Image

പബ്ലിക് ഹെൽത്ത് എന്ന വിജ്ഞാനശാഖ ഒരു ടീം സ്പോർട്ട് (ജിന ഡിക്രൂസ് ,ജോർജിയ)

Published on 17 March, 2020
പബ്ലിക്  ഹെൽത്ത്  എന്ന വിജ്ഞാനശാഖ ഒരു ടീം  സ്പോർട്ട് (ജിന  ഡിക്രൂസ് ,ജോർജിയ)
നിപ സമയത്തു തന്നെ എഴുതണം എന്ന് കരുതിയതാണ്. ഇപ്പൊ ലോകം മുഴുവൻ കൊറോണയെക്കുറിച്ചു ചർച്ച ചെയ്യുകയാണ്. ഈ പാൻഡെമിക് കാലത്തു എന്തെങ്കിലും ഒരു സിൽവർ  ലൈനിങ് ഉള്ളത് പൊതുജനാരോഗ്യ രംഗത്തെ കുറിച്ച് ഒരു അവബോധം ഉണ്ടായി എന്നത് മാത്രം ആയിരിക്കും. ഒരു 10 വർഷം മുൻപ് എന്താണ് എങ്ങനെയാണ് ഇങ്ങനെ ഒരു വിഷയം പഠിക്കുക എന്ന് കണ്ടു പിടിക്കാൻ കുറച്ചു ബുദ്ധിമുട്ടി. അത് കൊണ്ട് ഈ മേഖലയിലേക്ക് വരാൻ താല്പര്യം ഉള്ളവർക്കായി കുറിക്കുന്നു.

പബ്ലിക്  ഹെൽത്ത്  എന്ന വിജ്ഞാനശാഖ ഒരു ടീം  സ്പോർട്ട്   ആണ്. ഡോക്ടർമാർ മാത്രമോ, പോളിസി ഉണ്ടാക്കുന്നവർ മാത്രമോ ശ്രദ്ധിക്കേണ്ട ഒരു മേഖല അല്ല. മേലേ തട്ട് തൊട്ടു അവസാനം വരെ ഒരു പാട് പേർ അഹോരാത്രം സ്വന്തം ജോലി ഭംഗിയായി ചെയ്‌താൽ മാത്രം വിജയിക്കുന്ന ഒരു മേഖല ആണിത്.

1. ക്ലിനിക്കൽ വിഭാഗത്തിൽ തന്നെ ഇന്ഫക്ഷന്സ്  ഡിസീസ് , പ്രേവന്റിവ്  മെഡിസിൻ , എപിഡെമിയോളജി  എന്നിവയിൽ സ്പെഷ്യലിസ്റ്  ചെയ്യാവുന്ന സാധ്യതകൾ ഉണ്ട്. വൈറസ് സിനിമയിൽ പാർവതി ചെയ്ത കഥാപാത്രം കമ്മ്യൂണിറ്റി  മെഡിസിൻ  എന്ന മെഡിക്കൽ സ്പെഷ്യലിസഷ ന്റെ പ്രാധാന്യം കാണിച്ചു തന്നിരുന്നു. ഇത് പോലെ ഡെന്റൽ, വെറ്ററിനറി നഴ്സിംഗ്, ഫർമക്കോളജി, ലാബ് സയൻസ്, മുതലായ ഹെൽത്ത് ഡിസ്‌സിപ്ലിനുകളിലും പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ് ആവാൻ അവസരങ്ങൾ ഉണ്ട്. ക്ലിനിഷ്യൻസ് പലരും മാസ്റ്റർ ഇൻ പബ്ലിക് ഹെൽത്ത് എന്ന ഡിഗ്രി ചെയ്യുന്നുണ്ട്. ഇന്ത്യ യിൽ പല യൂണിവേഴ്സിറ്റികളും ഇപ്പൊ ഈ കോഴ്സ് നൽകുന്നുണ്ട്.

2. ബിഹേവിയറൽ സയൻസ്, ഹെൽത്ത് എഡ്യൂക്കേഷൻ, കമ്മ്യൂണിക്കേഷൻ എന്നീ വിദ്യാഭാസ ശാഖകളും പൊതു ജനാരോഗ്യവും തമ്മിലുള്ള ബന്ധം പലരും മനസിലാക്കാറില്ല. നമ്മുടെ ബിഹേവിയറുകൾ ഒട്ടു മിക്കതും നമ്മുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക നിര്‍ണ്ണായകഘടകങ്ങൾ അനുസരിച്ചാണ്. ഓരോ സ്റ്റേക്കഹോൾഡർന്റെയും പ്രത്യേകതകൾ മനസിലാക്കി ടാർഗെറ്റഡ്  ഹെൽത്ത്  മെസ്സജ്സ് നിർമിക്കാൻ അത്തരത്തിൽ പ്രത്ത്യേക ട്രെയിനിങ് ലഭിച്ചവർ തന്നെ വേണം. ഒരു മഹാമാരി പേടിപെടുത്തുമ്പോൾ ആളുകൾ എങ്ങനെ പ്രതികരിക്കും, പെരുമാറും എന്നത് ശാസ്ത്രീയമായി തന്നെ മനസ്സിലാക്കേണ്ട ആവശ്യമുണ്ട്. രോഗസ്ഥിതി യെക്കുറിച്ചു കള്ളം പറയുന്നവർ, ശാസ്ത്രീയ ആശയങ്ങളെ പുച്ഛിക്കുന്നവര്, പാടെ അവഗണിക്കുന്നവർ ലോകത്തെമ്പാടും ഉണ്ട്. അവരെ കുറ്റം മാത്രം പറഞ്ഞു സ്റ്റിഗ്മാറ്റിസ്റ് ചെയ്യുന്നത് ദീർഘ കാലത്തേക്ക് വലിയ പ്രയോജനം ഒന്നും ഉണ്ടാക്കില്ല. ശാസ്ത്രീയ രീതികൾ  ഇതിലൂടെ  ലളിത ഭാഷയിൽ ടൈലോർഡ്‌  കമ്മ്യൂണിക്കേഷൻ  ചെയ്യുക എന്നതാണ് കൂടുതൽ ഫലം ചെയ്യുക. പകർച്ച വ്യാധി സമയത്തെ മാനസിക പ്രശ്നങ്ങൾ പലപ്പോഴും മുൻഗണന നൽകാറില്ല. അത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ പറ്റുന്ന സോഷ്യൽ വർക്ക്, സൈക്കോളജി മുതലായ വിഷയങ്ങളിൽ ട്രെയിനിങ് ലഭിച്ചവരും ശക്തമായ ഒരു പൊതുജനാരോഗ്യ വ്യവസ്ഥയുടെ ഭാഗമായിരിക്കും.

3. ഡാറ്റ സയൻസ്, ഇൻഫോര്മാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിംഗ്, എന്നീ വിഷയങ്ങളിൽ പ്രാവീണ്യം ഉള്ളവർക്ക് ഒരു പാട് കാര്യങ്ങൾ ഈ രംഗത്ത് ചെയ്യാൻ പറ്റും. പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും മൂല്യം കൂടിയതാണു വിശ്വസിക്കാവുന്ന, ആക്സസിബിൾ   ആയ, സമയനിബദ്ധമായ ഡാറ്റ. അതില്ലാതെ ഒരു ഡിസിഷൻ ഉം എടുക്കാൻ സാദ്ധിക്കില്ല. ചെയ്യാനും പാടില്ല. കൃത്യമായ ഡാറ്റാബേസുകളും, അത് വിശകലനം  ചെയ്യാനും വിഷ്വലൈസ്  ആൻഡ് റിപ്പോർട്ട്  ചെയ്യാനും വൈധഗ്ത്യം ഉള്ളവർ വളരെ ആവശ്യമാണ്. അതിലുപരി അത്തരം ഇൻഫ്രാസ്റ്റ്‌സർ  ഉണ്ടാക്കാനുള്ള പരിചയം ഉള്ളവർ വളരെ ആവശ്യം ആണ്. കോണ്ടാക്ട്  ട്രാക്കിങ്  ഡാറ്റബേസ് ഒക്കെ ഇത്തരം പരിശീലനം നേടിയവർ ആണ് നിർമ്മിക്കേണ്ടത്. സിംഗപ്പൂർ, തയ്‌വാൻ, ഹോംഗ് കോങ്ങ് ഒക്കെ ഇങ്ങനെ സാങ്കേതിക വിദഗ്ധർ   എങ്ങനെ കൊറോണ പ്രതിരോധ ടാറ്റ  ഫോർ  ഡിസിഷൻ  മേക്കിങ്നു ഉപയോഗപ്പെടുത്തി എന്ന് നല്ല ഉദാഹരണങ്ങൾ ആണ്.

സിങ്കപ്പൂർ COVID dashboard https://experience.arcgis.com/
…/7e30edc490a5441a874f9efe67b…
John Hopkins Dashboard
https://www.arcgis.com/apps/opsdashboard/index.html

ഇതൊരു പരിപൂർണ്ണ  ലിസ്റ്റ് അല്ല. ലിസ്റ്റിൽ ഉൾപ്പെടാത്ത ഒരുപാട് പ്രൊഫഷണുകളും ഉണ്ട്- ഇത്തരത്തിൽ ഉള്ള എപിഡെമിക് ഉണ്ടാക്കാവുന്ന സാമ്പത്തിക പ്രശ്നങ്ങൾ predict ചെയ്യാൻ മോഡലിംഗ് ചെയ്യാൻ പറ്റുന്ന സാമ്പത്തിക വിദഗ്ദ്ധർ, പൊതുജനാരോഗ്യം സംബന്ധിച്ച പോളിസിയും നിയമ സാദ്ധ്യതകളും അറിയാവുന്നവർ, മോണിറ്ററിങ് ആൻഡ് evaluation അങ്ങനെ പബ്ലിക് ഹെൽത്ത് ഇൽ സംഭാവന ചെയ്യാവുന്ന ഒരുപാട് മേഖലകൾ വേറെയുമുണ്ട്.

ഏറ്റവും പ്രധാനമായിട്ടുള്ളത് ഒരു സ്പെഷ്യലിസഷനിൽ മാത്രം ഒതുങ്ങുന്ന ഒരു ജോലി അല്ല പൊതു ജനാരോഗ്യം ഇതിൽ ഏതു മേഖലയിൽ വേണമെങ്കിലും ഇനിയും പഠിക്കാനുള്ള സാധ്യതകൾ ഏറെ ഉണ്ട്. ഞാൻ പഠിച്ചത് ബിഹേവിയറൽ സയന്സും സോഷ്യൽ വർക്കുമാണ്. പക്ഷെ ഇപ്പോൾ ചെയ്യുന്ന ജോലി ഡാറ്റ സയന്സും എപിഡെമിയോളജിയും ബിഹേവിയർ സയന്സും കൂടെ ചേരുന്നതാണ്.

താല്പര്യം ഉണ്ടെങ്കിൽ കേരളത്തിന്റെ കോവിഡ്  പ്രവർത്തങ്ങളിൽ പങ്കാളി ആവൂ https://docs.google.com/…/
1FAIpQLScBob6yePxWwt-Lx1…/viewform
(Note: Currently, it's open to only health practitioners. Hopefully, they will open up opportunities for other disciplines mentioned here as well)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക