Image

വൈസ് പ്രസിഡന്റ്സ്ഥാനത്തേയ്ക്ക് ഒരു സ്ത്രീയ്ക്ക് സാദ്ധ്യത ഉണ്ടാകുമോ? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 17 March, 2020
വൈസ് പ്രസിഡന്റ്സ്ഥാനത്തേയ്ക്ക് ഒരു സ്ത്രീയ്ക്ക് സാദ്ധ്യത ഉണ്ടാകുമോ? (ഏബ്രഹാം തോമസ്)
മുന്‍ വൈസ് പ്രസിഡന്റ് ജോബൈഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായാല്‍ ഒപ്പം വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുവാന്‍ ഒരു സ്ത്രീക കടന്നു വരാനുള്ള സാദ്ധ്യത തെളിയുകയാണ്. ബൈഡന് നോമിനേഷന്‍ ലഭിക്കുമെന്ന് പാര്‍ട്ടിയിലെ ഒരു പ്രബല വിഭാഗം കരുതുന്നു. പ്രൈമറികളുടെ ഫലവും ഇതിന് അനുകൂലമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് മുന്‍ ഡെമോക്രാറ്റിക് പ്രസിഡന്റ്  സ്ഥാനാര്‍ത്ഥിയായിരുന്ന സെനറ്റര്‍ ഏലിസബെത്ത് വാറന്‍ സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സിന് നോമിനേഷന്‍ ലഭിച്ചാല്‍ സാന്‍ഡേഴ്‌സിനൊപ്പം വിപി സ്ഥാനാര്‍ത്ഥിയാവാന്‍ തയ്യാറാണ് എന്ന് പ്രഖ്യാപിച്ചിരുന്നു.

കൊറോണ വൈറസ് ഭീതി മൂലം കഴിഞ്ഞ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ ഡിബേറ്റ് വാഷിംഗ്ടണ്‍ ഡിസിയിലുള്ള സിഎന്‍എന്‍ സ്റ്റുഡിയോവിലാണ് നടന്നത്. ഡിബേറ്റില്‍ തന്നോടൊപ്പം വിപി സ്ഥാനത്തേയ്ക്ക് മത്സരിക്കുവാന്‍ ഒരു ന്യൂനപക്ഷ, മറ്റ് ലിംഗ് സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുവാന്‍ തയ്യാറാണെന്ന് ബൈഡന്‍ പറഞ്ഞു. ഇതേ ചോദ്യത്തിന് ഉത്തരമായി താനും ഒരു സ്ത്രീ സ്ഥാനാര്‍ത്ഥിയെ പരിഗണിച്ചു വരികയാണെന്ന് എതിര്‍ സ്ഥാനാര്‍ത്ഥി സാന്‍ഡേഴ്‌സ് വെളിപ്പെടുത്തി.

ബൈഡനൊപ്പം മത്സരിക്കുവാന്‍ അത്യുല്‍സുകരായി മുന്‍ ജോര്‍ജിയ ഗവര്‍ണ്ണര്‍ സ്‌റ്റേസി ഏബ്രാംസും കാലിഫോര്‍ണിയ സെനറ്റര്‍ കമല ഹാരിസും ഉണ്ട്. ഇതുവരെയും ബൈഡന്‍ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്യുന്നു. മിനിസോട്ട സെനറ്ററും മുന്‍ സ്ഥാനാര്‍ത്ഥിയുമായ ഏമിക്ലോബുച്ചര്‍, സ്വയം വാറന്‍ തന്നെ, മിഷിഗണ്‍ ഗവര്‍ണ്ണര്‍ ഗ്രെച്ചന്‍ വിറ്റ്‌മെര്‍, നെവാഡ സെനറ്റര്‍ കാതറീന്‍ കോര്‍ട്ട്‌സ് മാസ്‌റ്റോ, ഗവര്‍ണ്ണര്‍മാരായ ജിന റെയ്‌മോണ്ടോ(റോഡ്‌ഐലന്റ്)യും മിഷെല്‍ ലുവാന്‍ ഗ്രിഷ(ന്യൂമെക്‌സിക്കോ)മും, സെനറ്റര്‍മാരായ ടാമ ഡക്ക് വര്‍ത്ത്(ഇല്ലിനോ), ടാമി ബാള്‍ഡ് വിന്‍(വിസ്‌ക്കോണ്‍സന്‍), പ്രചരണസംഘാംഗം കിഴ്സ്റ്റണ്‍ ഗില്ലിബ്രാന്‍ഡ് (ന്യൂയോര്‍ക്ക്), ജനപ്രതിനിധി വാല്‍ ഡെമിംഗ്‌സ്(ഫ്‌ളോറിഡ) എന്നിവരാണ് സാധ്യതാപട്ടികയിലുള്ള മറ്റുള്ളവര്‍.
വിപി സ്ഥ്ാനാര്‍്തഥിയായി കറുത്ത വര്‍ഗക്കാരിയായ ഒരു സ്ത്രീ വേണം എന്ന ആവശ്യം ശക്തമായി ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. പ്രസിഡന്റ് ബരാക്ക് ഒബായുടെ വിപി ആയിരുന്നു എന്ന പരിഗണനയാണ് പ്രൈമറികളില്‍ കറുത്ത വര്‍ഗക്കാര്‍ കൂട്ടത്തോടെ തന്നെ ബൈഡന് വോട്ടു ചെയ്തതിന് പിന്നില്‍ എന്ന് വോട്ടുകള്‍ വിശകലനം ചെയ്തവര്‍ നിരീക്ഷിക്കുന്നു. വിപി ആയി സ്ത്രീ ആയാലും പുരുഷനായാലും മറ്റൊരു വംശജന(നെ)യെ തിരഞ്ഞെടുക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന് ഇവര്‍ പ്രവചിക്കുന്നു.
അതേ സമയം മുകളിലെ പേരുകളില്‍ പലരുടെയും ബയോഡാറ്റ ഊതി വീര്‍പ്പിച്ചതാണ്, ഇവര്‍ക്ക് പക്വതയോടെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെകുറിച്ചോ അവരുടെ പ്രശ്‌നങ്ങളെകുറിച്ചോ കാര്യമായ ജ്ഞാനം ഇല്ലെന്നും പരാതിയുണ്ട്.

ബാലറ്റ് സംവിധാനത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഒന്നിച്ച് ഒരു ബോക്‌സിലാവും ഉണ്ടാവുക. പ്രസിഡന്റിന് നല്‍കുന്ന വോട്ട് വൈസ് പ്രസിഡന്റിനും കൂടി ഉള്ളതാണ്. മറിച്ചും. അമേരിക്കയുടെ ചരിത്രത്തില്‍ രണ്ടു തവണ മാത്രമേ സ്ത്രീകള്‍ക്ക് വിപി നോമിനേഷന്‍ നല്‍കിയിട്ടുള്ളൂ.  ജനപ്രതിനിധി ജെറാള്‍ഡിന് ഫെറോറോ 1984 ല്‍ വാള്‍ട്ടര്‍ മൊണ്ടേലിനൊപ്പം ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായും 2008 ല്‍ അലാസ്‌ക ഗവര്‍ണ്ണര്‍ സാപേലിന്‍ ജോണ്‍ മക്കെയിനൊപ്പം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായും മത്സരിച്ചു. ഇരുവരും പരാജയപ്പെട്ടു. ഇരുവരെയും സ്ഥാനാര്‍ത്ഥികളായി തിരഞ്ഞെടുത്തതില്‍ സൂക്ഷ്മക്കുറവ് ഉണ്ടായതായി പിന്നീട് വിമര്‍ശനം ഉയര്‍ന്നു.

2020 ലെ വിപി സ്ഥാനാര്‍ത്ഥിയായി ഒരു സ്ത്രീയെ ഡെമോക്രാറ്റിക് പാര്‍ട്ടി നോമിനേറ്റ് ചെയ്യുമോ, ഇവരുടെ ടീം 2021 ല്‍ അധികാരമേല്‍ക്കുമോ എന്ന് കാത്തിരുന്ന് കാണാം.

വൈസ് പ്രസിഡന്റ്സ്ഥാനത്തേയ്ക്ക് ഒരു സ്ത്രീയ്ക്ക് സാദ്ധ്യത ഉണ്ടാകുമോ? (ഏബ്രഹാം തോമസ്)
Join WhatsApp News
Biden for President 2020-03-17 22:44:00
We can trust Biden more than Trump who tells lies only. President Biden will unite this country and recall her soul
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക