Image

കൊറോണ വൈറസ് മേക്കപ്പ് ലുക്ക്: ഇറാഖി മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ ട്രോളി സോഷ്യല്‍മീഡിയ

Published on 19 March, 2020
കൊറോണ വൈറസ് മേക്കപ്പ് ലുക്ക്: ഇറാഖി മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ ട്രോളി സോഷ്യല്‍മീഡിയ

കൊറോണവൈറസ് പടര്‍ന്ന് പിടിക്കുന്ന കാലത്ത് മേക്കപ്പിനെ കുറിച്ച് പറഞ്ഞാല്‍ നാട്ടുകാര്‍ ട്രോളുമോ? ട്രോള്‍മഴ തന്നെ കിട്ടുമെന്നാണ് യു.എ.ഇ സ്വദേശിനിയായ 
ഫാത്തിമ അല്‍ദ്വാനിന്റെ അനുഭവം. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് ഫാത്തിമ. 80,000ത്തിലധികം ഫോളോവേഴ്സുമുണ്ട് ഇന്‍സ്റ്റഗ്രാമില്‍. ഫാത്തിമയുടെ ഇന്‍സ്റ്റപേജ് മേക്കപ്പ് ടിപ്പുകളും ക്ലാസുകളുമാണ്.

കുറച്ച് ദിവസം മുമ്പാണ് വൈറസ് കൊറോണ മേക്കപ്പ് എന്നപേരില്‍ അഞ്ച് മിനിറ്റ് വീഡിയോ ഫാത്തിമ പോസ്റ്റ് ചെയ്തത്. 88,000 വ്യൂവേഴ്സാണ് വീഡിയോയ്ക്ക് ലഭിച്ചത്. വീഡിയോയില്‍ ഫാത്തിമ മുഖത്ത് മാസ്‌ക് അണിഞ്ഞാണ് മേക്കപ്പ് ട്യൂട്ടോറിയല്‍ തുടങ്ങുന്നത്. ഐ മേക്കപ്പിന്റെ സ്റ്റെപ്പുകളാണ് ആദ്യം. 

വീഡിയോ വൈറലായെങ്കിലും ഫാത്തിമയെ എതിര്‍ത്തുകൊണ്ട് 500ല്‍ അധികം കമന്റുകളും ട്രോളുകളുമാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. ആളുകള്‍ മരിക്കുമ്പോള്‍ നിങ്ങള്‍ അതിനെ തമാശയാക്കുന്നോ എന്നാണ് ഒരാളുടെ ചോദ്യം. എന്ത് മണ്ടന്‍ ലോകത്താണ് നിങ്ങള്‍ ജീവിക്കുന്നത് എന്നാണ് മറ്റൊരാളുടെ ചോദ്യം. 

ഫാത്തിമ ഇതുവരെ വീഡിയോ ഡിലീറ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ല. 'എങ്ങനെ ശരിയായി മാസ്‌ക് ധരിച്ച് മേക്കപ്പ് ചെയ്യാം എന്നാണ് ഈ വീഡിയോ.' ഫാത്തിമ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക