Image

കോവിഡ് 19: സൗദിയിലെ പള്ളികളില്‍ ഇനി ബാങ്ക് വിളി മാത്രം മുഴങ്ങും

Published on 18 March, 2020
 കോവിഡ് 19: സൗദിയിലെ പള്ളികളില്‍ ഇനി ബാങ്ക് വിളി മാത്രം മുഴങ്ങും

റിയാദ് : സൗദിയിലെ മസ്ജിദുകളില്‍ വച്ചുള്ള പ്രാര്‍ഥനകള്‍ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഒഴിവാക്കണമെന്ന് സൗദി പണ്ഡിത സഭ നിര്‍ദ്ദേശം നല്‍കി.

വെള്ളിയാഴ്ച്ചകളിലെ ജുമുഅ പ്രാര്‍ഥനകളും ദിവസേന അഞ്ചു നിറമുള്ള പ്രാര്‍ഥനകളും ഇനി പള്ളികളില്‍ ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ നമസ്‌കാര സമയം അറിയിച്ചു കൊണ്ടുള്ള ബാങ്ക് ഓരോ സമയത്തും മുഴങ്ങും. ഈ വിളക്കില്‍ നിന്നും മക്കയിലെയും മദീനയിലെയും ഇരു ഹറമുകളെയും ഒഴിവാക്കിയിട്ടുണ്ട്.

കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായാണ് സൗദി അറേബ്യയില്‍ പൊതു സ്ഥലങ്ങളില്‍ നിന്നുള്ള പ്രാര്‍ത്ഥനകള്‍ താല്‍ക്കാലികമായി വിലക്കിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയുള്ള ഇഷാഹ് നമസ്‌കാരം മുതല്‍ ഈ വിലക്ക് പ്രാബല്യത്തില്‍ വന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക