Image

കോവിഡ് 19: കുവൈത്തില്‍ വൈറസ് ബാധ കണ്ടെത്തിയവരുടെ എണ്ണം 130 ആയി

Published on 17 March, 2020
കോവിഡ് 19: കുവൈത്തില്‍ വൈറസ് ബാധ കണ്ടെത്തിയവരുടെ എണ്ണം 130 ആയി


കുവൈത്ത് സിറ്റി : കുവൈത്തില്‍ ഏഴുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ഏഴുപേരും ലണ്ടനില്‍ നിന്നും എത്തിയവരാണ്. ഇതോടെ രാജ്യത്ത് ആകെ വൈറസ് ബാധ കണ്ടെത്തിയവരുടെ എണ്ണം 130 ആയി.

കൊറോണ റിപ്പോര്‍ട്ടു ചെയ്ത 12 പേര്‍ പൂര്‍ണമായും സുഖം പ്രാപിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന നാലു പേരില്‍ മൂന്നു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും മന്ത്രാലയ വക്താവ് അബ്ദുല്ല അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക