Image

മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമായി തുറന്ന് സോബിസ്: കോറോണക്കാലത്തെ മനുഷ്യത്വ കഥകളിലൊന്ന്

പി.വി. ബൈജു Published on 20 March, 2020
മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമായി തുറന്ന് സോബിസ്: കോറോണക്കാലത്തെ മനുഷ്യത്വ കഥകളിലൊന്ന്
എഡ്മണ്‍റ്റന്‍, കാനഡ: കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം കൂടുംതോറും, ആളുകള്‍ കടകളില്‍ കയറി സാധനങ്ങള്‍ വാങ്ങിച്ചു കൂട്ടി വെക്കുകയാണ്. വാള്‍മാര്‍ട്, സൂപ്പര്‍ സ്റ്റോര്‍, സോബിസ്, സേഫ് വേ, സേവ് ഓണ്‍ ഫുഡ്‌സ് തുടങ്ങിയ രാജ്യത്തെ മുന്‍നിര ഭക്ഷണസാധന വിതരണ സ്റ്റോറുകളില്‍ ഒന്നിലും ആവശ്യമായ വസ്തുക്കള്‍ കിട്ടാനില്ല. ടോയ്‌ലറ്റ് ടിഷ്യു, അരി, ധാന്യങ്ങള്‍, ബേക്കിംഗ് പൊടികള്‍ തുങ്ങിയവക്കാണ് ഏറ്റവും ക്ഷാമം. രാവിലെ തന്നെ ക്യു നിന്നാണ് പലരും ഈവക സാധനങ്ങള്‍ വാങ്ങുന്നത്.

ഇതിനിടയിലാണ് സാധങ്ങള്‍ വാങ്ങാന്‍ പാടുപെടുന്നവര്‍ക്കായി  ആല്‍ബെര്‍ട്ടയുടെ തലസ്ഥാനമായ എഡ്മണ്‍റ്റണിലെ സോബിസ്, 'ബെലവ്ഡ് ഗോള്‍ഡന്‍ ഷോപ്പിംഗ്' എന്ന പേരില്‍, രാവിലെ ആര് മുതല്‍ രണ്ടു മണിക്കൂര്‍  ഷോപ്പിംഗ് തുടങ്ങിയത്. പ്രായമായവര്‍, അംഗപരിമിതര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് മാത്രമാണ് ഈ സമയത്തു കടയില്‍ പ്രവേശനം ഉള്ളത്. എഡ്മണ്‍ടേന്‍ സ്വദേശി തന്നെ  ആയ ജെറി മക്ലഹെന്‍ ആണ്, ബെല്‍മോണ്ടിലെ  സോബിസ്  ബ്രാഞ്ചിന്റെ ഉടമസ്ഥന്‍. 

കോറോണക്കാലത്തു ആളുകളെ സഹായിക്കാനായി  വ്യത്യസ്തമായി എന്ത് ചെയ്യാനാകും എന്ന ചിന്തയാണ് തന്നെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബെലവ്ഡ് ഗോള്‍ഡന്‍ ഷോപ്പിംഗ്' ഇപ്പോള്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കയാണ്. കോറോണയുടെ വ്യാപനം കൂടുംതോറും ഷോപ്പിങ്ങിലും സഞ്ചാരത്തിലും മറ്റും കൂടുതല്‍ നിയന്ത്രണങ്ങള്‍ കാനഡ മുഴുവന്‍ കൊണ്ടുവരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക