്ത വാക്‌സിന്‍ കുത്തിവച്ചാണ്, വിഗ്രഹം പ്രതിഷ്ഠിച്ച് ബലി അര്‍പ്പിച്ചതുകൊണ്ടല്ല. മതാന്ധതയുടെ തീവ്രതയില്‍ വാക്‌സിനേഷനെപ്പോലും എതിര്‍ക്കുന്നവരുണ്ട്, മറ്റെവിടെയുമെന്നപോലെ അമേരിക്കയിലും!

പ്രാകൃതമതങ്ങളുടെയും അവയ്ക്ക് ജനിതക മാറ്റം വന്ന ആധുനിക മതങ്ങളുടെയും പടമുളകളായ അന്ധവിശ്വാസങ്ങള്‍ മനുഷ്യന്റെ ചിന്തയെ മാരകമായി ബാധിക്കുന്ന വൈറസ്സുകളാണ്. സ്വതന്ത്രചിന്തയെ പൂര്‍ണ്ണമായി നിര്‍ജീവമാക്കിയശേഷം, അവ, ഓരോ മസ്തിഷ്‌കകോശത്തെയും അന്ധവിശ്വാസങ്ങളുടെ ഈറ്റില്ലമാക്കി മാറ്റിയെടുക്കുന്നു. സമൂഹത്തിലേക്കും, തലമുറകളില്‍ നിന്ന് തലമുറകളിലേക്കും ആചാരാനുഷ്ഠാനങ്ങളുടെ അകമ്പടിയോടെ അന്ധവിശ്വാസങ്ങള്‍ നിരന്തരം വ്യാപിക്കുകയാണ്. മതങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളെക്കാള്‍ മതപ്രവാചകര്‍ക്ക് ഇന്നു വിശ്വാസം അന്ധ വിശ്വാസങ്ങളിലാണ്. ദൈവം സ്‌നേഹമാണെന്ന് മതങ്ങള്‍ പഠിപ്പിക്കുമ്പോള്‍, ദൈവത്തെ ക്രൂരനായ കൊലയാളിയാക്കി അവതരിപ്പിക്കുകയാണ്  തീവ്രമതവിശ്വാസികള്‍. അവര്‍ക്ക് യുക്തി വേണ്ട, തെളിവുകള്‍ ഒട്ടും വേണ്ട. ശാസ്ത്രം എന്നും തെറ്റാണ്, ദൈവത്തിനെതിരാണ്! അവരില്‍ ചിലര്‍ക്ക് ഭൂമി ഇന്നും പരന്നതാണ്! സ്വയം കണ്ണടച്ച് അവര്‍ സൃഷ്ടിക്കുന്ന ഇരുട്ടിലേക്ക് ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങളുടെയും യുക്തിചിന്തയുടെയും വെളിച്ചം കടന്നു ചെല്ലാന്‍ സമയമെടുക്കും. പക്ഷേ, ഒടുവില്‍ വെളിച്ചം വിജയിക്കും.
ജെ.മാത്യൂസ്

'കൊറോണ ഒരു വൈറസല്ല, അവതാരമാണ്!' (ജെ.മാത്യൂസ്)
Join WhatsApp News
Thomas Charlie 2020-03-14 09:43:20
പുതിയ കണ്ടുപിടിത്തം.
പി പി ചെറിയാൻ ഡാളസ് 2020-03-14 10:50:56
മതവും,മതപ്രചാരകരെന്നു സ്വയം അഭിമാനിക്കുന്നവരും സഭ്യതയുടെ അതിർ വരമ്പുകൾ ലംഘിക്കുന്ന വേദനാജനകമായ സാഹചര്യം . ഇവരുടെ ദുസ്വാധീനം വിശ്വാസികളെ തെറ്റായ ദിശയിലേക്കു നയിക്കുന്നു।ഇതിനെതിരെ പ്രതികരിക്കുന്നതിനും ,തടയിടുന്നതിനും ,ശരിയായ മാർഗം ചൂണ്ടികാണിക്കുന്നതിനും മാത്യു സാറിനെപോലെയുള്ള എല്ലാവരാലും ആദരിക്കപ്പെടുന്ന ,അംഗീകരിക്കപ്പെടുന്ന ,ആദർശശാലികളായ, കറകളഞ്ഞ വ്യക്തിത്വത്തിന്റെ ഉടമകൾ രംഗപ്രവേശനം ചെയ്തേ മതിയാകു ।അഭിനന്ദനങ്ങൾ
George Nadavayal 2020-03-14 12:00:18
Highly relevant points. Thank you J Mathews sir for the timely response. Science and Theism are two sides of the same coin, but religious fundamentalism tries to cheat the divinity and humanity for the fundamentalists business exploitation, the curse of India, and neighboring countries.
Baby-boomers & Newgens 2020-03-14 12:09:23
ജോ ബയിടന്‍റെ ടീമില്‍ ഞാന്‍ ജോലി ചെയ്യുന്നു. നിങ്ങള്‍ പരിഹസിച്ചു വിളിക്കുന്ന ഒരു നുജന്‍. ചെറുപ്പക്കാരുടെ ഇടയില്‍ ആണ് ഞാന്‍ എന്ന നുജന്‍ കാമ്പൈന്‍ ചെയ്യുന്നത്. അനേകം മലയാളി ചെറുപ്പക്കാരെയും 2016 മുതല്‍ കണ്ടു, പരിചയപെട്ടു. ബേബി ബൂമെര്സിനെ പറ്റിയുള്ള അവരുടെ അഭിപ്രായങ്ങള്‍ നിങ്ങളുമായി ഷെയര്‍ ചെയ്യുന്നു. ഇത് എന്‍റെ വെക്തി പരമായ അഭിപ്രായം അല്ല, അവര്‍ നിങ്ങളെ എങ്ങനെ കാണുന്നു. പലരും അവരുടെ മാതാ പിതാക്കളുമായി, പ്രതേകിച്ചും അപ്പന്മാരോട് സംസാരിക്ക പോലും ഇല്ല. ചിലര്‍ വാട്ട്സ് ആപ്, ടിട്ടര്‍, മുഗേന മാത്രം ഇടപെടും, നോ ഫോണ്‍ കോള്‍. പെരന്സിന്‍റെ പണം അവര്‍ക്ക് പുച്ഛം തന്നെ. പെരന്സ് ഒക്കെ മൂരാച്ചികള്‍, കഠിന ഹിര്‍ദയം ഉള്ളവര്‍, നിര്‍ബന്ധ ശാട്യം ഉള്ളവര്‍, ബുദ്ധി ഹീനര്‍, മന്ദ ബുദ്ധികള്‍, പോങ്ങച്ച്ക്കാര്‍, അഹം കാരികള്‍, തന്നെ മിടുക്കര്‍, സെല്‍ഫിഷ് അങ്ങനെ പോകുന്നു ഇ നുജന്‍ തലമുറ അവരുടെ അപ്പനെ കാണുന്നതു. ട്രംപിന്‍റെ പാര്‍ടിയില്‍ ഉള്ളവരെയും അയാള്‍ക്ക് വോട്ടു ചെയുന്നവ്രെയും നുജ്ന്‍ വെറുക്കുന്നു. പലരും വര്‍ഷങ്ങള്‍ ആയി പെരന്സിന്റെ വീട്ടില്‍ പോയിട്ട്. അപ്പന്‍ ട്രംപിനു വോട്ടു ചെയിതു എന്ന് അറിഞ്ഞതോടെ വീട്ടില്‍ നിന്നും ഇറങ്ങിപോയ പല പെണ്‍കുട്ടികളെയും കണ്ടു. നുജെന്സ് പൊതുവേ മറ്റു ജാതിക്കാരെ ഡേറ്റ് ചെയ്യുന്നു. മലയാളി അമ്പില്ലെര്‍ക്ക് ഡിമാണ്ട് കുറവ് ആണ്. മലയളി പെണ്‍കുട്ടികള്‍ക്ക് ഇവരെ വേണ്ട. ഞങ്ങള്‍ മക് ടണല്‍സിന്‍റെ പാര്‍ക്കിംഗ് ലോട്ടില്‍ നില്‍ക്കുമ്പോള്‍ അവിടെ ഒരു ചെറിയ അടി നടന്നു. കുറെ ചെരുക്കന്മമാര്‍, അവര്‍ സ്ഥിരം അവിടെ കറങ്ങുന്ന ദ്രക്സ്സ് അടിക്റ്റ് സ്സ് എന്ന് അറിഞ്ഞു. അതില്‍ 2 മലായളി ചെറുപ്പക്കാരും ഉണ്ട്. ഒരുത്തന്‍റെ അപ്പന്‍ പള്ളില്‍ അച്ഛന്‍. ബേബി ബൂമെര്സ് എല്ലാം കൊറോണ പിടിച്ചു തട്ടിപോകും എന്ന് പറഞ്ഞു അവര്‍ സന്തോഷത്തോടെ അടിച്ചു പൊളിക്കുന്നു.
അന്തോണി നീയും 2020-03-14 12:42:47
അന്തോണി നീയും അച്ഛനായോ എന്ന പോലെ ഉണ്ടല്ലോ; ! താങ്കളും ഇങ്ങനെ ഒക്കെ സഭയെയും മതത്തെയും വിശ്വസികളെയും ഒക്കെ പരിഹസിക്കാൻ തുടങ്ങിയാൽ. താങ്കൾ ഒരു സത്യ വിശ്വസി ആണെന്ന് ആണ് ഞങ്ങൾ ഒക്കെ കരുതിയിരുന്നത്. ചെറിയാച്ചന്റെ കൂട്ട് കെട്ട് ആണ് കാരണം. കൂട്ടുകാർ ആരാണെന്നു ഞങ്ങൾക്ക് അറിയാം - നാരദന്‍ ഡാലസ്
josecheripuram 2020-03-14 14:58:18
Every religion teaches that it's the revenge of God that some calamities happen.They have reasons&remedies.Whether you drink cow urine,you send God's fire to destroy Corona virus is the same.Disease,accidents,death are a part of life,all we can do is be careful,the rest is in the hands of destiny.God does not revenge,that's the human way of thinking.
Anthappan 2020-03-14 23:37:00
“The God of the Old Testament is arguably the most unpleasant character in all fiction: jealous and proud of it; a petty, unjust, unforgiving control-freak; a vindictive, bloodthirsty ethnic cleanser; a misogynistic, homophobic, racist, infanticidal, genocidal, filicidal, pestilential, megalomaniacal, sadomasochistic, capriciously malevolent bully.” ― Richard Dawkins, The God Delusion
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക