Image

ന്യൂയോര്‍ക്കില്‍ നിന്നുള്ള അഭിനന്ദനവും പുരസ്കരവും ഡോക്ടര്‍ ദമ്പതികള്‍ക്ക്

Published on 19 March, 2020
ന്യൂയോര്‍ക്കില്‍ നിന്നുള്ള അഭിനന്ദനവും പുരസ്കരവും ഡോക്ടര്‍ ദമ്പതികള്‍ക്ക്
ന്യൂയോര്‍ക്ക്: റാന്നിയില്‍ കൊറോണ വൈറസ്ചങ്ങല തകര്‍ക്കാന്‍ റൂട്ട് മാപ്പ് തയ്യാറാക്കിയ യുവഡോക്ടര്‍ ദമ്പതികള്‍ക്ക് ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡ് നിന്ന് ആദ്യകാല മലയാളികളില്‍ ഒരാളായ അച്ചങ്കുഞ്ഞു കോവൂരിന്റെ അഭിനന്ദനവും പ്രത്യക പുരസ്‌കാരവും.

പത്തനംതിട്ടയിലെ കൊറോണ രോഗബാധിതര്‍ സഞ്ചരിച്ച വഴികളും അവര്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ആയിരത്തോളം ആളുകളെയും കണ്ടെത്താന്‍ സഹായിച്ച റൂട്ട് മാപ്പ് തയ്യാറാക്കിയ നിലക്കല്‍ പി എച്ച് സിസര്‍ജനും ജില്ലാ മെഡിക്കല്‍ ഓഫീസറുമായ ഡോ. അംജിത് രാജീവനും ഭാര്യ പന്തളം കുളനട പി എച്ച് സി അസി സര്‍ജന്‍ ഡോ സേതുലക്ഷ്മിക്കുമാണ് റാന്നി പത്തനംതിട്ട നിവാസികള്‍ക്ക് വേണ്ടി ഈ അഭിനന്ദനം. 

ഇതിനൊക്കെ നേതൃത്വം നല്‍കിയ റാന്നിയിലെരാജു എബ്രഹാം എം എല്‍ എ യെ അഭിനന്ദിക്കാനുംമറന്നില്ല.

ആരോഗ്യ സെക്രട്ടറി രാജന്‍ കൊബ്രഗഡെ, വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ വരെവിവരശേഖരണത്തിന് ഇവരെ തേടിയെത്തിയത് മികച്ച സാക്ഷ്യവുമായി. 2018 ലെ പ്രളയ സമയത്ത് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിലുണ്ടായിരുന്ന ട്രെയിനിംഗ് ടീമിലെ വിവര ശേഖരണ അംഗമെന്ന നിലയിലാണ്, ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് ബാധിതര്‍ ചൈനയിലെ വുഹാനില്‍ നിന്നും കേരളത്തിലെത്തിയപ്പോള്‍, അവരുടെയും അവരോടൊപ്പം സഞ്ചരിച്ച മുഴുവന്‍ സുഹൃത്തുക്കളുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഡോക്ടറുടെ ടീമിനെ ചുമതലപ്പെടുത്തിയത്.

ഇറ്റലിയില്‍ നിന്നെത്തിയ മൂന്നംഗ കുടുംബത്തിനും അടുത്ത ബന്ധുക്കള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ച മാര്‍ച്ച് 8 ഞായറാഴ്ച രാവിലെ തന്നെ ഇവരുടെ പ്രായമായ മാതാപിതാക്കളെ ആശുപത്രിയിലെത്തിക്കുന്നതിനായി ആരോഗ്യപ്രവര്‍ത്തകരും ആംബുലന്‍സുമായി എത്തിയ രാജു എബ്രഹാം എംഎല്‍എയുമാണ് ഈ കുടുംബം ഇതിനോടകംആയിരക്കണക്കിന് ആളുകളുമായി ഇടപഴകി എന്ന വിവരം ആരോഗ്യ മന്ത്രി ശൈലജ ടീച്ചറിനെ അറിയിക്കുന്നത്.ഇതേതുടര്‍ന്നാണ് ഇവരുടെ സഞ്ചാരപഥം കണ്ടെത്തുന്നതിന് റൂട്ട് മാപ്പ്തയ്യാറാക്കാന്‍ഡോ അംജിതിനെ ചുമതലപ്പെടുത്താന്‍ ആരോഗ്യ വകുപ്പ്മന്ത്രിഡി എം ഒ യ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

മാര്‍ച്ച് എട്ടിന് രാവിലെ തന്നെ ഇവരെ അഡ്മിറ്റ് ചെയ്തിരുന്ന പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ ഡോക്ടര്‍ നേരിട്ട് തന്നെ രോഗബാധിതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നും എത്തിയതിനാല്‍ ഇവര്‍ ഒരാഴ്ചയ്ക്കകം ധാരാളം സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചിരുന്നു. രോഗബാധിതരില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ അന്ന് വൈകിട്ട് ആരോഗ്യമന്ത്രി പങ്കെടുത്ത ഉന്നതതല യോഗത്തില്‍ വിവരിച്ചപ്പോള്‍ ഇവര്‍ ഏഴു ദിവസം നടത്തിയ യാത്രാ വിവരണം കേട്ട് മന്ത്രിയും ജനപ്രതിനിധികളുംഅമ്പരന്നു. ഇതേ തുടര്‍ന്ന് വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനായി കൂടുതല്‍ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയ സംഘങ്ങളെ ഫീല്‍ഡിലേക്ക് അയച്ചത്.

ഇവര്‍ കൊണ്ടുവന്ന വിവരങ്ങള്‍ ക്രോഡീകരിച്ചാണ് റൂട്ട് മാപ്പ്തയ്യാറാക്കിയത്. നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍ (എന്‍ഐസി) വിശദമായ റൂട്ട് മാപ്പ് തന്നെ പ്രസിദ്ധീകരിച്ചു .രണ്ടുതവണ ഈ റൂട്ട് മാപ്പുകള്‍ പരിഷ്‌കരിക്കുകയും രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധ്യതയുള്ള മുഴുവന്‍ പേരെയും റൂട്ട് മാപ്പ് അടിസ്ഥാനത്തില്‍ കണ്ടെത്തുകയും ചെയ്തു. ഇതാണ് ഇവരെയെല്ലാം നിരീക്ഷണത്തില്‍ ആക്കികൂടുതല്‍ പേരിലേക്ക് രോഗവ്യാപനം തടയാന്‍ ഇടയാക്കിയത്.

ഇങ്ങനെ ഒരു റൂട്ട് മാപ്പ് തയ്യാറാക്കിയത് രാജ്യത്തെ തന്നെ ആദ്യത്തെ സംഭവമാണ്.മാത്രമല്ല കേരളത്തില്‍കൊറോണ വൈറസ് വ്യപിക്കാതിരിക്കാനുള്ള കേരളം സര്‍ക്കാരിന്റെയും ആരോഗ്യമന്ത്രിയുടെ പ്രവര്‍ത്തങ്ങള്‍ അമേരിക്കയില്‍ ഇരുന്നു വീക്ഷിക്കുമ്പോള്‍ കേരളം ഒത്തിരി മുമ്പിലാണ് എന്നുള്ളത് അഭിമാനം തോന്നുന്നതായി അച്ചങ്കുഞ്ഞു കരുതുന്നു .

മുന്‍പൊക്കെ കേരളത്തില്‍ വലിയ കൊതുകു ഉണ്ടെന്നും പനിയാണെന്നും, അവിടെ എങ്ങനെ ജീവിക്കും എന്നൊക്കെതോന്നിയിട്ടുണ്ടെന്നും എന്നാല്‍ കോറാണയുടെ കാലത്തു മറ്റു പലരാജ്യങ്ങളില്‍ ഉള്ളതിനേക്കാള്‍ സുരക്ഷിതമാണ് കേരളമെന്നു തോന്നിത്തുടങ്ങിയെന്നും , കേരളത്തില്‍ ഉള്ളത് പോലെ സര്‍ക്കാര്‍ ഹോസ്പിറ്റലുകള്‍ കൂടുതല്‍ ഇവിടെ ഉണ്ടാകേണ്ടതുണ്ടന്നും അച്ചങ്കുഞ്ഞു കൂട്ടി ചേര്‍ത്തു . 

ന്യൂയോര്‍ക്കില്‍ നിന്നുള്ള അഭിനന്ദനവും പുരസ്കരവും ഡോക്ടര്‍ ദമ്പതികള്‍ക്ക്ന്യൂയോര്‍ക്കില്‍ നിന്നുള്ള അഭിനന്ദനവും പുരസ്കരവും ഡോക്ടര്‍ ദമ്പതികള്‍ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക