Image

അഹം (കവിത- അമ്മു സക്കറിയ)

അമ്മു സക്കറിയ Published on 15 March, 2020
അഹം (കവിത- അമ്മു സക്കറിയ)
ഞാനെന്ന ഭാവം നമ്മിലുറങ്ങുമൊരഹന്ത മാത്രം
അഹം എന്ന ചിന്ത നമുക്കേകുകില്ലൊന്നുമെ
നീ ആരാകിലൂം ഇന്നു
മാനവ ലോകത്തിനെന്തു നേട്ടം
നീയൊരു ഉന്നത സ്ഥാനീയനെങ്കില്‍
കുമ്പിട്ടു നില്‍ക്കുവാന്‍ ആളനേകം.
എന്നു നിന്‍ സ്ഥാനം നീ കൈവെടിഞ്ഞോ
വെറുമൊരു ഏഴയായ് നീ മാറിടുന്നു
സ്ഥാനമാനങ്ങള്‍ ചൊല്ലി കലഹിക്കാന്‍
പോകേണ്ടതില്ല നിങ്ങളാരും
ക്ഷണികമീ ജീവിതം എന്നോര്‍ത്തു കൊള്‍ക
നമുക്ക് നമ്മളായ് ജീവിച്ചു തീര്‍ത്തിടാം
നേടിടാം ഒരു സ്ഥാനം അനൃ മനസ്സുകളില്‍
അതിനുള്ള മാര്‍ഗ്ഗം ഒന്നു മാത്രം
നന്മ നിറഞ്ഞൊരു മനസ്സു തന്നെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക