Image

കൊറോണ: സൗദി അറേബ്യ അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍ റദ്ദാക്കി

Published on 14 March, 2020
കൊറോണ: സൗദി അറേബ്യ അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍ റദ്ദാക്കി


റിയാദ്: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ഉയരുന്നതിനിടയില്‍ സൗദി അറേബ്യ എല്ലാ രാജ്യാന്തര വിമാന സര്‍വീസുകളും രണ്ടാഴ്ചത്തേക്ക് റദ്ദാക്കി. മാര്‍ച്ച് 15 മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. ദേശീയ വാര്‍ത്താ ഏജന്‍സി എസ്പിഎ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ഈ കാലയളവില്‍ അവധി ആഘോഷം കഴിഞ്ഞു തിരിച്ചെത്തുന്ന പൗരന്മാര്‍ക്ക് ആര്‍ക്കെങ്കിലും രോധ ബാധ റിപ്പോര്‍ട്ടു ചെയ്താല്‍ അവരെ ക്വാറന്റൈന്‍ ചെയ്യാനും സൗദി ഭരണകൂടം തീരുമാനിച്ചതായി എസ്പിഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗദിയില്‍ ഇതുവരെ കൊറോണ ബാധിതരുടെ എണ്ണം 86 ആയി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക