Image

ഇല്ലിനോയി മലയാളി അസ്സോസിയേഷൻ യുവജനോൽസവം മെയ് 30-ന്

Published on 18 March, 2020
ഇല്ലിനോയി മലയാളി അസ്സോസിയേഷൻ യുവജനോൽസവം മെയ് 30-ന്
ഇല്ലിനോയി മലയാളി അസ്സോസിയേഷൻ
യുവജനോൽസവം മെയ് 30-ന്
ജോർജ്ജ് പണിക്കർ
ചിക്കാഗോ: കഴിഞ്ഞ 30 വർഷമായി ഐ.എം.എ.(IMA) നടത്തി വരുന്ന യുവജനോൽസവം മെയ് 30-ന് നടത്താൻ പ്രസിഡൻറ് ജോർജ് പണിക്കരുടെ അധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു.ചിക്കാഗോയിലെ കുട്ടികളുടെ കലാഭിരുചികളെ പ്രോൽസാഹിപ്പിക്കുവാൻ ആദ്യമായി കലോൽസവം സംഘടിപ്പിച്ച സംഘടനയാണ് ഐ.എം.എ.അതുകൊണ്ടുതന്നെ ഈ കലാമേളയുടെ പ്രസക്തി വളരെ വലുതാണ്. ഇന്ന്, സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കുട്ടികൾ ഐ.എം.എ.യുടെ കലാമേളകളിലൂടെ തങ്ങളുടെ കഴിവുകൾക്ക് മികവു നൽകി ഉന്നതങ്ങളിൽ എത്തിയവരാണ്.
 കുട്ടികളുടെ സഭാ കമ്പവും ലജ്ജാശീലവും മാറ്റിയെടുത്ത് നേതൃത്വ ശ്രേണികളിലേക്ക് അവരെ വളർത്തിയെടുക്കാൻ lMA യുടെ കലാമേളകൾക്ക് കഴിഞ്ഞിട്ടുണ്ട്.
    സിറോ മലബാർ ദേവാലയത്തിലെ വിവിധ ആഡിറ്റോറിയങ്ങളിൽ വച്ച് മെയ് 30 ശനിയാഴ്ച രാവിലെ 9 മണിയ്ക്ക് കലാമേളയുടെ തിരശ്ശീല ഉയരും. വമ്പിച്ച ഒരു കമ്മിറ്റിയുടെ വിവിധ പ്രവർത്തനങ്ങൾ ഈ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുവാൻ സന്നദ്ധരായിക്കഴിഞ്ഞു.
   റ്റീനാ സിബു കുളങ്ങര ഈ വർഷത്തെ ജനറൽ കൺവീനറായി പ്രവർത്തിക്കും. കൂടാതെ, ആനീസ് സണ്ണി, സുനേന ചാക്കോ, ബ്ലെസ്സി ജോർജ്, ലിഷാ ജോണി എന്നിവർ കൺവീനേഴ്സ് ആയിരിക്കും. കൂടാതെ, മറിയാമ്മ പിള്ള, സിബു മാത്യു, റോയി മുളങ്കുന്നം, ജോർജ് മാത്യു, ജോയി ഇണ്ടിക്കുഴി ,ഷാനി ഏബ്രഹാം ,പ്രവീൺ തോമസ്, ചന്ദ്രൻ പിള്ള, സിറിയക് കൂവക്കാട്ടിൽ, ജെയ്ബു കുളങ്ങര, രാജൻ തലവടി, എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകും. 
    കൂടുതൽ വിവരങ്ങൾ അടുത്ത് തന്നെ IMA വെബ്സൈറ്റിലൂടെ ലഭിക്കുന്നതാണ്.
ഇല്ലിനോയി മലയാളി അസ്സോസിയേഷൻ യുവജനോൽസവം മെയ് 30-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക