Image

കടിയംപള്ളില്‍ മെയ്‌മോള്‍ മാത്യു (42) നിര്യാതയായി

Published on 20 March, 2020
കടിയംപള്ളില്‍ മെയ്‌മോള്‍ മാത്യു (42) നിര്യാതയായി
ലണ്ടന്‍: യു.കെ ബ്ലാക്‌ബേണില്‍ താമസിക്കുന്ന മലയാളി നഴ്‌സ് മെയ്‌മോള്‍ മാത്യു (42) നിര്യാതയായി. കോട്ടയം പുന്നത്തുറ ഇളംതോട്ടത്തില്‍ (കടിയംപള്ളില്‍) കുടുംബാംഗമാണ്. ബ്ലാക്‌ബേണ്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു.

ബുധനാഴ്ച രാത്രി ഒന്‍പതരയോടുകൂടിയാണ് മരണം. സര്‍ജറിയെത്തുടര്‍ന്നുണ്ടായ ഇന്‍ഫെക്ഷനാണ് മരണകാരണം എന്ന് സംശയിക്കുന്നു. പ്രെസ്റ്റന്‍ ക്‌നാനായ യൂണിറ്റ് മുന്‍ വൈസ് പ്രസിഡന്റാണ് അന്തരിച്ച മെയ്‌മോള്‍.

മെയ്‌മോള്‍ക്ക് രണ്ടു സഹോദരന്മാരാണുള്ളത്. യുകെയില്‍ ഹെഡര്‍സ്ഫീല്‍ഡില്‍ താമസിക്കുന്ന ബിബിയും അമേരിക്കയിലുള്ള ലൂക്കാച്ചനും.  സംസ്!കാരം സംബന്ധിച്ചുള്ള വിവവരങ്ങള്‍ പിന്നീട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക