Image

ഫ്‌ളോറിഡയില്‍ നാല് വര്‍ഷം മുമ്ബ് അപ്രത്യക്ഷമായ ഒമ്ബത് വയസ്സുക്കാരിയുടെ മൃതദേഹം കണ്ടെത്തി

Published on 20 March, 2020
ഫ്‌ളോറിഡയില്‍ നാല് വര്‍ഷം മുമ്ബ് അപ്രത്യക്ഷമായ ഒമ്ബത് വയസ്സുക്കാരിയുടെ മൃതദേഹം കണ്ടെത്തി

ഫ്‌ളോറിഡാ: 2016 മെയ് മാസം അപ്രത്യക്ഷമായ ഒമ്ബത് വയസ്സുക്കാരിയുടെ ശരീരാവശിഷ്ടങ്ങള്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സാന്‍കാര്‍ലോസ് പാര്‍ക്കിലുള്ള വീട്ടില്‍ നിന്നും പതിനെട്ട് മൈല്‍ സൗത്ത് ഫോര്‍ട്ട്മയേഴ്‌സ് ഗള്‍ഫ് കോസ്റ്റില്‍ നിന്നും കണ്ടെത്തിയതായി കഴിഞ്ഞ വാരാന്ത്യം ലി കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

മൃതദേഹം കണ്ടെത്തിയ ഭാഗങ്ങളില്‍ നേരത്തേ അന്വേഷിച്ചിരുന്നുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഒമ്ബത് വയസ്സുള്ള ഡയാന അല്‍വാറസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കുടുംബ സുഹൃത്ത് ജോര്‍ജ് ഗുറേറ്റായെ ചോദ്യം ചെയ്തിരുന്നു.

കുട്ടിയെ കണ്ടെത്തുന്നതിന് മാസങ്ങളോളം അന്വേഷണം നടത്തിയിരുന്നു. ശരീരാവശിഷ്ടങ്ങള്‍ കാണാതായ ഡയാനയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

കുടുംബ സുഹൃത്ത് ജോര്‍ജ് പിന്നീട് കുറ്റ സമ്മതം നടത്തി. കുട്ടിയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്നും, കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ജോര്‍ജ് പോലീസിനെ അറിയിച്ചു.

കുട്ടിയുടെ തിരോധാനത്തിന് ശേഷം ചൈല്‍ഡ് പോണോഗ്രാഫിയുമായി ബന്ധപ്പെട ജോര്‍ജിന്റെ പേരില്‍ ഫെഡറല്‍ ചാര്‍ജസ് നിലവിലുണ്ട്.

ഈ കേസ്സില്‍ ഇയ്യാള്‍ 40 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്യ ഇപ്പോള്‍ ഇയ്യാള്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡറിനും കേസ്സെടുത്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക