Image

പൊതുമേഖലാ ജീവനക്കാര്‍ക്ക് ജോലി സമയം അഞ്ചായി കുറയ്ക്കണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍

Published on 18 March, 2020
 പൊതുമേഖലാ ജീവനക്കാര്‍ക്ക് ജോലി സമയം അഞ്ചായി കുറയ്ക്കണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍
കുവൈത്ത് സിറ്റി : രാജ്യത്ത് പൊതു മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ജോലി സമയം കുറക്കണമെന്ന് പാര്‍ലമെന്റ് അംഗം ആദില്‍ അല്‍ ദംകി ആവശ്യപ്പെട്ടു. കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നവരൊഴികെ എല്ലാ തൊഴിലാളികള്‍ക്കും നിലവിലെ എട്ട് മണിക്കൂര്‍ ജോലി സമയം അഞ്ച് മണിക്കൂരായി കുറയ്ക്കുവാനാണ് സ്പീക്കറുടെ ഓഫീസില്‍ നടന്ന യോഗത്തില്‍ ആരോഗ്യമന്ത്രി ഡോ. ബാസല്‍ അല്‍ സബയോട് ആദില്‍ അല്‍ ദംകി ആവശ്യപ്പെട്ടത്.

കൊറോണ വൈറസ് പാശ്ചാത്തലത്തില്‍ അധ്യയന വര്‍ഷം നേരത്തെ അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശത്തെയും നിരവധി എംപിമാര്‍ പിന്തുണച്ചിട്ടുണ്ട്. സ്‌കൂള്‍ അവധിക്കാലത്ത് വിദേശി കുടുംബങ്ങള്‍ അവരുടെ മാതൃ രാജ്യത്തേക്ക് മടങ്ങുന്നതിനാല്‍ കൊറോണ വൈറസ് കൈകാര്യം ചെയ്യുന്നതില്‍ വിവിധ വകുപ്പുകള്‍ക്ക് ഭാരം കുറയ്ക്കാന്‍ സഹായകരമാകുമെന്ന് ഖാലിദ് അല്‍ ഒതൈബി പറഞ്ഞു. അതിനിടെ സ്വന്തം രാജ്യങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സഹായം ഒരുക്കുന്ന രീതിയില്‍ ഒരാഴ്ച സമയത്തേക്ക് വിമാന സര്‍വീസ് പുനരാംഭിക്കണമെന്ന് ഹംദാന്‍ അല്‍ അസ്മി എം.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക